IPL 2023: പോണ്ടിങ്-വാര്‍ണര്‍, ഡല്‍ഹിയുടെ തകര്‍ച്ചക്ക് കാരണക്കാരനാര്? പ്രതികരണങ്ങള്‍ ഇതാ
ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ഏറ്റവും ദുരന്തമായ ടീമാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. റിഷഭ് പന്തിന് പരിക്കേറ്റതോടെ ഡേവിഡ് വാര്‍ണറെ നായകനാക്കി ഇറങ്ങിയ ഡല്‍ഹിക്ക് തൊട്ടതെല്ലാം പിഴച്ചു. കളിച്ച അഞ്ച് മത്സരത്തില്‍ ഒന്നില്‍ പോലും ജയം നേടാന്‍ ഡല്‍ഹിക്ക് സാധിച്ചില്ലെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. ടീമെന്ന നിലയില്‍ കെട്ടുറപ്പോടെ പ്രകടനം നടത്താന്‍ ഡല്‍ഹിക്ക് സാധിക്കുന്നില്ല.
വമ്പന്‍ താരനിരയുണ്ടെങ്കിലും പലരുടേയും മോശം ഫോം ഡല്‍ഹിയെ പിന്നോട്ടടിക്കുന്നു. അഞ്ചിലും തോറ്റതോടെ ഇത്തവണത്തെ ഡല്‍ഹിയുടെ പ്ലേ ഓഫ് പ്രതീക്ഷകള്‍ക്കത് വലിയ തിരിച്ചടി നല്‍കിയിരിക്കുകയാണ്. ഇനിയൊരു അത്ഭുത തിരിച്ചുവരവ് ഡല്‍ഹിയെ സംബന്ധിച്ച് വളരെ കടുപ്പമാണെന്ന് പറയാം. ടീമിന്റെ മോശം പ്രകടനത്തില്‍ ആരാധകരും കടുത്ത നിരാശയിലാണ്.

ഡല്‍ഹിയുടെ തകര്‍ച്ചക്ക് ആരാണ് കാരണക്കാരനെന്ന ചോദ്യം ഇപ്പോള്‍ ശക്തമായി ഉയരുകയാണ്. പരിശീലകന്‍ റിക്കി പോണ്ടിങ്, ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ എന്നിവര്‍ക്കെതിരേയാണ് പ്രധാനമായും ചോദ്യങ്ങള്‍ ഉയരുന്നത്. ഇവരുടെ മണ്ടത്തരങ്ങളാണ് ടീമിന്റെ തോല്‍വിക്ക് കാരണമെന്നാണ് ആരാധകര്‍ പ്രതികരിക്കുന്നത്. പോണ്ടിങ് പരിശീലകനെന്ന നിലയില്‍ മാറ്റത്തിന് തയ്യാറാവുന്നില്ല.
മോശം ഫോമിലുള്ള പൃഥ്വി ഷായെ പരിഗണിക്കുന്നത് ടീമിന് ഗുണം ചെയ്യുന്ന കാര്യമല്ല. എന്നിട്ടും വീണ്ടും വീണ്ടും അവസരം നല്‍കുന്നു. ടീമിന്റെ ബാറ്റിങ് ഓഡര്‍ പ്രശ്‌നമാണെന്നാണ് ആരാധകര്‍ വിമര്‍ശിക്കുന്നത്. റില്ലി റൂസോ, മിച്ചല്‍ മാര്‍ഷ് എന്നിവരിലൊരാളെ ഡേവിഡ് വാര്‍ണര്‍ക്കൊപ്പം ഓപ്പണറാക്കണമെന്നും ആരാധകര്‍ പറയുന്നു. നിലവില്‍ പവര്‍പ്ലേ മുതലാക്കാന്‍ ഡല്‍ഹിയുടെ ഓപ്പണര്‍മാര്‍ക്ക് സാധിക്കുന്നില്ല.
കൂടാതെ ഡല്‍ഹി പ്ലേയിങ് 11ല്‍ വലിയ അഴിച്ചുപണികള്‍ നടത്തുന്നതും പ്രതികൂലമായി ബാധിക്കുന്നുണ്ടെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. മുംബൈ ഇന്ത്യന്‍സിനെതിരേ തിളങ്ങിയ മുസ്തഫിസുര്‍ റഹ്‌മാന്‍ ആര്‍സിബിക്കെതിരേ കളിക്കാതിരുന്നതിനെതിരേയും ആരാധകര്‍ വിമര്‍ശിക്കുന്നു. പോണ്ടിങ് പരിശീലകനെന്ന നിലയില്‍ അതിബുദ്ധികാട്ടുന്നതാണ് ടീമിന്റെ പ്രധാന പ്രശ്‌നമെന്നാണ് പ്രതികരണങ്ങള്‍ ഉയരുന്നത്.

ഇതുവരെ മികച്ച പ്ലേയിങ് 11 സൃഷ്ടിക്കാന്‍ ഡല്‍ഹിക്കായിട്ടില്ല. അഞ്ച് മത്സരത്തിലും പരീക്ഷണങ്ങളാണ് ഡല്‍ഹി നടത്തുന്നതെന്നും ആരാധകര്‍ വിമര്‍ശിക്കുന്നു. ഡേവിഡ് വാര്‍ണറെന്ന നായകനും ലോക തോല്‍വിയാണ്. റണ്‍സടിക്കുന്നുണ്ടെങ്കിലും ടീമിന് അത് ഉപകാരമാക്കി മാറ്റാന്‍ സാധിക്കുന്നില്ല. ഓറഞ്ച് തൊപ്പിയില്‍ മാത്രം കണ്ണുവെച്ചാണ് വാര്‍ണര്‍ കളിക്കുന്നതെന്ന വിമര്‍ശനം ശക്തമാണ്.
പൃഥ്വി ഷായുടെ മോശം ഫോമാണ് ഡല്‍ഹിയെ ഏറ്റവും പ്രതികൂലമായി ബാധിക്കുന്ന കാര്യം. പൃഥ്വിക്ക് പകരം പരിഗണിക്കാന്‍ മികച്ചൊരു ബാക്കപ്പ് ഇന്ത്യന്‍ ഓപ്പണറില്ലെന്നത് ഡല്‍ഹി മാനേജ്‌മെന്റിന്റെ കഴിവുകേട് തുറന്ന് കാട്ടുന്നു. റിഷഭ് പന്തിന് പകരം അനുഭവസമ്പന്നനായ ബാറ്റ്‌സ്മാനെ പരിഗണിക്കാന്‍ സാധിക്കാതിരുന്നതും ഡല്‍ഹിക്ക് കടുത്ത തിരിച്ചടി നല്‍കുന്നു.
ബൗളര്‍മാര്‍ മോശമല്ലാത്ത പ്രകടനം നടത്തുമ്പോഴും ബാറ്റിങ് നിരക്ക് അതിനൊത്ത് ഉയരാനാവുന്നില്ല. സ്വന്തം തട്ടകത്തില്‍ പോലും ഡല്‍ഹിക്ക് ജയിക്കാനാവുന്നില്ല. റിഷഭ് പന്തിനെ മൈതാനത്തില്‍ കൊണ്ടിരുത്തി ഡല്‍ഹി താരങ്ങള്‍ ഇനിയും അപമാനിക്കരുതെന്നും ആരാധകര്‍ പറയുന്നു. ആര്‍സിബിയോടും തോറ്റതോടെ ഡല്‍ഹിക്കെതിരേ വിമര്‍ശനം ശക്തമാണെന്ന് പറയാം.

ഡല്‍ഹി രക്ഷപെടാന്‍ വാര്‍ണറെ നായകസ്ഥാനത്ത് നിന്ന് നീക്കണമെന്ന് പറയുന്നവരും ഏറെയാണ്. അക്ഷര്‍ പട്ടേലിനെ നായകനാക്കാം. വാര്‍ണറുടെ ഒച്ചിഴയും വേഗത്തിലുള്ള ബാറ്റിങ് ടീമിന് ബാധ്യതയാണ്. വാര്‍ണറെ പുറത്തിരുത്തി വെടിക്കെട്ട് ബാറ്റിങ് നടത്താന്‍ കെല്‍പ്പുള്ള താരത്തെ കളിപ്പിക്കണമെന്നാണ് ചില ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്.
ഡല്‍ഹിയുടെ ടീം കരുത്ത് മോശമല്ലെന്നതാണ് സത്യം. മിച്ചല്‍ മാര്‍ഷ്, റില്ലി റൂസോ, പൃഥ്വി ഷാ, റോവ്മാന്‍ പവല്‍ തുടങ്ങി വമ്പനടിക്കാരായ നിരവധി താരങ്ങള്‍ ഡല്‍ഹിക്കൊപ്പവുമുണ്ട്. എന്നാല്‍ ഇവരിലാരും ഫോമിലല്ലെന്നതാണ് ഡല്‍ഹിയെ പ്രതികൂലമായി ബാധിക്കുന്ന കാര്യം. ഇനിയൊരു തിരിച്ചുവരവ് എന്നത് ഡല്‍ഹിയെ സംബന്ധിച്ച് വളരെ പ്രയാസമുള്ള കാര്യമാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications