ചെന്നൈ: പ്രായം 35 പിന്നിട്ട കളിക്കാര്‍ ഫിറ്റ്‌നസ് പ്രശ്‌നങ്ങളുമായി തളരുമ്പോള്‍ പ്രായത്തെ വെറും അക്കമാക്കി മാറ്റി ആരാധകരെ വിസ്മയിപ്പിക്കുകയാണ് എംഎസ് ധോണി. ഫിനിഷിങ്ങിലെ തന്റെ രാജകീയ സ്ഥാനം അത്ര പെട്ടെന്നൊന്നും തകര്‍ക്കാനാവില്ലെന്ന് ഒരിക്കല്‍ക്കൂടി അദ്ദേഹം അടിവരയിടുകയാണ്. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ എട്ടാമനായെത്തി മൂന്ന് പന്തില്‍ 12 റണ്‍സാണ് ധോണി നടത്തിയത്.
മാര്‍ക്ക് വുഡെറിഞ്ഞ ഓവറില്‍ നേരിട്ട രണ്ട് പന്തുകളും വമ്പന്‍ സിക്‌സുകള്‍ പറത്തിയാണ് ധോണി ആരാധകര്‍ക്ക് വിരുന്നൊരുക്കിയത്. ധോണിയുടെ ബാറ്റിങ് പ്രകടനം ഗ്യാലറിയിലെ ആരാധകരെ ഇളക്കിമറിക്കുന്നതായിരുന്നു. ധോണിയുടെ സിക്‌സര്‍ ആരാധകര്‍ ആഘോഷമാക്കുമ്പോള്‍ എതിരാളികള്‍ പോലും കൈയടിക്കുകയാണ്. പ്രായത്തെ തോല്‍പ്പിക്കുന്ന ധോണിയുടെ പോരാട്ടവീര്യം കൈയടി അര്‍ഹിക്കുന്നതാണെന്ന് പറയാം.

എന്നാല്‍ ധോണിയുടെ സിക്‌സര്‍ നേട്ടത്തില്‍ ഒരാള്‍ മാത്രം സന്തോഷവാനല്ല. അത് ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ഉപദേഷ്ടാവായ ഗൗതം ഗംഭീറാണ്. ധോണി സിക്‌സര്‍ നേടിയപ്പോള്‍ കടുത്ത നിരാശയിലിരിക്കുന്ന ഗംഭീറിന്റെ വീഡിയോയും ചിത്രങ്ങളും ഇപ്പോള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലാണ്. ഗംഭീറിനെപ്പോലെ അസൂയയുള്ള മറ്റൊരാളെ കണ്ടിട്ടില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യയുടെ 2011ലെ ലോകകപ്പ് ഫൈനല് മുതല്‍ ഗംഭീറിന് ധോണിയോടുള്ള അസൂയ തുടങ്ങിയതാണ്.
കളി നിര്‍ത്തിയിട്ടും ഇതുവരെ ഗംഭീറിന്റെ സ്വഭാവത്തിന് യാതൊരു മാറ്റവുമില്ലെന്നാണ് ആരാധക വിമര്‍ശനം. ധോണിയുടെ സിക്‌സര്‍ നേട്ടം ലഖ്‌നൗ നായകന്‍ കെ എല്‍ രാഹുലിനെപ്പോലും ഇത്രയും സങ്കടപ്പെടുത്തിയില്ലെന്നാണ് ആരാധകര്‍ പരിഹസിക്കുന്നത്. ഗംഭീറിന്റെ അസുഖത്തിന് മരുന്നില്ലെന്നും ധോണിയുടെ നേട്ടങ്ങളോട് എന്നും അസൂയ മാത്രമാണുള്ളതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു. ധോണിയുടെ നേട്ടങ്ങളില്‍ ലോകത്തില്‍ ഏറ്റവും സങ്കടപ്പെടുന്നത് എതിര്‍ താരങ്ങളല്ല.

അത് ഗംഭീറാണെന്നാണ് ആരാധക പക്ഷം. ധോണി സിക്‌സര്‍ നേടിയപ്പോള്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ ചിയര്‍ഗേള്‍സ് പോലും പ്രോത്സാഹിപ്പിച്ചെന്നും എന്നാല്‍ ഗംഭീറിന്റെ മുഖം മാത്രം കടന്നലുപോലെയാണെന്നുമാണ് ആരാധകര്‍ പ്രതികരിക്കുന്നത്. ധോണിയുടെ നേട്ടങ്ങളില്‍ അസൂയപ്പെടാമെന്നല്ലാതെ ധോണിയെപ്പോലെയാവാന്‍ ഒരിക്കലും ഗംഭീറിനാവില്ല. ധോണിയുടെ സ്ഥാനം ആരാധക ഹൃദയങ്ങളിലാണെന്നും ഗംഭീര്‍ സ്വന്തം വില കളയുകയാണെന്നും ആരാധകര്‍ കുറ്റപ്പെടുത്തുന്നു.
ഇതില്‍ കൗതുകകരമായ കാര്യം സിഎസ്‌കെ ലഖ്‌നൗവിനെ തോല്‍പ്പിച്ചത് 12 റണ്‍സിനാണ്. ഇതോടെ ധോണി പറത്തിയ രണ്ട് സിക്‌സുകളും വ്യാപകമായി ആഘോഷിക്കപ്പെട്ടു. ധോണി ഈ പ്രായത്തിലും ഉയര്‍ന്ന ഫിറ്റ്‌നസ് കാത്തുസൂക്ഷിക്കുന്നു. ഗംഭീറെല്ലാം പ്രായം തളര്‍ത്തിയതോടെ കളിനിര്‍ത്തിയവരാണ്. എന്നാല്‍ ധോണി പ്രായത്തെ തോല്‍പ്പിക്കുന്ന പ്രകടനമാണ് നടത്തുന്നത്. ഇതില്‍ ഗംഭീര്‍ അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നാണ് ആരാധകര്‍ അഭിപ്രായപ്പെടുന്നത്.

റണ്ണൊഴുകിയ മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെ തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്കായി. ആദ്യ മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോട് തോറ്റ് തുടങ്ങിയ സിഎസ്‌കെ ശക്തമായ തിരിച്ചുവരവാണ് നടത്തിയിരിക്കുന്നത്. ലഖ്‌നൗവിനെതിരേ ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റിന് 217 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ലഖ്‌നൗ ഏഴ് വിക്കറ്റിന് 205 റണ്‍സിലൊതുങ്ങി. സ്പിന്‍ ബൗളര്‍മാരുടെ മികച്ച പ്രകടനമാണ് സിഎസ്‌കെയ്ക്ക് ജയമൊരുക്കിയത്.
മോയിന്‍ അലി നാല് ഓവറില്‍ 26 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാല് വിക്കറ്റ് വീഴ്ത്തിയപ്പോള്‍ തുഷാര്‍ ദെശപാണ്ഡെ നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും മിച്ചല്‍ സാന്റ്‌നര്‍ ഒരു വിക്കറ്റും വീഴ്ത്തി. ബാറ്റിങ്ങില്‍ റുതുരാജ് ഗെയ്ക് വാദിന്റെ മിന്നും ഫോമാണ് സിഎസ്‌കെയ്ക്ക് കരുത്താവുന്നത്. 31 പന്തില്‍ 57 റണ്‍സാണ് താരം അടിച്ചെടുത്തത്.
ഡെവോണ്‍ കോണ്‍വേ 29 പന്തില്‍ 47 റണ്‍സുമായി തിളങ്ങിയപ്പോള്‍ അമ്പാട്ടി റായിഡു 14 പന്തില്‍ 27 റണ്‍സും ശിവം ദുബെ 16 പന്തില്‍ 27 റണ്‍സും നേടി. അവസാന സീസണിലെ ഒമ്പതാം സ്ഥാനക്കാരായ സിഎസ്‌കെ ഇത്തവണ ശക്തമായ തിരിച്ചുവരവാണ് പദ്ധതിയിടുന്നത്. അതിന് തുടര്‍ ജയങ്ങള്‍ ടീമിന് അത്യാവശ്യമാണ്.