Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മികച്ച ടീം മുമ്പ്‌ കിട്ടി, രോഹിത് രക്ഷപ്പെട്ടു! ഇപ്പോള്‍ പതറുന്നു, ആഞ്ഞടിച്ച് മുന്‍ താരം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തിലേറ്റ പരാജയത്തിനു പിന്നാലെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്കു വിമര്‍ശനം. ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളറും ഇപ്പോള്‍ കമന്റേറ്ററുമായ സൈണ്‍ ഡൂളാണ് ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുന്നത്. രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് എന്തിനാണ് ഇത്ര മാത്രം ഹൈപ്പുണ്ടാക്കുന്നതെന്നു തനിക്കു മനസ്സിലാവുന്നില്ലെന്നു അദ്ദേഹം തുറന്നടിച്ചു. ജിയോ സിനിമയുടെ പോസ്റ്റ് മാച്ച് ഷോയില്‍ സംസാരിക്കുകയായിരുന്നു ഡൂള്‍.

ശക്തമായ ടീമിനെ ലഭിച്ചതിനാലാണ് രോഹിത്തിനു നേരത്തേ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ സാധിച്ചതെന്നു അദ്ദേഹം തുറന്നടിച്ചു. രോഹിത് ശര്‍മയുടെ ക്യാപ്റ്റന്‍സിയമായി ഇത്രയും വലിയ ഹൈപ്പുണ്ടാക്കുന്നത് എന്തുകൊണ്ടാണെന്നു എനിക്കു മനസ്സിലാവുന്നില്ല. അദ്ദേഹം മികച്ച ക്യാപ്റ്റനാണ്, പക്ഷെ മികച്ച ടീമിനെ നേരത്തേ ലഭിച്ചിരുന്നു. കഴിഞ്ഞ വര്‍ഷത്തെ ഐപിഎല്ലില്‍ രോഹിത്തിനു യാതൊരു ക്ലൂവുമില്ലായിരുന്നു.

ROHIT SHARMA

കൂടാതെ കഴിഞ്ഞ ഐസിസിയുടെ ടി20 ലോകകപ്പിലും ഇതു തന്നെയാണ് കണ്ടത്. ഈ വര്‍ഷത്തെ ഐപിഎല്ലിലും രോഹിത് ക്യാപ്റ്റനെന്ന നിലയില്‍ യാതൊരു ക്ലൂവുമില്ലാതെ പലപ്പോഴും നിസ്സഹായനായി നില്‍ക്കുകയാണെന്നും സൈമണ്‍ ഡൂള്‍ ചൂണ്ടിക്കാട്ടി. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ശര്‍മയെ നേരത്തേ ലോകം മുഴുവന്‍ വാഴ്ത്തിയിട്ടുള്ളതാണ്. സമ്മര്‍ദ്ദ ഘട്ടങ്ങളില്‍ വളരെ കൂളായി ടീമിനെ നയിക്കാനുള്ള കഴിവായിരുന്നു അദ്ദേഹത്തിനു കൈയടി നേടിക്കൊടുത്തത്.

കൂടാതെ യുവതാരങ്ങള്‍ക്കു അവസരങ്ങള്‍ നല്‍കി വളര്‍ത്തിക്കൊണ്ടു വരാനും എല്ലായ്‌പ്പോഴും അദ്ദേഹം ശ്രമിച്ചിട്ടുണ്ട്. മുംബൈ ഇന്ത്യന്‍സില്‍ ഈ തരത്തില്‍ ഒരുപാട് പേരെ രോഹിത് സൂപ്പര്‍ താരങ്ങളായിട്ടുണ്ട്. ഹാര്‍ദിക് പാണ്ഡ്യ, ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ്, ഇഷാന്‍ കിഷന്‍ തുടങ്ങി പലരെയും ഇക്കൂട്ടത്തില്‍പ്പെടുത്താം.

പക്ഷെ കഴിഞ്ഞ വര്‍ഷം മുതല്‍ ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിനു സമയം അത്ര നല്ലതല്ല. കഴിഞ്ഞ ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ തകര്‍ച്ചയില്‍ നിന്നും രക്ഷിക്കാന്‍ അദ്ദേഹത്തിനു സാധിച്ചിരുന്നില്ല. ചരിത്രത്തിലാദ്യമായി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തായിരുന്നു മുംബൈ ഫിനിഷ് ചെയ്തത്. കൂടാതെ വിരാട് കോലിയുടെ പിന്‍ഗാമിയായി ഇന്ത്യന്‍ ക്യാപ്റ്റനായി വന്നപ്പോഴും രോഹിത് വിമര്‍ശനങ്ങളേറ്റു വാങ്ങി. നേരത്തേ കളിക്കളത്തില്‍ വളരെ കൂളായി കാണപ്പെട്ടിരുന്ന അദ്ദേഹം പലപ്പോഴും ടീമംഗങ്ങളോടു ക്ഷുഭിതരാവുകയും ചെയ്തിരുന്നു.

രോഹിത്തിനു കീഴില്‍ ഏഷ്യാ കപ്പും ഐസിസിയുടെ ടി20 ലോകകപ്പുമായിരുന്നു കഴിഞ്ഞ വര്‍ഷം ഇന്ത്യ കളിച്ച പ്രധാനപ്പെട്ട ടൂര്‍ണമെന്റുകള്‍. പക്ഷെ രണ്ടിലും ടീം ഫൈനല്‍ പോലും കാണാതെ പുറത്താവുകയും ചെയ്തു. ഇതേ തുടര്‍ന്നു ക്യാപ്റ്റനെന്ന നിലയില്‍ രോഹിത്തിന്റെ തന്ത്രങ്ങളും ടീം സെലക്ഷനുമെല്ലാം ചോദ്യം ചെയ്യപ്പെടുകയും ചെയ്തിരുന്നു. ഈ വര്‍ഷവും ഐസിസിയുടെ രണ്ടു ട്രോഫികളാണ് രോഹിത്തിനെ കാത്തിരിക്കുന്നത്. ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പിന്റെ ഫൈനലാണ് ഇന്ത്യ ആദ്യം കളിക്കുന്നത്. അതിനു ശേഷം ഏകദിന ലോകകപ്പും ഇന്ത്യയില്‍ നടക്കാനിരിക്കുകയാണ്.

ROHIT SHARMA

അതേസമയം, സിഎസ്‌കെയുമായുള്ള കഴിഞ്ഞ മല്‍സരത്തിലേക്കു വന്നാല്‍ കാര്യമായി പൊരുതാന്‍ പോലുമാവാതെയാണ് മുംബൈ കഴിഞ്ഞ മല്‍സരത്തില്‍ പരാജയത്തിലേക്കു വീണത്. ആറു വിക്കറ്റിന്റെ തോല്‍വിയായിരുന്നു എല്‍ ക്ലാസിക്കോയില്‍ മുംബൈയ്ക്കു നേരിട്ടത്. നേരത്തേ ആദ്യപാദത്തില്‍ വാംഖഡെയില്‍ വച്ചും സിഎസ്‌കെയോടു മുംബൈ പരാജയം സമ്മതിച്ചിരുന്നു.

സിഎസ്‌കെയ്‌ക്കെതിരേ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈ എട്ടു വിക്കറ്റിനു 139 റണ്‍സിലൊതുങ്ങുകയായിരുന്നു. ഉജ്ജ്വലമായി ബൗള്‍ ചെയ്ത സിഎസ്‌കെ ബൗളര്‍മാര്‍ റണ്ണെടുക്കാനുള്ള ഒരു പഴുതുകളും നല്‍കിയില്ല. മൂന്നു വിക്കറ്റെടുത്ത മതീശ പതിരാനയാണ് മുംബൈയ്ക്കു മൂക്കുകയറിട്ടത്. ദീപക് ചാഹറും തുഷാര്‍ ദേശ്പാണ്ഡെയും രണ്ടു വിക്കറ്റുകള്‍ വീതം പങ്കിട്ടു. മറുപടിയില്‍ 17.4 ഓവറില്‍ നാലു വിക്കറ്റിനു കാര്യമായി വിയര്‍ക്കാതെ സിഎസ്‌കെ ലക്ഷ്യത്തിലെത്തുകയും ചെയ്തു.

Story first published: Sunday, May 7, 2023, 14:50 [IST]
Other articles published on May 7, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+