Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: മെല്ലെപ്പോക്ക് ഫിഫ്റ്റി, നാണക്കേടിന്റെ റെക്കോഡില്‍ കോലി! ഇത് ആറാം തവണ

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ ഗംഭീര ഫോം വിരാട് കോലി തുടരുകയാണ്. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തിലും അര്‍ധ സെഞ്ച്വറി പ്രകടനം നടത്താന്‍ കോലിക്ക് സാധിച്ചിരിക്കുകയാണ്. 46 പന്ത് നേരിട്ട് അഞ്ച് ബൗണ്ടറി ഉള്‍പ്പെടെ 55 റണ്‍സാണ് കോലി നേടിയത്. 119.56 സ്‌ട്രൈക്കറേറ്റിലായിരുന്നു കോലിയുടെ ബാറ്റിങ് പ്രകടനം. ഈ സീസണിലെ കോലിയുടെ ആറാം ഫിഫ്റ്റിയാണിത്.

ഈ മത്സരത്തിലെ പ്രകടനത്തോടെ കോലി ഐപിഎല്ലില്‍ 7000 റണ്‍സ് പൂര്‍ത്തിയാക്കുന്ന ആദ്യത്തെ താരമെന്ന വമ്പന്‍ റെക്കോഡ് നേടാനും കോലിക്ക് സാധിച്ചിരുന്നു. എന്നാല്‍ ചരിത്ര റെക്കോഡിലേക്കെത്തിയതിന് പിന്നാലെ മറ്റൊരു നാണക്കേടും കോലിയെ തേടിയെത്തിയിരിക്കുകയാണ്. 120ന് താഴെ സ്‌ട്രൈക്കറേറ്റില്‍ കൂടുതല്‍ ഫിഫ്റ്റി നേടുന്ന താരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനത്തേക്കാണ് കോലി ഉയര്‍ന്നിരിക്കുന്നത്.

virat kohli

ഇത് ആറാം തവണയാണ് കോലി 50ലധികം റണ്‍സ് 120 സ്‌ട്രൈക്കറേറ്റില്‍ താഴെ നേടുന്നത്. ഏഴ് തവണ ഈ 120ല്‍താഴെ സ്‌ട്രൈക്കറേറ്റില്‍ ഫിഫ്റ്റി നേടിയ ഡേവിഡ് വാര്‍ണറും ശിഖര്‍ ധവാനുമാണ് ഈ റെക്കോഡില്‍ തലപ്പത്തുള്ളത്. അഞ്ച് തവണ വീതം ഈ നാണക്കേടിലേക്കെത്തിയ ഗൗതം ഗംഭീറും ജാക്‌സ് കാലിസും കെ എല്‍ രാഹുലുമാണ് ഈ റെക്കോഡില്‍ മൂന്നാം സ്ഥാനത്തുള്ളത്.

ആര്‍സിബിയുടെ സ്‌കോര്‍ബോര്‍ഡ് 200 കടക്കേണ്ടിയിരുന്നതാണെന്നും കോലിയുടെ മെല്ലപ്പോക്ക് ബാറ്റിങ്ങാണ് അതിന് തടസമായതെന്ന ആരോപണവും ഉയരുന്നുണ്ട്. കോലി സ്വന്തം നേട്ടങ്ങള്‍ക്ക് പ്രാധാന്യം നല്‍കി സെല്‍ഫിഷ് ഇന്നിങ്‌സ് കളിക്കുകയാണ്. കോലിയുടെ കളി കാണാന്‍ ഡല്‍ഹിയില്‍ കുടുംബക്കാരെല്ലാമുണ്ട്. ഇവര്‍ക്ക് മുന്നില്‍ കോലി 120ല്‍ താഴെ സ്‌ട്രൈക്കറേറ്റില്‍ ഫിഫ്റ്റി നേടിയത് സെല്‍ഫിഷ് പ്രകടനമാണെന്നാണ് ആരാധക പക്ഷം.

ഈ സീസണിലെ കോലിയുടെ ബാറ്റിങ് പ്രകടനങ്ങള്‍ മികച്ചതാണെങ്കിലും സ്‌ട്രൈക്കറേറ്റ് പരിഗണിക്കുമ്പോള്‍ നിരാശപ്പെടും. 10 മത്സരത്തില്‍ നിന്ന് 394 റണ്‍സ് നേടിയ കോലിയുടെ സ്‌ട്രൈക്കറേറ്റ് 136.33 ആണ്. ഭേദപ്പെട്ട സ്‌ട്രൈക്കറേറ്റ് എന്ന് പറയാന്‍ സാധിക്കുമെങ്കിലും ഓപ്പണറായി പവര്‍പ്ലേയില്‍ കളിക്കുന്ന കോലിയുടെ സ്‌ട്രൈക്കറേറ്റ് പരിഗണിക്കുമ്പോള്‍ ഇതിനെ ഭേദപ്പെട്ടതെന്ന് പറയാനാവില്ല.

ഈ സീസണിലും 400ലധികം റണ്‍സ് നേടിയതോടെ ഐപിഎല്ലില്‍ കൂടുതല്‍ തവണ ഈ നേട്ടത്തിലെത്തുന്ന താരങ്ങളില്‍ തലപ്പത്തേക്കെത്താനും കോലിക്ക് സാധിച്ചിട്ടുണ്ട്. 16 സീസണുകളില്‍ ഒമ്പതിലും കോലിക്ക് ഈ നേട്ടത്തിലേക്കെത്താനായി. കോലിയുടെ ആധിപത്യം കാട്ടുന്ന മറ്റൊരു നേട്ടമാണിത്. ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന എന്നിവരാണ് ഈ പട്ടികയില്‍ കോലിക്കൊപ്പം ഒന്നാം സ്ഥാനം പങ്കിടുന്നത്.

virat kohli

മുംബൈക്കെതിരേ 49 പന്തില്‍ 82*, കെകെആറിനെതിരേ 18 പന്തില്‍ 21, ലഖ്‌നൗവിനെതിരേ 44 പന്തില്‍ 66, ഡല്‍ഹിക്കെതിരേ 34 പന്തില്‍ 50, സിഎസ്‌കെയ്‌ക്കെതിരേ നാല് പന്തില്‍ ആറ്, പഞ്ചാബിനെതിരേ 47 പന്തില്‍ 59, രാജസ്ഥാനെതിരേ 1 പന്തില്‍ 0, കെകെആറിനെതിരേ 37 പന്തില്‍ 54, ലഖ്‌നൗവിനെതിരേ 30 പന്തില്‍ 31, ഡല്‍ഹിക്കെതിരേ 46 പന്തില്‍ 55 എന്നിങ്ങനെയാണ് കോലിയുടെ ഈ സീസണിലെ സ്‌കോര്‍.

സ്ഥിരതയോടെ കളിക്കാനാവുന്നുണ്ടെങ്കിലും സ്‌ട്രൈക്കറേറ്റ് മോശമാണ്. പവര്‍പ്ലേയില്‍ ബാറ്റ് ചെയ്തിട്ടും 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കാന്‍ കോലിക്ക് സാധിക്കുന്നില്ല. ഫഫ് ഡുപ്ലെസിസ് 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്നതിനാലാണ് കോലിയുടെ മോശം സ്‌ട്രൈക്കറേറ്റ് പലപ്പോഴും ചര്‍ച്ചയാവാതെ പോകുന്നത്. ഡുപ്ലെസിസിനൊപ്പം മികച്ച കൂട്ടുകെട്ട് സൃഷ്ടിക്കാനും കോലിക്ക് സാധിക്കുന്നു. എന്നാല്‍ കോലി അല്‍പ്പം കൂടി സ്‌ട്രൈക്കറേറ്റ് മെച്ചപ്പെടുത്തിയാല്‍ ആര്‍സിബിക്കത് കൂടുതല്‍ കരുത്താവും.

Story first published: Saturday, May 6, 2023, 22:14 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+