For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത് തുടക്കത്തില്‍ പുറത്തായേനെ! വാര്‍ണര്‍ മണ്ടത്തരം കാണിച്ചു, ക്യാപ്റ്റന്‍സി മോശം

ഐപിഎല്ലില്‍ ഇത്തവണ ഒരു വിജയം പോലും നേടാനാവാതെ വലയുകയാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. പുതിയ ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ക്കു കീഴില്‍ ഇത്തവണ ഡിസി മികച്ച പ്രകടനം നടത്തുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. വളരെ മികച്ച താരനിരയും അവര്‍ക്കുണ്ട്.

പക്ഷെ കളിച്ച നാലു മല്‍സരങ്ങളിലും പരാജയപ്പെട്ട ഡിസി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുകയാണ്. ശേഷിച്ച എട്ടു മല്‍സരങ്ങളിലും മികച്ച പ്രകടനം നടത്തിയെങ്കില്‍ മാത്രമേ ഇനി ഡിസിക്കു പ്ലേഓഫ് സാധ്യതയുള്ളൂ. എന്നാല്‍ കഴിഞ്ഞ മല്‍സരങ്ങളിലെ പ്രകടനമെടുത്താല്‍ ഡല്‍ഹിക്കു അതിനു കഴിയുമോയെന്ന കാര്യം സംശയമാണ്.

DAVID WARNER

നാലാം റൗണ്ടില്‍ രോഹത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനോടായിരുന്നു ഡല്‍ഹി ക്യാപ്പിറ്റല്‍സ് പരാജയം സമ്മതിച്ചത്. സ്വന്തം ഗ്രൗണ്ടില്‍ നടന്ന പോരാട്ടത്തില്‍ 172 റണ്‍സെന്ന വിജയിക്കാവുന്ന ടോട്ടല്‍ പടുത്തുയര്‍ത്താന്‍ ഡിസിക്കായിരുന്നു. പക്ഷെ അതു പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടു. ഇതോടെ മുംബൈ ഈ സീസണിലെ ആദ്യത്തെ വിജയവും കൈക്കലാക്കുകയായിരുന്നു. ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സിയെ വിമര്‍ശിച്ചിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലില്‍ മല്‍സരത്തെക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

മുംബൈ ഇന്ത്യന്‍സുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ക്യാപ്റ്റനെന്ന നിലയില്‍ രണ്ടു വലിയ പിഴവുകള്‍ ഡേവിഡ് വാര്‍ണറുടെ ഭാഗത്തു നിന്നു സംഭവിച്ചുവെന്നാണ് ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടിയത്. സ്പിന്നര്‍ അക്ഷര്‍ പട്ടേലിനെക്കൊണ്ടായിരുന്നു ഡേവിഡ് വാര്‍ണര്‍ ന്യൂബോള്‍ എറിയേണ്ടിയിരുന്നത്. അക്ഷര്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്തിരു്‌ന്നെങ്കില്‍ ഒരു പക്ഷെ ഫലം മറ്റൊന്നാവുമായിരുന്നു. അക്ഷര്‍ ഇല്ലെങ്കില്‍ ലളിത് യാദവിനെങ്കിലും ന്യൂബോള്‍ നല്‍കാമായിരുന്നു.

ഇന്നിങ്‌സിന്റെ തുടക്കത്തില്‍ സ്പിന്നര്‍മാര്‍ക്കെതിരേ രോഹിത് ശര്‍മ റണ്ണെടുക്കാന്‍ വിഷമിക്കാറുണ്ട്. പലപ്പോഴും നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുണ്ട്. നേരത്തേ ആര്‍ അശ്വിന്‍ രോഹിത്തിനു തുടക്കത്തില്‍ ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചിരുന്നു. മുഹമ്മദ് ഹഫീസടക്കം പല സ്പിന്നര്‍മാരും നേരത്തേ ന്യൂബോള്‍ കൊണ്ടു രോഹിത്തിനെ പുറത്താക്കുകയും ചെയ്തിട്ടുണ്ടെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

172 റണ്‍സ് നിങ്ങള്‍ പ്രതിരോധിക്കാന്‍ ശ്രമിക്കുമ്പോള്‍ ക്യാപ്റ്റനെന്ന നിലയില്‍ കുറേക്കൂടി തന്ത്രപരമായി ചിന്തിക്കണം. ലോകോത്തര ബാറ്ററായ രോഹിത് ശര്‍മ ഫാസ്റ്റ് ബൗളര്‍മാര്‍ക്കതിരേ ന്യൂബോളില്‍ പ്രഹരിക്കുമെന്നത് ഉറപ്പാണ്. അവിടെയായിരുന്നു ഡിസി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ തന്റെ തലച്ചോറ് ഉപയോഗിക്കേണ്ടിയിരുന്നത്. ന്യൂബോള്‍ കൊണ്ട് സ്പിന്നര്‍മാരെയും പേസര്‍മാരെയും അദ്ദേഹം മാറി മാറി പരീക്ഷിക്കണമായിരുന്നു. പക്ഷെ അത്തരമൊരു നീക്കം വാര്‍ണറുടെ ഭാഗത്തു നിന്നുണ്ടായില്ല. ഇതോടെ രോഹിത് ക്രീസില്‍ നിലയുറപ്പിക്കുകയും ചെയ്തതായി ഡേവിഡ് വാര്‍ണര്‍ വിലയിരുത്തി.

DELHI CAPITALS

ഡേവിഡ് വാര്‍ണര്‍ ക്യാപ്റ്റനെന്ന നിലയില്‍ കാണിച്ച മറ്റൊരു മണ്ടത്തരം ഇംപാക്ട് പ്ലെയറായി പേസര്‍ മുകേഷ് കുമാറിനെ ഇറക്കിയതാണ്. സ്പിന്നര്‍ പ്രവീണ്‍ താംബെയെ ആയിരുന്നു ഡിസി ഇംപാക്ട് പ്ലെയറായി കളിപ്പിക്കേണ്ടിയിരുന്നത്. വളരെയധികം അനുഭവസമ്പത്തുള്ള വെറ്ററന്‍ ലെഗ് സ്പിന്നറാണ് അദ്ദേഹം. മുംബൈ ഇന്ത്യന്‍സിനായി വെറ്ററന്‍ സ്പിന്നര്‍ പിയൂഷ് ചൗള ഈ മല്‍സരത്തില്‍ തിളങ്ങിയത് നമ്മള്‍ കണ്ടതാണ്.

നേരത്തേ മറ്റൊരു വെറ്ററന്‍ അമിത് മിശ്രയും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനായി മികച്ച ബൗളിങ് കാഴ്ചവച്ചിരുന്നു. ഇവരെപ്പോലെ താംബെയ്ക്കും ഡല്‍ഹിക്കായി മികച്ച ബൗളിങ് കാഴ്ചവയ്ക്കാന് കഴിയുമായിരുന്നു. ഈ വിക്കറ്റില്‍ അദ്ദേഹത്തിനു വളരെ നന്നായി ബൗള്‍ ചെയ്യാന്‍ സാധിക്കുമായിരുന്നു. ഡിസിക്കു വേണ്ടി മികച്ചൊരു ഇംപാക്ട് പ്ലെയറായി മാറുവാനും താംബെയ്ക്കു സാധിക്കുമായിരുന്നുവെന്നു ഡാനിഷ് കനേരിയ വിശദമാക്കി.

ഡേവിഡ് വാര്‍ണറുടെ ക്യാപ്റ്റന്‍സി മികച്ചതായി തോന്നിയില്ല. നിലവില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തു നില്‍ക്കുന്ന ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തിരികെ കൊണ്ടു വരാന്‍ അദ്ദേഹത്തിനു സാധിക്കുമെന്നു എനിക്കു തോന്നുന്നില്ല. വരാനിക്കുന്ന മല്‍സരങ്ങളില്‍ ഡിസി ടീമില്‍ ചില മാറ്റങ്ങള്‍ വരുത്തണം. വാര്‍ണറെ മാറ്റി സൗത്താഫ്രിക്കയുടെ റൈലി റൂസ്സോയെ നായകസ്ഥാനം ഏല്‍പ്പിക്കണം.

ഫാസ്റ്റ് ബൗളര്‍ ലുംഗി എന്‍ഗിഡി, ബാറ്റര്‍ ഫില്‍ സാള്‍ട്ട്, കമലേഷ് നാഗര്‍കോട്ടി എന്നിവര്‍ ഡിസി നിരയിലുണ്ട്. ഇവരയൊക്കെ പ്ലെയിങ് ഇലവനിലേക്കു കൊണ്ടു വരാന്‍ ഡിസി ശ്രമിക്കണം. ഇപ്പോള്‍ എന്തു ടീമിനെയാണ് ഡിസി കളിപ്പിക്കുന്നതെന്നു എനിക്കു മനസ്സിലാവുന്നില്ലെന്നും ഡാനിഷ് കനേരിയ കൂട്ടിച്ചേര്‍ത്തു.

Story first published: Wednesday, April 12, 2023, 15:31 [IST]
Other articles published on Apr 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+