For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പവര്‍പ്ലേയില്‍ വെടിക്കെട്ട്, ഹിറ്റ്മാന്റെ വമ്പന്‍ റെക്കോഡ് തകര്‍ത്ത് വാര്‍ണര്‍- തലപ്പത്ത്

ഡല്‍ഹി: കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായി തകര്‍പ്പന്‍ ബാറ്റിങ് പ്രകടനമാണ് നായകന്‍ ഡേവിഡ് വാര്‍ണര്‍ കാഴ്ചവെച്ചിരിക്കുന്നത്. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ത്ത വാര്‍ണര്‍ 170ന് മുകളില്‍ സ്‌ട്രൈക്കറേറ്റിലാണ് കെകെആര്‍ ബൗളര്‍മാര്‍ക്കെതിരേ ആഞ്ഞടിച്ചത്. മെല്ലപ്പോക്ക് ബാറ്റിങ്ങിനെ വിമര്‍ശിച്ചവര്‍ക്ക് മുന്നില്‍ തലയുയര്‍ത്തുകയാണ് വാര്‍ണര്‍.

കെകെആറിനെതിരായ തകര്‍പ്പന്‍ പ്രകടനത്തോടെ രോഹിത് ശര്‍മയുടെ പേരിലുള്ള വമ്പനൊരു റെക്കോഡും വാര്‍ണര്‍ സ്വന്തം പേരിലാക്കിയിരിക്കുകയാണ്. ഐപിഎല്ലില്‍ ഒരു ടീമിനെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമെന്ന റെക്കോഡാണ് രോഹിത്തില്‍ നിന്ന് വാര്‍ണര്‍ നേടിയെടുത്തത്. കെകെആറിനെതിരേ 1040 റണ്‍സുമായി മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയായിരുന്നു ഈ റെക്കോഡില്‍ തലപ്പത്തുണ്ടായിരുന്നത്. ഇന്നത്തെ കെകെആറിനെതിരായ പ്രകടനത്തോടെ വാര്‍ണര്‍ രോഹിത്തിനെ മറികടന്നിരിക്കുകയാണ്.

david warner

സിഎസ്‌കെയ്‌ക്കെതിരേ ശിഖര്‍ ധവാന്‍ 1029 റണ്‍സും ഡേവിഡ് വാര്‍ണര്‍ പഞ്ചാബ് കിങ്‌സിനെതിരേ 1005 റണ്‍സും വിരാട് കോലി സിഎസ്‌കെയ്‌ക്കെതിരേ 985 റണ്‍സും നേടിയിട്ടുണ്ട്. എന്നാല്‍ കെകെആറിനെതിരേ എപ്പോഴും മികവ് കാട്ടുന്ന വാര്‍ണര്‍ ഇത്തവണയും പതിവ് തെറ്റിക്കാതിരുന്നതോടെ രോഹിത് ശര്‍മയുടെ റെക്കോഡ് തകര്‍ക്കപ്പെട്ടിരിക്കുകയാണ്.

കൂടാതെ മറ്റൊരു നേട്ടവും വാര്‍ണര്‍ സ്വന്തം പേരിലാക്കി. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഒരു ബൗളര്‍ക്കെതിരേ കൂടുതല്‍ റണ്‍സ് നേടുന്ന താരമാവാനും വാര്‍ണര്‍ക്ക് സാധിച്ചു. കെകെആറിന്റെ സുനില്‍ നരെയ്‌നെതിരേ 191ലധികം റണ്‍സ് നേടിയതോടെയാണ് വാര്‍ണര്‍ ഈ റെക്കോഡിന്റെ തലപ്പത്തേക്കെത്തിയത്. ഐപിഎല്ലില്‍ വിരാട് കോലിയുടെ ഉള്‍പ്പെടെ പേടിസ്വപ്‌നമാണ് നരെയ്‌നെങ്കിലും വാര്‍ണര്‍ ഏറ്റവും തല്ലിപ്പറത്തിയ ബൗളറാണ് നരെയ്ന്‍.

സീസണില്‍ നാല് ഫിഫ്റ്റിയടക്കം നേടിയ വാര്‍ണര്‍ മികച്ച ഫോമില്‍ കളിക്കുന്നുണ്ടെങ്കിലും ടീമിനുള്ളില്‍ നിന്ന് മികച്ച പിന്തുണയില്ല. ആദ്യത്തെ അഞ്ച് മത്സരവും തോറ്റ നാണക്കേടിലാണ് ഡല്‍ഹിയുള്ളത്. ഒറ്റക്ക് ഡല്‍ഹിയെ മുന്നില്‍ നിന്ന് നയിക്കാന്‍ വാര്‍ണര്‍ക്ക് സാധിക്കുന്നുണ്ടെങ്കിലും ടീമിലെ മറ്റ് പ്രമുഖരെല്ലാം മോശം ഫോമില്‍ കളിക്കുന്നതാണ് ഡല്‍ഹിയെ തോല്‍പ്പിക്കുന്നത്.

david warner

സഹതാരങ്ങള്‍ മോശം ഫോമില്‍ കളിക്കുന്നതിനാല്‍ വാര്‍ണര്‍ക്ക് അതിവേഗത്തില്‍ റണ്‍സുയര്‍ത്താനും സാധിക്കുന്നില്ല. നായകനെന്ന നിലയില്‍ നിലയുറപ്പിച്ച് കളിക്കാനാണ് ആദ്യ അഞ്ച് മത്സരത്തിലും വാര്‍ണര്‍ ശ്രമിച്ചത്. എന്നാല്‍ കെകെആറിനെതിരേ കടന്നാക്രമിക്കുന്ന വാര്‍ണറെയാണ് കണ്ടത്. തുടക്കം മുതല്‍ ആക്രമിച്ച് കളിച്ച വാര്‍ണര്‍ 33 പന്തിലാണ് ഫിഫ്റ്റി നേടിയത്. അര്‍ധ സെഞ്ച്വറി പിന്നിടുമ്പോള്‍ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റും വാര്‍ണര്‍ക്കുണ്ടായിരുന്നു.

ടീമിനെ വിജയത്തിലേക്കെത്തിക്കുമെന്ന് തോന്നിച്ച് മുന്നേറിയ വാര്‍ണര്‍ക്ക് പക്ഷെ വരുണ്‍ ചക്രവര്‍ത്തിക്ക് മുന്നില്‍ എല്‍ബിയില്‍ കുടുങ്ങേണ്ടി വന്നു. 41 പന്ത് നേരിട്ട് 11 ബൗണ്ടറി ഉള്‍പ്പെടെ 57 റണ്‍സാണ് വാര്‍ണര്‍ നേടിയത്. കെകെആറിനെതിരായ പ്രകടനത്തോടെ ഓറഞ്ച് ക്യാപ്പ് വേട്ടയില്‍ രണ്ടാം സ്ഥാനത്തേക്കുയരാന്‍ വാര്‍ണര്‍ക്കായി. ആറ് മത്സരത്തില്‍ നിന്ന് 285 റണ്‍സാണ് അദ്ദേഹത്തിന്റെ പേരിലുള്ളത്. ഇതില്‍ നാല് ഫിഫ്റ്റിയും ഉള്‍പ്പെടും.

ഡല്‍ഹിയുടെ ബൗളര്‍മാര്‍ കെകെആറിനെതിരേ ഗംഭീര പ്രകടനമാണ് നടത്തിയത്. രണ്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം തിരിച്ചെത്തിയ ഇഷാന്ത് ശര്‍മ നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവിന്റെ മുന്‍ ടീമാണ് കെകെആര്‍. തന്നെ തഴഞ്ഞതിന്റെ പ്രതികാരമെന്നോളം അവസാന മൂന്ന് മത്സരത്തില്‍ നിന്ന് 10 വിക്കറ്റാണ് കുല്‍ദീപ് കെകെആറിനെതിരേ നേടിയിരിക്കുന്നത്. ഇന്നത്തെ മത്സരത്തില്‍ മൂന്ന് ഓവറില്‍ 15 റണ്‍സ് മാത്രം വിട്ടുകൊടുത്താണ് കുല്‍ദീപ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

Story first published: Thursday, April 20, 2023, 23:38 [IST]
Other articles published on Apr 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+