IPL 2023: 100 ശതമാനവും ഒത്തുകളി! ഡല്‍ഹി ജയിച്ചത് അത്ഭുതം- ആരോപണം ശക്തം
ധരംശാല: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ പോരാട്ടങ്ങള്‍ അവസാന റൗണ്ടിലേക്കെത്തുമ്പോള്‍ പ്ലേ ഓഫില്‍ ആരൊക്കെ കടക്കുമെന്ന് പറയാനാവാത്ത അവസ്ഥയാണുള്ളത്. നിലവില്‍ ഗുജറാത്ത് ടൈറ്റന്‍സ് മാത്രമാണ് പ്ലേ ഓഫില്‍ സീറ്റുറപ്പിച്ചിരിക്കുന്നത്. മുംബൈ, ചെന്നൈ, ലഖ്‌നൗ, ആര്‍സിബി, കെകെആര്‍, രാജസ്ഥാന്‍ എന്നിവരെല്ലാം പ്രതീക്ഷ കൈവിടാതെ കാത്തിരിക്കുകയാണ്.
പഞ്ചാബ് കിങ്‌സ് വലിയ പ്രതീക്ഷയിലായിരുന്നെങ്കിലും ഡല്‍ഹി ക്യാപിറ്റല്‍സിനോട് തോറ്റത് ടീമിന്റെ പ്ലേ ഓഫ് സീറ്റ് പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. 15 റണ്‍സിനാണ് ഡല്‍ഹി പഞ്ചാബിനെ വീഴ്ത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി 2 വിക്കറ്റിന് 213 റണ്‍സടിച്ചപ്പോള്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 8 വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സാണ് നേടിയത്. ഇതോടെ അവസാന മത്സരം ജയിച്ചാലും പഞ്ചാബിന് പ്ലേ ഓഫിലെത്തുക കടുപ്പമായിരിക്കുകയാണ്.

ഇപ്പോഴിതാ ഡല്‍ഹിയുടെ വിജയത്തിന് പിന്നാലെ പഞ്ചാബ്-ഡല്‍ഹി മത്സരം ഒത്തുകളിയാണെന്ന ആരോപണം ശക്തമാക്കിയിരിക്കുകയാണ് ആരാധകര്‍. ഡല്‍ഹി പഞ്ചാബിനെ ജയിപ്പിക്കാന്‍ പരമാവധി ശ്രമിച്ചെങ്കിലും പഞ്ചാബ് തോല്‍ക്കുകയായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. ഡല്‍ഹിയുടെ ഫീല്‍ഡിങ്ങിലെ പിഴവ് ചൂണ്ടിക്കാട്ടിയാണ് ആരാധകര്‍ ഒത്തുകളി ആരോപണം ഉയര്‍ത്തുന്നത്.
നിരവധി ക്യാച്ചുകളും റണ്ണൗട്ട് അവസരവുമാണ് ഡല്‍ഹി പാഴാക്കിയത്. ഇത് സ്വാഭാവികമാണെന്ന് തോന്നുന്നില്ലെന്നും ഒത്തുകളി നടന്നിട്ടുണ്ടെന്നുമാണ് ആരാധകര്‍ ആരോപിക്കുന്നത്. അനായാസമായി എടുക്കാവുന്ന ക്യാച്ചുകളാണ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. മനപ്പൂര്‍വ്വം പഞ്ചാബിനായി ഡല്‍ഹി തോറ്റ് കൊടുക്കാന്‍ ശ്രമിച്ചെന്നും എന്നാല്‍ പഞ്ചാബിന്റെ ബാറ്റിങ് നിരക്ക് ജയം നേടിക്കൊടുക്കാന്‍ സാധിക്കാതെ പോയെന്നുമാണ് ആരാധകര്‍ പറയുന്നത്.
ലിയാം ലിവിങ്സ്റ്റണ്‍, അതര്‍വ ടെയ്‌ഡെ എന്നിവരുടെ ക്യാച്ചുകളക്കം ഡല്‍ഹി വിട്ടുകളഞ്ഞു. യാഷ് ദൂള്‍, ആന്‍ റിച്ച് നോക്കിയേ എന്നിവരെല്ലാം ക്യാച്ചുകള്‍ പാഴാക്കി. റണ്ണൗട്ട് അവസരം വിക്കറ്റ് കീപ്പര്‍ ഫിന്‍ സാള്‍ട്ടും നഷ്ടപ്പെടുത്തി. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരാധകര്‍ പറയുന്നത്. അവസാന ഓവറിന് മുമ്പ് ജയിക്കാവുന്നതാണ് മിക്ക മത്സരങ്ങളും. എന്നാല്‍ മനപ്പൂര്‍വ്വം അവസാന ഓവറിലേക്ക് മത്സരം എത്തിക്കുകയാണ്.
പല മത്സരങ്ങളിലും ഇത് കാണുന്നു. പരമാവധി മത്സരം നീട്ടിക്കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. പല ഫീല്‍ഡിങ്ങുകളും ചില വെടിക്കെട്ട് താരങ്ങള്‍ അപ്രതീക്ഷിതമായി മുട്ടികളിക്കുന്നതുമെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരാധകരുടെ വിലയിരുത്തല്‍. ഇത്തവണ ഒന്നിലധികം മത്സരങ്ങളില്‍ ഇത്തരത്തില്‍ അസ്വഭാവികതയുണ്ടായിരുന്നു. ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നാണ് ആരാധകര്‍ പറയുന്നത്.

ഏകദേശം ആറ് ക്യാച്ചുകളാണ് ഡല്‍ഹി നഷ്ടപ്പെടുത്തിയത്. ഇതെല്ലാം തന്നെ അനായാസം എടുക്കാവുന്ന ക്യാച്ചാണ്. നിരവധി എക്‌സ്ട്രാസുകള്‍ വഴങ്ങുന്നു. നോബോളുകള്‍ ബൗണ്ടറിയാവുന്നു. ഫുള്‍ട്ടോസുകള്‍ എറിയുന്നു. ഇതെല്ലാം ഡല്‍ഹിയുടെ ഒത്തുകളിയുടെ ഭാഗമാണോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഡല്‍ഹിയുടെ ഫീല്‍ഡിങ് പ്രകടനം കണ്ട് ഡെഗൗട്ടില്‍ നിരാശനായിരിക്കുന്ന പരിശീലകന്‍ റിക്കി പോണ്ടിങ്ങിനെ കാണാമായിരുന്നു.
മത്സരശേഷം ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറും ഡല്‍ഹിയുടെ മോശം ഫീല്‍ഡിങ് പ്രകടനത്തെക്കുറിച്ചാണ് പറഞ്ഞത്. ഈ ക്യാച്ച് വിട്ടവരെല്ലാം തരക്കേടില്ലാതെ ഫീല്‍ഡ് ചെയ്യുന്നവരാണ്. അതുകൊണ്ട് തന്നെ ക്യാച്ച് വിടുന്നത് അംഗീകരിക്കാനാവാത്തതും വിശ്വസിക്കാന്‍ പ്രയാസമുള്ളതുമാണെന്നാണ് ആരാധകര്‍ പറയുന്നത്. അവിശ്വസനീയമായ പിഴവുകളാണ് മത്സരത്തില്‍ കണ്ടതെന്നും ഇതെല്ലാം ഒത്തുകളിയുടെ ഭാഗമാണെന്നും ആരാധകര്‍ പറയുന്നു.
ലിയാം ലിവിങ്സ്റ്റണെ തുടക്കത്തിലേ പുറത്താക്കാന്‍ അവസരം ലഭിച്ചിട്ടും പഞ്ചാബ് അത് നഷ്ടമാക്കി. പഞ്ചാബിനെ ജയിപ്പിക്കാന്‍ ഡല്‍ഹി സാധ്യമായതെല്ലാം ചെയ്‌തെങ്കിലും പഞ്ചാബിന് ജയിക്കാനാവാതെ പോയത് അവരുടെ കഴിവുകേട് മാത്രമാണെന്നാണ് ആരാധകര്‍ പറയുന്നത്. ആരാധകരെ മണ്ടന്മാരാക്കുന്നതാണ് ഇത്തവണത്തെ മത്സരങ്ങളെന്നാണ് അഭിപ്രായം ഉയരുന്നത്. എന്തായാലും ഡല്‍ഹിയുടെ പിഴവുകള്‍ സ്വാഭാവികമാണെന്ന് വിശ്വസിക്കുക അല്‍പ്പം പ്രയാസം തന്നെയാണ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications