Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ശരാശരി 33, സ്ഥിരതയുമില്ല! സഞ്ജുവിനെ എങ്ങനെ ഇന്ത്യന്‍ ടീമിലെടുക്കും? മോര്‍ഗന്‍ പെട്ടു

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനായി നായകന്‍ സഞ്ജു സാംസണിന്റെ കിടിലന്‍ ഇന്നിങ്‌സ് കണ്ട് ത്രില്ലടിച്ചിരിക്കുകയാണ് ആരാധകര്‍. മല്‍സരത്തില്‍ ക്യാപ്റ്റന്റെ കളി കെട്ടഴിച്ച അദ്ദേഹം 55 റണ്‍സോടെ ടീമിന്റെ അമരക്കാരനായി മാറിയിരുന്നു. 32 ബോളുകള്‍ നേരിട്ട സഞ്ജു നാലു സിക്‌സറും മൂന്നു ഫോറുമടിച്ചു.

പേസ്, സ്പിന്‍ വ്യത്യാസമില്ലാതെ ഹൈദരാബാദ് ബൗളിങ് നിരയെ കശാപ്പ് ചെയ്യാന്‍ അദ്ദേഹത്തിനായിരുന്നു. ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും തന്നെ ഉള്‍പ്പെടുത്താന്‍ മടിച്ചുനില്‍ക്കുന്ന സെലക്ടര്‍മാര്‍ക്കുള്ള മറുപടി കൂടിയായിരുന്നു സഞ്ജുവിന്റെ ഇന്നിങ്‌സ്. പല മുന്‍ താരങ്ങളും അദ്ദേഹത്തിന്റെ പ്രകടനത്തെ വാനോളം പുകഴ്ത്തിയിരുന്നു.

SANJU SAMSON RR

ഇവരുടെ കൂട്ടത്തില്‍ ഇംഗ്ലണ്ടിന്റെ മുന്‍ ലോകകപ്പ് വിന്നിങ് ക്യാപ്റ്റനും മധ്യനിര ബാറ്ററുമായിരുന്ന ഒയ്ന്‍ മോര്‍ഗന്റെ അഭിപ്രായം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ ഒരുപാട് മല്‍സരങ്ങളിലൊന്നും കളിച്ചിട്ടില്ലെന്നു വിശ്വസിക്കുക പ്രയാസമാണെന്നായിരുന്നു അദ്ദേഹം ജിയോ സിനിമയുടെ ഷോയില്‍ പറഞ്ഞത്.

സഞ്ജുവിന്റെ ആരാധകര്‍ക്കു ഈ അഭിപ്രായം ഏറെ സന്തോഷവും അഭിമാനവും നല്‍കിയപ്പോള്‍ താരത്തി ന്റെ ഹേറ്റേഴ്‌സിനു ഇതു അത്ര രസിച്ചിട്ടില്ല. മോര്‍ഗന്റെ അഭിപ്രായത്തോടു യോജിക്കന്നില്ലെന്നും സഞ്ജു ഇന്ത്യക്കായിഅധികം കളിക്കാത്തതില്‍ വലിയ അദ്ഭുതമൊന്നുമില്ലെന്നുമായിരുന്നു ഹേറ്റേഴ്‌സ് സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചത്.

സഞ്ജു സാംസണ്‍ ഒട്ടും സ്ഥിരതയില്ലാത്ത ക്രിക്കറ്ററാണെന്നും അതിനാല്‍ തന്നെയാണ് ഇന്ത്യക്കു വേണ്ടി ഇപ്പോഴും കൂടുതല്‍ മല്‍സരങ്ങളില്‍ അവസരം ലഭിക്കാത്തതെന്നുമായിരുന്നു ഒരു യൂസര്‍ പ്രതികരിച്ചത്. ആഭ്യന്തര ക്രിക്കറ്റില്‍ സഞ്ജു സാംസണിന്റെ ബാറ്റിങ് ശരാശരി 33 ആണ്. ഇന്ത്യയില്‍ അന്താരാഷ്ട്ര ക്രിക്കറ്ററായി മാറാന്‍ ഈ ശരാശരി പോരെന്നായിരുന്നു മറ്റൊരൂ യൂസര്‍ തുറന്നടിച്ചത്.

SANJU SAMSON FIFTY

ഒരു ശരാശരി ക്രിക്കറ്റായ ഒയ്ന്‍ മോര്‍ഗന്‍ മറ്റൊരു ശരാശരി ക്രിക്കറ്ററായ സഞ്ജു സാംസണിനെക്കുറിച്ച് സംസാരിക്കുകയാണെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. സഞ്ജു സാംസണിനു ഇന്ത്യക്കായി കളിക്കാന്‍ അവസരം ലഭിച്ചിട്ടുള്ള ക്രിക്കറ്ററാണ്. പക്ഷെ അവസരങ്ങള്‍ മുതലാക്കാന്‍ അദ്ദേഹത്തിനായില്ല. അതിനാല്‍ തന്നെ സത്യസന്ധമായി പറഞ്ഞാല്‍ സഞ്ജു ടീമില്‍ സ്ഥാനമര്‍ഹിക്കുന്നില്ലെന്നും ഒരു യൂസര്‍ ആഞ്ഞടിച്ചു.

ഇന്ത്യക്കു വേണ്ടി സഞ്ജു സാംസണ്‍ എന്തിന് അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കണം? അദ്ദേഹം സെലക്ടര്‍മാരുടെ വീടുകളൊന്നും ഇടയ്ക്കു സന്ദര്‍ശിക്കുന്നയാളല്ല. ഏറ്റവും കുറഞ്ഞത് സെലക്ടര്‍മാരുടെ വീടുകളെങ്കിലും സഞ്ജു സന്ദര്‍ശിക്കേണ്ടത്് ആവശ്യമാണെന്നായിരുന്നു ഒരു യൂസര്‍ പരിഹാസരൂപേണ കുറിച്ചത്. സഞ്ജു സാംസണ്‍ വെറുമൊരു ശരാശരി ക്രിക്കറ്ററാണ്. ഒരു കാരണവുമില്ലാതെ അയാളെ എന്തിനാണ് ഇങ്ങനെ പ്രൊമോട്ട് ചെയ്യുന്നത്? അവസരം ലഭിച്ചപ്പോഴൊന്നും അദ്ദേഹം അതു വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തിയില്ലെന്നും ഒരു യൂസര്‍ വിമര്‍ശിച്ചു.

ഒയ്ന്‍ മോര്‍ഗന്‍ നിങ്ങള്‍ നിരാശപ്പെടേണ്ട. സഞ്ജു സാംസണിനെ ഇന്ത്യന്‍ ടീമിലെത്തിക്കാന്‍ അദ്ദേഹത്തിന്റെ പിആര്‍ ടീം പ്രവര്‍ത്തിക്കുന്നുണ്ടെന്നായിരുന്നു ഒരു യൂസറുടെ പരിഹാസം. സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി അന്താരഷ്ട്ര ക്രിക്കറ്റില്‍ ഇതിനകം കളിച്ചുവെന്നത് വിശ്വസിക്കാന്‍ പോലും പ്രയാസമാണെന്നായിരുന്നു ഒയ്ന്‍ മോര്‍ഗനെ പരിഹസിച്ചുകൊണ്ട് ഒരു യൂസര്‍ കുറിച്ചത്.

sanju samson

സഞ്ജു സാംസണ്‍ ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കൂടുതല്‍ മല്‍സരങ്ങളില്‍ കളിക്കാതിരിക്കാന്‍ കാരണങ്ങളുണ്ട്. ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ തുടങ്ങി സഞ്ജുവിനേക്കാള്‍ മികച്ച താരങ്ങള്‍ മധ്യനിരയിലുണ്ടെന്നായിരുന്നു ഒരു പ്രതികരണം.

സഞ്ജു സാംസണ്‍ രണ്ടാമത്തെ കെഎല്‍ രാഹുലാണ്. ഐപിഎല്ലില്‍ മാത്രമേ അദ്ദേഹം നന്നായി പെര്‍ഫോം ചെയ്യാറുള്ളൂവെന്നും ഒരു യൂസര്‍ കുറിച്ചു. ഇഷാന്‍ കിഷന്‍, റിഷഭ് പന്ത് എന്നിവരെപ്പോലെ ആരുടെയും ഫേവറിറ്റ് അല്ലാത്തതിനാലാണ് സഞ്ജു സാംസണിനു ഇപ്പോഴും അന്താരാഷ്ട്ര ക്രിക്കറ്റില്‍ അധികം അവസരങ്ങള്‍ ലഭിക്കാത്തതെന്ന് ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Monday, April 3, 2023, 18:49 [IST]
Other articles published on Apr 3, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+