For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ദേശീയ ടീമിനായി ടി20 സെഞ്ച്വറി നേടി, പക്ഷെ ഐപിഎല്ലില്‍ സെഞ്ച്വറിയില്ല! അഞ്ച് പേരിതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി കൊടിയിറങ്ങാനൊരുങ്ങുകയാണ്. പ്ലേ ഓഫിലേക്ക് ഗുജറാത്തും സിഎസ്‌കെയും ലഖ്‌നൗവും മുംബൈയും ടിക്കറ്റെടുത്തപ്പോള്‍ മറ്റ് ടീമുകളെല്ലാം പെട്ടിയും തൂക്കി മടങ്ങി. വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് ഇത്തവണ പ്ലേ ഓഫിലേക്ക് നാല് ടീമുകളെത്തിയത്. പല മത്സരങ്ങളിലും ലാസ്റ്റ് പന്തിലേക്ക് പോരാട്ടമെത്തിയിരുന്നു.

ഇത്തവണ ഒമ്പത് സെഞ്ച്വറികള്‍ പിറന്നുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഐപിഎല്ലിന്റെ ഒരു സീസണില്‍ കൂടുതല്‍ സെഞ്ച്വറികള്‍ പിറന്ന സീസണ്‍ കൂടിയാണിത്. യശ്വസി ജയ്‌സ്വാള്‍, കാമറൂണ്‍ ഗ്രീന്‍, ശുബ്മാന്‍ ഗില്‍ തുടങ്ങിയ യുവതാരങ്ങളുടെ സെഞ്ച്വറി പ്രകടനവും ഇത്തവണ കാണാനായി. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍ സെഞ്ച്വറി നേടിയവരും എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ സെഞ്ച്വറി നേടാത്തവരുമായ ചില താരങ്ങളുണ്ട്. ആരൊക്കെയാണെന്ന് പരിശോധിക്കാം.

deepak hooda

ദീപക് ഹൂഡയാണ് ഒന്നാമത്തെ താരം. ഇന്ത്യക്കായി ടി20 സെഞ്ച്വറി നേടിയ താരമാണ് ദീപക് ഹൂഡ. അയര്‍ലന്‍ഡിനെതിരേ ഓപ്പണറായി ഇറങ്ങി 104 റണ്‍സാണ് താരം നേടിയത്. അതും 56 പന്തില്‍. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ സെഞ്ച്വറി നേടാന്‍ ഹൂഡക്കായിട്ടില്ല. 100ന് മുകളില്‍ മത്സരം കളിച്ച താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ 64 ആണ്. 20ല്‍ താഴെയാണ് അദ്ദേഹത്തിന്റെ ഐപിഎല്‍ ശരാശരി.

നിലവില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിന്റെ താരമാണ് ഹൂഡ. സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തിയതിനെത്തുടര്‍ന്ന് ഹൂഡയെ പ്ലേയിങ് 11നിന്ന് ലഖ്‌നൗ തഴഞ്ഞിരുന്നു. ന്യൂസീലന്‍ഡ് വെടിക്കെട്ട് ഓപ്പണറാണ് മാര്‍ട്ടിന്‍ ഗപ്റ്റില്‍. ഏകദിന ഇരട്ട സെഞ്ച്വറിയടക്കം നേടിയിട്ടുള്ള ഗപ്റ്റില്‍ ന്യൂസീലന്‍ഡിനായി രണ്ട് ടി20 സെഞ്ച്വറിയാണ് നേടിയത്. അതേ സമയം ഐപിഎല്ലില്‍ ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. മുംബൈ ഇന്ത്യന്‍സ്, പഞ്ചാബ് കിങ്‌സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ടീമുകളുടെ ഭാഗമായിട്ടുണ്ട്.

ഇംഗ്ലണ്ടിന്റെ അലക്‌സ് ഹെയ്ല്‍സാണ് മറ്റൊരു താരം. വെടിക്കെട്ട് ഓപ്പണറായ താരം മുംബൈ ഇന്ത്യന്‍സ്, സണ്‍റൈസേഴ്‌സ് ഹൈദരാബാദ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് എന്നീ ടീമുകളുടെയെല്ലാം ഭാഗമായിട്ടുള്ള അലക്‌സ് ഹെയ്ല്‍സിന് ഇതുവരെ ഐപിഎല്‍ സെഞ്ച്വറി നേടാനായിട്ടില്ല. എന്നാല്‍ ഇംഗ്ലണ്ടിനായി ടി20 സെഞ്ച്വറി നേടാന്‍ ഹെയ്ല്‍സിനായിട്ടുണ്ട്. മികച്ച ടി20 താരമാണെങ്കിലും പല കാരണങ്ങളാല്‍ മികച്ച ഐപിഎല്‍ കരിയര്‍ സൃഷ്ടിക്കാന്‍ ഹെയ്ല്‍സിന് സാധിച്ചില്ല.

വെസ്റ്റ് ഇന്‍ഡീസിന്റെ എവിന്‍ ലൂയിസാണ് മറ്റൊരു താരം. തല്ലിത്തകര്‍ക്കുന്ന ഓപ്പണര്‍ വെസ്റ്റ് ഇന്‍ഡീസിനായി ടി20 സെഞ്ച്വറി നേടിയിട്ടുണ്ട്. എന്നാല്‍ ഐപിഎല്ലില്‍ സെഞ്ച്വറി ഭാഗ്യം ഉണ്ടായില്ല. 125 റണ്‍സാണ് താരത്തിന്റെ ഉയര്‍ന്ന ടി20 സ്‌കോര്‍. എന്നാല്‍ ഐപിഎല്ലില്‍ നാല് അര്‍ധ സെഞ്ച്വറിയുണ്ടെങ്കിലും സെഞ്ച്വറി പ്രകടനം നടത്താന്‍ ലൂയിസിന് സാധിച്ചിട്ടില്ല. 26 ഇന്നിങ്‌സില്‍ നിന്ന് 654 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്.

glenn maxwell

ഇത്തവണത്തെ ഐപിഎല്‍ കളിക്കാന്‍ ലൂയിസിന് സാധിച്ചിട്ടില്ല. മറ്റൊരു താരം ഗ്ലെന്‍ മാക്‌സ് വെല്ലാണ്. ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ ടി20യില്‍ ഗംഭീര റെക്കോഡുള്ളവരിലൊരാളാണ്. അന്താരാഷ്ട്ര ടി20യില്‍ മൂന്ന് സെഞ്ച്വറികള്‍ നേടിയിട്ടുള്ള താരമാണ് മാക്‌സ് വെല്‍. എന്നാല്‍ ഐപിഎല്ലില്‍ ഇതുവരെ സെഞ്ച്വറി നേടാനായിട്ടില്ല. 95 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഐപിഎല്ലിനെക്കാളും ഉയര്‍ന്ന ശരാശരി ടി20യില്‍ മാക്‌സ് വെല്ലിനുണ്ട്.

ആര്‍സിബി പുറത്തായതിനാല്‍ മാക്‌സ് വെല്ലിന് ഈ സീസണില്‍ ഇനി സെഞ്ച്വറി നേടാനാവില്ല. അതേ സമയം ലഖ്‌നൗ എലിമിനേറ്ററില്‍ കടന്നതിനാല്‍ ദീപക് ഹൂഡക്ക് മുന്നില്‍ അവസരമുണ്ട്. എന്നാല്‍ മോശം ഫോമിലുള്ള ഹൂഡ പ്ലേയിങ് 11 എത്താനുള്ള സാധ്യതയും കുറവാണ്. മാക്‌സ് വെല്‍ ഐപിഎല്‍ കരിയര്‍ അവസാനിപ്പിക്കുന്നതിന് മുമ്പ് സെഞ്ച്വറി പ്രകടനം നടത്താന്‍ സാധ്യതയുള്ള താരമാണ്.

Story first published: Monday, May 22, 2023, 15:33 [IST]
Other articles published on May 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+