For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണീ, നിങ്ങള്‍ സ്വാര്‍ഥനാവൂ! ആരാധകര്‍ക്കു നേരെ ഇനിയും കണ്ണടയ്ക്കരുത്

ആവേശകരമായി പുരോഗമിക്കുന്ന ഐപിഎല്ലിന്റെ 16ാമത്തെ സീസണ്‍ ക്രിക്കറ്റ് പ്രേമികളെ സംബന്ധിച്ച് വളരെ സ്‌പെഷ്യലാണ്. കാരണം ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികള്‍ നെഞ്ചിലേറ്റുന്ന ഇന്ത്യയുടെ ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു ഇതു വിടവാങ്ങല്‍ സീസണാണ്. വീണ്ടുമൊരു സീസണില്‍ കൂടി ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്രശസ്തമായ മഞ്ഞ ജഴ്‌സിയില്‍ ആരാധകരുടെ പ്രിയങ്കരനായ 'തല'യെ കാണാന്‍ സാധിക്കില്ല.

അതിനാല്‍ തന്നെ സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ മാത്രമല്ല മറ്റു വേദികളിലും ആരാധകരുടെ ഭാഗത്തു നിന്നും വലിയ സ്വീകരണമാണ് ആരാധകരില്‍ നിന്നും ലഭിക്കുന്നത്. സിഎസ്‌കെ ആരാധകര്‍ക്കൊപ്പം എതിര്‍ ടീമുകളുടെ ആരാധകരും ധോണിയോടുള്ള സ്‌നേഹ പ്രകടനം നടത്തുന്നത് മുന്‍ മല്‍സരങ്ങളിലെല്ലാം നമ്മള്‍ കണ്ടതാണ്.

MS DHONI

ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയാല്‍ സ്റ്റേഡിയത്തിലെ കാണികള്‍ മൊബൈല്‍ ഫ്‌ളാഷ് തെളിച്ച് തങ്ങളുടെ ഹീറോയുടെ ഓരോ ഷോട്ടിനെയും അഭിനന്ദിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നത് മനോഹരമായ കാഴ്ചയാണ്. മറ്റൊരു ക്രിക്കറ്റര്‍ക്കും ലോക ക്രിക്കറ്റില്‍ തന്നെ ഇത്തരമൊരു സ്‌നേഹപ്രകടനം ആരാധകരില്‍ നിന്നും ലഭിച്ചുകാണില്ല. പക്ഷെ ധോണി ലോവര്‍ ഓര്‍ഡറിലാണ് ഇപ്പോള്‍ സിഎസ്‌കെയ്ക്കു വേണ്ടി ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ബാറ്റിങ് കൂടുതലായി ആസ്വദിക്കാന്‍ കാണികള്‍ക്കു അവസരം ലഭിക്കുന്നില്ലെന്നതു ദുഖകരമായ കാര്യം തന്നെയാണ്.

സ്വന്തം പ്രകടനത്തേക്കാള്‍ ടീമിന് പ്രഥമ പരിഗണന നല്‍കുന്ന ക്യാപ്റ്റനാണ് എംഎസ് ധോണിയെന്നു എല്ലാവര്‍ക്കുമറിയാം. കളിക്കളത്തില്‍ ഒരിക്കലും വ്യക്തിഗത നേട്ടങ്ങള്‍ ലക്ഷ്യമിട്ട് അദ്ദേഹം ബാറ്റ് ചെയ്യുന്നത് നമുക്ക് കാണാന്‍ സാധിക്കില്ല. അത്രയേറെ നിസ്വാര്‍ഥനായ ക്രിക്കറ്ററാണ് ധോണി. പക്ഷെ സീസണിലെ ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും അദ്ദേഹം ഇത് മാറ്റി വച്ച് കുറച്ച് സ്വാര്‍ഥനാവണം! കാരണം ആരാധകര്‍ അതു അര്‍ഹിക്കുന്നു. അവര്‍ക്കു അതു നല്‍കേണ്ട ബാധ്യതയും ധോണിക്കുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സിഎസ്‌കെ- ആര്‍സിബി മല്‍സരം നടന്നത് ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തിലായിരുന്നു. പക്ഷെ ധോണി ബാറ്റ് ചെയ്യാന്‍ ക്രീസിലെത്തിയപ്പോള്‍ ഇതു ചെപ്പോക്ക് ആണോയെന്നു പോലും ആരും സംശയിച്ചുപോവും. അത്ര മാത്രം ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് ധോണിക്കു ലഭിച്ചത്.

MS DHONI

ആര്‍സിബിക്കെതിരായ മാച്ചില്‍ സിഎസ്‌കെയ്ക്കു വലിയ സ്‌കോര്‍ ഉറപ്പായിരുന്നതു കാരണം എംഎസ് ധോണിക്കു നേരത്തേ തന്നെ ക്രീസിലെത്തി ചില വമ്പന്‍ ഷോട്ടുകള്‍ കളിച്ച് ആരാധകരെ ആവേശത്തില്‍ ആറാടിക്കാമായിരുന്നു. പക്ഷെ അദ്ദേഹം അതു ചെയ്തില്ല. പതിവുപോലെ എട്ടാം നമ്പറിലാണ് ഈ മാച്ചിലും ധോണി ക്രീസിലെത്തിയത്. പക്ഷെ വെറും രണ്ടു ബോളുകള്‍ മാത്രമേ സിഎസ്‌കെ ഇന്നിങ്‌സില്‍ അപ്പോള്‍ ബാക്കിയുണ്ടായിരുന്നുള്ളൂ. ധോണി ആദ്യ ബോളില്‍ സിംഗിളെടുത്തതോടെ ആരാധകര്‍ക്കു നിരാശപ്പെടേണ്ടി വരികയും ചെയ്തു.

ഈ മല്‍സരത്തില്‍ സിഎസ്‌കെയുടെ ഓരോ വിക്കറ്റ് വീണു കൊണ്ടിരുന്നപ്പോഴും വീ വാണ്ട് ധോണിയെന്ന (we want dhoni) ആരാധകരുടെ മുദ്രാവാക്യം സ്റ്റേഡിയത്തില്‍ മുഴങ്ങിയിരുന്നു. 17ാം ഓവറില്‍ ശിവം ദുബെ പുറത്തായതു മുതല്‍ 20ാം ഓവറില്‍ രവീന്ദ്ര ജഡേജ പുറത്തായി മടങ്ങുന്നതു വരെ ഇതു തുടരുകയും ചെയ്തു.

ജഡേജയേക്കാള്‍ മുമ്പെങ്കിലും ധോണി ക്രീസിലെത്തിയിരുന്നെങ്കില്‍ അദ്ദേഹം കുറച്ചു ബോളുകളെങ്കിലും നേരിടുന്നതു കാണാനുള്ള ഭാഗ്യം ആരാധകര്‍ക്കു ലഭിക്കുമായിരുന്നു. പക്ഷെ ധോണി തന്നെ ബാറ്റിങില്‍ സ്വയം തന്നെ മുന്നിലേക്കു പ്രൊമോട്ട് ചെയ്യാനോ, ആരാധകരുടെ ആവശ്യം പരിഗണിക്കാനോ തയ്യാറായില്ല.

Story first published: Tuesday, April 18, 2023, 17:59 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+