Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ക്യാപ്റ്റന്‍സി സിംപിള്‍, ജുറേലിന്റെ നോട്ടം സഞ്ജുവിന്റെ കസേര! അടുത്ത നായകാവുമോ?

ഐപിഎല്ലില്‍ സഞ്ജു സാംസണ്‍ രാജസ്ഥാന്‍ റോയല്‍സ് വിട്ടേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെ ക്യാപ്റ്റന്‍സിയെക്കുറിച്ചും വിക്കറ്റ് കീപ്പിങിനെക്കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് ടീമിലെ യുവതാരം ധ്രുവ് ജുറേല്‍. ഈ സീസണിലെ ഐപിഎല്ലിലൂടെ അരങ്ങേറിയ ജുറേല്‍ ഫിനിഷറുടെ റോളില്‍ മിന്നുന്ന പ്രകടനം കാഴ്ചവച്ചിരുന്നു. 172.72 സ്‌ട്രൈക്ക് റേറ്റില്‍ 152 റണ്‍സാണ് താരം സ്‌കോര്‍ ചെയ്തത്. പലപ്പോഴും റോയല്‍സിന്റെ റണ്‍ചേസില്‍ ഇംപാക്ട് പ്ലെയറായിട്ടായിരുന്നു അദ്ദേഹം കളിച്ചത്. ഈ റോളിനോടു നീതി പുലര്‍ത്താനും ജുറേലിനായിരുന്നു.

ന്യൂസ് 18നു കീഴിലുള്ള ക്രിക്കറ്റ്‌നെക്‌സ്റ്റിനു നല്‍കിയ അഭിമുഖത്തിലാണ് ധ്രുവ് ജുറേല്‍ കഴിഞ്ഞ ഐപിഎല്‍ സീസണിനെക്കുറിച്ചും രാജസ്ഥാന്‍ റോയല്‍സിനെക്കുറിച്ചുമെല്ലാം സംസാരിച്ചത്. ഞാന്‍ ഇന്ത്യയുടെ അണ്ടര്‍ 19 ടീമിന്റെ ക്യാപ്റ്റനായിരുന്നു. അതുകൊണ്ടു തന്നെ ക്യാപ്റ്റന്‍സിയെന്നത് എനിക്കു പരിചിതമായ കാര്യവുമാണ്.

DHRUV JUREL

വിക്കറ്റ് കീപ്പിങ് ചെയ്യുമ്പോള്‍ നിങ്ങള്‍ക്കു ടീമിനെ നയിക്കുക എളുപ്പമാണ്. കാരണം വിക്കറ്റിന്റെ നടുവിലായതിനാല്‍ തന്നെ നിങ്ങള്‍ക്കു ഗ്രൗണ്ട് മുഴുവനായുള്ള ഒരു കാഴ്ച മനസ്സില്‍ കാണാന്‍ സാധിക്കും. അതിനാല്‍ തന്നെ വിക്കറ്റ് കീപ്പര്‍ക്കാണ് ടീമിനെ നയിക്കുക ഏറ്റവും എളുപ്പമെന്നും ജുറേല്‍ വ്യക്തമാക്കി.

രാജസ്ഥാന്‍ റോയല്‍സിനായി വിക്കറ്റ് കാത്തത് സഞ്ജു ഭായിയാണ് (സഞ്ജു സാംസണ്‍) നിങ്ങള്‍ക്കറിയാം. എനിക്കും വിക്കറ്റ് കാക്കാന്‍ ഇഷ്ടമായിരുന്നു. പക്ഷെ എനിക്കു അതിനുള്ള അവസരം കിട്ടിയില്ല. എങ്കിലും റോല്‍സിനു വേണ്ടി ഫീല്‍ഡ് ചെയ്യാന്‍ കഴിഞ്ഞതില്‍ വളരെയധികം സന്തോഷാവാനാണ്. അതുകൊണ്ടു തന്നെ വിക്കറ്റ് കീപ്പിങ് ചെയ്യാന്‍ അവസരം ലഭിക്കാതെ പോയത് വലിയൊരു പ്രശ്‌നമല്ലെന്നും ധ്രുവ് ജുറേല്‍ പറഞ്ഞു.

ഞാന്‍ കഴിഞ്ഞ വര്‍ഷവും രാജസ്ഥാന്‍ റോയല്‍സ് ടീമിനൊപ്പമുണ്ടായിരുന്നു. പക്ഷെ ഐപിഎല്‍ സീസണില്‍ കളിക്കാനുള്ള അവസരം ലഭിച്ചില്ല. ഈ വര്‍ഷം എനിക്കു അതിനുള്ള അവസരം കിട്ടുകയും ചെയ്തു. എനിക്കു പെര്‍ഫോം ചെയ്യണമെന്നതു തന്നെയായിരുന്നു മനസ്സിലുണ്ടായിരുന്നത്.

കാരണം ഞാന്‍ വളരെ നന്നായി പരിശീലനം നടത്തിയിരുന്നു. ദിവസേന എട്ട്- ഒമ്പതു മണിക്കൂറുകള്‍ വരെ പരിശീലനം നടത്താറുണ്ടായിരുന്നു. കളിക്കാന്‍ അവസരം കിട്ടിയാല്‍ അതു നന്നായി മുതലാക്കാന്‍ കഴിയുമെന്ന ആത്മവിശ്വാസം തനിക്കുണ്ടായിരുന്നുവെന്നും ധ്രുവ് ജുറേല്‍ വ്യക്തമാക്കി.

ടി20 ഫോര്‍മാറ്റില്‍ നിങ്ങള്‍ ഏതു പൊസിഷനിലും ബാറ്റ് ചെയ്യാന്‍ എല്ലായ്‌പ്പോഴും തയ്യാറായി നില്‍ക്കണം. നീ ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സിനായി ആറ്- ഏഴ് സ്ഥാനങ്ങളിലായിരിക്കും ബാറ്റ് ചെയ്യുകയെന്നു സങ്ക സാര്‍ (കുമാര്‍ സങ്കക്കാര) എന്നോടു നേരത്തേ തന്നെ പറഞ്ഞിരുന്നു. അതുകൊണ്ടു തന്നെ ഓഫ് സീസണിലും ഞാന്‍ അങ്ങനെ തന്നെയായിരുന്നു തയ്യാറെടുത്തത്.

DHRUV JUREL

എനിക്ക് 6-7 സ്ഥാനങ്ങളിലായിരിക്കും ബാറ്റ് ചെയ്യേണ്ടതെന്നു മനസ്സില്‍ വ്യക്തമായൊരു ചിത്രമുണ്ടായിരുന്നു. ഈ പൊസഷനില്‍ ബാറ്റിങിനായി ഇറങ്ങുമ്പോള്‍ നിങ്ങള്‍ക്കു പരമാവധി മൂന്ന്- നാല് ഓവറുകള്‍ മാത്രമേ ലഭിക്കുകയുള്ളൂ.

ബൗളല്‍മാര്‍ എങ്ങനെയായിരിക്കും ബൗള്‍ ചെയ്യുകയെന്നു നിങ്ങള്‍ക്കറിയില്ല, വിക്കറ്റ് എങ്ങനെയാണെന്നോ അറിയാന്‍ സാധിക്കില്ല. ഞാന്‍ അതിനു അനുസരിച്ചാണ് പരിശീലനം നടത്തിയത്. അതിനാല്‍ തന്നെ വലിയൊരു പ്രശ്‌നമായില്ലെന്നും ധ്രുവ് ജുറേല്‍ പറഞ്ഞു.

എംഎസ് ഭായിയുമായി (ധോണി) ഈ പൊസിഷനില്‍ ബാറ്റ് ചെയ്യുന്നതിനെക്കുറിച്ച് ഞാന്‍ ഐപിഎല്ലിനിടെ കണ്ടപ്പോള്‍ സംസാരിച്ചിരുന്നു. ബൗളര്‍മാര്‍ എങ്ങനെയായിരിക്കും ബൗള്‍ ചെയ്യുകയെന്നു നിങ്ങള്‍ക്കു മനസ്സിലാക്കാന്‍ സാധിക്കില്ല. ഈ പൊസിഷനില്‍ നിനക്കു മാസ്റ്ററായി തീരണമെങ്കില്‍ അതിനു അനുസരിച്ച് പരിശീലനം നടത്തണം.

സാഹചര്യത്തെക്കുറിച്ച് വളരെ നന്നായി മനസ്സിലാക്കുകയും വേണം. ടീമിനു എന്താണോ ആവശ്യമെന്നു മനസ്സിലാക്കിയാവണം ബാറ്റ് ചെയ്യേണ്ടതെന്നും ധോണി ഉപദേശിച്ചിരുന്നു. ഇതു തന്നെ ഏറെ സഹായിച്ചിട്ടുണ്ടെന്നു ധ്രുവ് ജുറേല്‍ കൂട്ടിച്ചേര്‍ത്തു.

Story first published: Tuesday, June 6, 2023, 17:50 [IST]
Other articles published on Jun 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+