Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നരെയ്‌ന്റെ 'മാങ്ങ ഏറ്', കോലിയുടെ വിക്കറ്റ് നേടിയത് കൈമടക്കി- വീഡിയോ വൈറല്‍

കൊല്‍ക്കത്ത: ടി20യിലെ ഏറ്റവും മികച്ച ബൗളര്‍മാരിലൊരാളാണ് സുനില്‍ നരെയ്ന്‍. സ്പിന്‍ മാന്ത്രികതകൊണ്ട് വിസ്മയിപ്പിക്കുന്ന നരെയ്‌നെ നേരിടുക വളരെ പ്രയാസമാണ്. മറച്ചുപിടിച്ച് പന്തെറിയുന്ന നരെയ്‌ന്റെ ബൗളിങ് ആക്ഷനില്‍ നിന്ന് ബാറ്റ്‌സ്മാന് ഒന്നും മനസിലാക്കാന്‍ സാധിക്കില്ല. സൂപ്പര്‍ ഓവര്‍ മെയ്ഡനാക്കിയിട്ടുള്ള നരെയ്ന്‍ ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ താരമാണ്.

കഴിഞ്ഞ ദിവസം റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരേ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് വിജയിച്ചിരുന്നു. സുനില്‍ നരെയ്‌ന്റെ തകര്‍പ്പന്‍ ബൗളിങ് പ്രകടനം മത്സരത്തില്‍ കൊല്‍ക്കത്തയുടെ ജയത്തില്‍ നിര്‍ണ്ണായക പങ്കുവഹിച്ചിരുന്നു. വിരാട് കോലിയെ ക്ലീന്‍ബൗള്‍ഡാക്കിയ നരെയ്ന്‍ ഷഹബാസ് അഹമ്മദിനെയും പുറത്താക്കി. നാല് ഓവറില്‍ 16 റണ്‍സ് വഴങ്ങിയാണ് നരെയ്ന്‍ രണ്ട് വിക്കറ്റ് നേടിയത്.

sunil narine

ഇപ്പോഴിതാ കെകെആറിന്റെ വിജയത്തിന് പിന്നാലെ നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ വീണ്ടും ആക്ഷേപം ഉയരുകയാണ്. നരെയ്ന്‍ അനുവദിനീയമായതില്‍ കൂടുതല്‍ കൈമടക്കുന്നുണ്ടെന്ന ആരോപണമാണ് ഇപ്പോള്‍ ശക്തമായി ഉയരുന്നത്. ഇതിന് മുമ്പ് കൈ മടക്കി പന്തെറിഞ്ഞതിന് നടപടി നേരിട്ട താരമാണ് നരെയ്ന്‍. പിന്നീട് ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി അദ്ദേഹം തിരിച്ചെത്തുകയായിരുന്നു.

ഇപ്പോഴിതാ വീണ്ടും നരെയ്ന്‍ കൈമടക്കിയാണ് പന്തെറിയുന്നതെന്ന ആക്ഷേപം ശക്തമാവുകയാണ്. വിരാട് കോലിയെ നരെയ്ന്‍ ക്ലീന്‍ബൗള്‍ഡാക്കിയ പന്തില്‍ നരെയ്ന്‍ കൈമടക്കിയിരുന്നുവെന്നാണ് പ്രചരിക്കുന്ന വീഡിയോയില്‍ നിന്ന് വ്യക്തമാവുന്നത്. നരെയ്‌ന്റെ ബൗളിങ് ആക്ഷനെതിരേ എതിര്‍ ടീം അപ്പീല്‍ ചെയ്യാത്തതിനാല്‍ കൈമടക്കിയത് ശ്രദ്ധിക്കപ്പെട്ടില്ല. എന്നാല്‍ അദ്ദേഹം അനുവദിനീയമായതില്‍ കൂടുതല്‍ കൈ മടക്കിയിട്ടുണ്ട്.

sunil narine

നരെയ്ന്‍ ചതിയനായ താരമാണെന്നും കള്ളത്തരം കാട്ടാന്‍ മടിയില്ലെന്നും വിലക്കണമെന്നുമെല്ലാമാണ് ആരാധകര്‍ പറയുന്നത്. നരെയ്ന്‍ കൈമടക്കുന്നതിന്റെ തെളിവുകളടക്കം നിരത്തിയാണ് ആരാധകര്‍ നരെയ്‌നെ വിമര്‍ശിക്കുന്നത്. കെകെആറിന്റെ ജയം അനുവദിച്ചുകൊടുക്കാന്‍ പാടില്ലാത്തതാണെന്നും നരെയ്ന്‍ എല്ലാവരെയും കബളിപ്പിക്കുകയും വഞ്ചിക്കുകയുമാണ് ചെയ്തതെന്നും ആരാധകര്‍ അഭിപ്രായപ്പെടുന്നു.

അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ കൈമടക്കിയേറ് നടക്കാത്തതിനാലാണ് നരെയ്ന്‍ നേരത്തെ കരിയര്‍ അവസാനിപ്പിച്ചതെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. നരെയ്‌ന്റെ കരിയറില്‍ നിരവധി തവണ നിയമ വിരുദ്ധ ബൗളിങ് ആക്ഷന്റെ പേരില്‍ നടപടി നേരിടേണ്ടി വന്നിട്ടുണ്ട്. 2014ലെ ചാമ്പ്യന്‍സ് ലീഗില്‍ നിയമ വിരുദ്ധ ബൗളിങ് ആക്ഷന്റെ പേരില്‍ രണ്ട് തവണയാണ് നരെയ്‌ന്റെ പേരില്‍ നടപടിയെടുത്തത്.

ഇതോടെ 2015ലെ ലോകകപ്പ് ടീമില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് നരെയ്‌നെ ഒഴിവാക്കുകയും ചെയ്തു. 2015ല്‍ ഐപിഎല്ലിലും നരെയ്‌ന്റെ ബൗളിങ് വിവാദമായി. നിയമ വിരുദ്ധ ബൗളിങ് റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും നരെയ്‌നെ വിലക്കുകയും ചെയ്തു. എന്നാല്‍ ബൗളിങ് ആക്ഷനില്‍ മാറ്റം വരുത്തി ഐപിഎല്ലില്‍ കളിച്ചു. 2015ല്‍ത്തന്നെ വെസ്റ്റ് ഇന്‍ഡീസിനായി കളിച്ചപ്പോള്‍ വീണ്ടും ബൗളിങ് ആക്ഷന്‍ പ്രശ്‌നമായി.

sunil narine

അനുവദീനീയമായതില്‍ കൂടുതല്‍ കൈ മടങ്ങിയെന്ന് വ്യക്തമായതോടെ ഐസിസി നരെയ്‌നെ വിലക്കിയിരുന്നു. ശേഷം 2016ല്‍ വീണ്ടും ബൗളിങ് ആക്ഷനില്‍ മാറ്റവുമായി നരെയ്ന്‍ വന്നതോടെ വിലക്ക് നീങ്ങി. 2019ല്‍ പാകിസ്താന്‍ സൂപ്പര്‍ ലീഗില്‍ നിയമ വിരുദ്ധ പന്തെറിഞ്ഞതിന് നരെയ്ന്‍ നടപടി നേരിട്ടു. നല്ല പന്തുകളെറിഞ്ഞ് നരെയ്‌ന് വിക്കറ്റ് നേടാന്‍ സാധിക്കാതെ വരുമ്പോള്‍ ചതിയനായ താരം കൈമടക്കി പന്തുകളെറിയുന്നു.

ഇത് അംഗീകരിക്കാന്‍ സാധിക്കാത്തതാണെന്നും നരെയ്‌നെ ഐപിഎല്ലില്‍ നിന്ന് മാറ്റിനിര്‍ത്തണമെന്നും ആരാധകര്‍ പറയുന്നു. നരെയ്‌ന്റെ നിയമ വിരുദ്ധ ബൗളിങ് ആക്ഷന്‍ ഇതിനോടകം വലിയ ചര്‍ച്ചയായിട്ടുണ്ട്. ആര്‍സിബി പരാതി നല്‍കിയിട്ടുണ്ടെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. എന്തായാലും വരുന്ന മത്സരങ്ങളിലും പിഴവ് ആവര്‍ത്തിച്ചാല്‍ നരെയ്‌ന് വിലക്ക് ലഭിക്കാന്‍ സാധ്യത കൂടുതലാണ്.

Story first published: Saturday, April 8, 2023, 13:48 [IST]
Other articles published on Apr 8, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+