For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 16 വര്‍ഷമായിട്ടും എതിരാളികളില്ല! മോര്‍ക്കലിന്റെ വമ്പന്‍ റെക്കോഡ് ആര് തകര്‍ക്കും?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശവും അവസാനിച്ചിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെ വീഴ്ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ് അഞ്ചാം ഐപിഎല്‍ കിരീടമാണ് ഇത്തവണ അലമാരയിലെത്തിച്ചത്. ഇത്തവണ ബാറ്റ്‌സ്മാന്‍മാരുടെ സര്‍വാധിപത്യമാണ് കണ്ടതെന്ന് പറയാം. 12 സെഞ്ച്വറികളാണ് ഈ സീസണില്‍ പിറന്നത്. ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവും സെഞ്ച്വറികള്‍ പിറന്ന സീസണാണിതെന്നത് ബാറ്റിങ് കരുത്ത് വ്യക്തമാക്കുന്നു.

പല വമ്പന്‍ റെക്കോഡുകളും ഈ സീസണില്‍ തകര്‍ക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ 16 വര്‍ഷമായിട്ടും തകര്‍ക്കപ്പെടാതെ നില്‍ക്കുന്ന ഒരു സിക്‌സര്‍ റെക്കോഡ് ആരാധകര്‍ക്ക് കൗതുകമാവുകയാണ്. 2008ലെ പ്രഥമ ഐപിഎല്ലില്‍ പിറന്ന ദീര്‍ഘദൂര സിക്‌സറിന്റെ റെക്കോഡാണ് ഇതുവരെ തകര്‍ക്കാതെ നില്‍ക്കുന്നത്. അതും മുന്‍ ദക്ഷിണാഫ്രിക്കന്‍ ഓള്‍റൗണ്ടര്‍ ആല്‍ബി മോര്‍ക്കലാണ് ഈ റെക്കോഡ് സ്വന്തം പേരിലാക്കിയിരിക്കുന്നത്.

albie morkel

ഐപിഎല്ലിന്റെ ചരിത്രത്തില്‍ വമ്പനടിക്കാരെന്ന് പേരെടുത്ത പല പ്രമുഖരും ഉണ്ടായിട്ടും ഇന്നുവരെ ആര്‍ക്കും മോര്‍ക്കലിന്റെ ഈ റെക്കോഡിനെ മറികടക്കാനായില്ലെന്നതാണ് കൗതുകകരം. 2008ല്‍ 125 മീറ്റര്‍ സിക്‌സാണ് ആല്‍ബി മോര്‍ക്കല്‍ പറത്തിയത്. ഇന്നും ടൂര്‍ണമെന്റിലെ ദീര്‍ഘദൂര സിക്‌സര്‍ ഇതാണ്. സിഎസ്‌കെയ്ക്കായി കളിക്കുമ്പോഴാണ് താരത്തിന്റെ നേട്ടം. രണ്ടാം സ്ഥാനത്തുള്ളതും ഒരു ബൗളറാണ്. 2011ല്‍ പ്രവീണ്‍ കുമാര്‍ 124 മീറ്റര്‍ സിക്‌സര്‍ പായിച്ചിരുന്നു. എന്നാല്‍ മോര്‍ക്കലിന്റെ റെക്കോഡിനെ മറികടക്കാനായില്ല.

പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോഴാണ് പ്രവീണ്‍ കുമാറിന്റെ ദീര്‍ഘദൂര സിക്‌സര്‍. മൂന്നാം സ്ഥാനത്ത് ആദം ഗില്‍ക്രിസ്റ്റാണ്. പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോള്‍ 122 മീറ്റര്‍ സിക്‌സര്‍ പറത്തിയാണ് ഗില്‍ ക്രിസ്റ്റ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. മുന്‍ ആര്‍സിബി, കെകെആര്‍, മുംബൈ, സിഎസ്‌കെ താരം റോബിന്‍ ഉത്തപ്പ ഈ റെക്കോഡില്‍ നാലാം സ്ഥാനത്തുണ്ട്. 2010ല്‍ ആര്‍സിബിക്കായി കളിക്കുമ്പോള്‍ 120 മീറ്റര്‍ സിക്‌സര്‍ പറത്താന്‍ ഉത്തപ്പക്കായിരുന്നു.

യൂനിവേഴ്‌സല്‍ ബോസും വെടിക്കെട്ട് ബാറ്റ്‌സ്മാനുമായ ക്രിസ് ഗെയ്ല്‍ ഈ റെക്കോഡില്‍ അഞ്ചാം സ്ഥാനത്താണ്. 2013ല്‍ 119 മീറ്റര്‍ സിക്‌സറാണ് അദ്ദേഹം പറത്തിയത്. ആര്‍സിബിക്കായി കളിക്കുമ്പോഴാണ് ഗെയ്‌ലിന്റെ ഈ നേട്ടം. കെകെആറിനായും പഞ്ചാബ് കിങ്‌സിനായും കളിച്ചിട്ടുള്ള ഗെയ്‌ലിന് 120 മീറ്റിറിലധികം ദൂരം സിക്‌സര്‍ പറത്താനായില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം.

ഗെയ്‌ലിനൊപ്പം അഞ്ചാം സ്ഥാനം പങ്കിടാന്‍ രണ്ടുപേരുകൂടിയുണ്ട്. യുവരാജ് സിങ്ങും റോസ് ടെയ്‌ലറും 119 മീറ്റര്‍ സിക്‌സര്‍ പായിച്ചിട്ടുണ്ട്. 2009ല്‍ പഞ്ചാബ് കിങ്‌സിനായി കളിക്കുമ്പോഴാണ് യുവരാജിന്റെ ഈ നേട്ടം. 2008ല്‍ ആര്‍സിബിക്കായി കളിക്കുമ്പോഴാണ് ടെയ്‌ലര്‍ 119 മീറ്റര്‍ സിക്‌സര്‍ പായിച്ചത്. ഐപിഎല്ലില്‍ വലിയ കരിയര്‍ സൃഷ്ടിക്കാന്‍ സാധിക്കാതെ പോയ താരമാണ് റോസ് ടെയ്‌ലര്‍.

liam livingstone

117 മീറ്റര്‍ സിക്‌സര്‍ മൂന്ന് താരങ്ങളാണ് പറത്തിയിട്ടുള്ളത്. 2016ല്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനുവേണ്ടിയാണ് ബെന്‍ കട്ടിങ് 117 മീറ്റര്‍ സിക്‌സര്‍ പായിച്ചത്. മുന്‍ കെകെആര്‍ നായകനും ഇടം കൈയന്‍ ഓപ്പണറുമായ ഗൗതം ഗംഭീര്‍ 2013ല്‍ 117 മീറ്റര്‍ സിക്‌സര്‍ പായിച്ചു. പൊതുവേ വലിയ സിക്‌സുകള്‍ പറത്താത്ത താരമാണ് ഗംഭീര്‍. 2022ല്‍ പഞ്ചാബ് കിങ്‌സിനായി ലിയാം ലിവിങ്സ്റ്റണും 117 മീറ്റര്‍ പന്ത് പായിച്ചു.

ഇത്രയും വെടിക്കെട്ട് താരങ്ങളുണ്ടായിട്ടും ആദ്യ രണ്ട് സ്ഥാനങ്ങളില്‍ പേസ് ബൗളര്‍മാരാണെന്നതാണ് കൗതുകം. 16 വര്‍ഷമായിട്ടും തകര്‍ക്കാന്‍ സാധിക്കാത്ത ഈ റെക്കോഡ് അടുത്ത സീസണിലെങ്കിലും തകര്‍ക്കപ്പെടുമോയെന്ന് കണ്ടറിയാം. ആന്‍ഡ്രേ റസല്‍, ലിയാം ലിവിങ്‌സ്റ്റണ്‍, ഡേവിഡ് മില്ലര്‍, ഹര്‍ദിക് പാണ്ഡ്യ, ടിം ഡേവിഡ് എന്നിവരെല്ലാം ഈ റെക്കോഡ് തകര്‍ക്കാന്‍ കഴിവുള്ളവരാണ്. അടുത്ത സീസണില്‍ ഇവരിലാരെങ്കിലും ഈ റെക്കോഡ് തകര്‍ക്കുമോയെന്നത് കാത്തിരുന്ന് കണ്ടറിയാം.

Story first published: Saturday, June 3, 2023, 17:42 [IST]
Other articles published on Jun 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+