Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

DC vs GT: രഞ്ജി ട്രോഫി കഴിഞ്ഞു, ഇത് ഐപിഎല്‍! സര്‍ഫറാസിന്റെ മെല്ലപ്പോക്കിന് ട്രോള്‍

ഡല്‍ഹി: ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ ബാറ്റിങ് നിര നിരാശപ്പെടുത്തിയിരിക്കുകയാണ്. തട്ടകത്തിന്റെ ആധിപത്യം മുതലാക്കുന്ന ബാറ്റിങ്ങല്ല ഡല്‍ഹി കാഴ്ചവെച്ചത്. ടീം വലിയ പ്രതീക്ഷ അര്‍പ്പിച്ച താരങ്ങളെല്ലാം നിരാശപ്പെടുത്തിയാണ് മടങ്ങിയത്. അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ഡല്‍ഹി നിരയില്‍ ആര്‍ക്കും സാധിച്ചില്ല. ഇതില്‍ ഏറ്റവും മെല്ലപ്പോക്ക് ബാറ്റിങ് നടത്തിയത് സര്‍ഫറാസ് ഖാനാണ്.

വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ നാലാമനായാണ് ക്രീസിലെത്തിയത്. മുമ്പ് വമ്പനടികള്‍ കാഴ്ചവെച്ച് വിസ്മയിപ്പിച്ചിട്ടുള്ള താരം ഒച്ചിഴയുന്ന വേഗത്തിലാണ് ഗുജറാത്തിനെതിരേ കളിച്ചത്. 34 പന്ത് നേരിട്ട് 30 റണ്‍സ് നേടിയ സര്‍ഫറാസ് ആകെ പറത്തിയത് രണ്ട് ബൗണ്ടറി. 88.23 മാത്രമാണ് താരത്തിന്റെ സ്‌ട്രൈക്കറേറ്റ്. ഇപ്പോഴിതാ സര്‍ഫറാസിന്റെ മെല്ലപ്പോക്ക് ബാറ്റിങ്ങിനെതിരേ രൂക്ഷ വിമര്‍ശനമാണ് ആരാധകര്‍ ഉയര്‍ത്തുന്നത്.

sarfaraz khan

രഞ്ജി ട്രോഫി കഴിഞ്ഞത് സര്‍ഫറാസ് അറിഞ്ഞില്ലേയെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. ടി20യില്‍ ടെസ്റ്റ് കളിക്കുകയാണ് സര്‍ഫറാസ് ചെയ്യുന്നതെന്നും ക്രിക്കറ്റ് കളിക്കുന്നതിന് മുമ്പ് തടികുറക്കാന്‍ നോക്കാനുമാണ് ആരാധകര്‍ പരിഹസിക്കുന്നത്. ക്രീസില്‍ നിന്ന് ശരീരം അനങ്ങി കളിക്കാന്‍ പോലും സര്‍ഫറാസിന് സാധിക്കുന്നില്ല. മികച്ച ടൈമിങ്ങും താരത്തിനില്ല. ഡല്‍ഹിയുടെ പ്ലേയിങ് 11ല്‍ സര്‍ഫറാസിനെ ആവിശ്യമില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

ഈ സര്‍ഫറാസ് ഖാനെ ദേശീയ ടീമില്‍ ഉള്‍പ്പെടുത്തണമെന്നാണ് കുറച്ചുനാള്‍ മുമ്പ് പല പ്രമുഖരും ആവിശ്യപ്പെട്ടതെന്നതോര്‍ത്ത് കൗതുകം തോന്നുന്നുവെന്നും ആരാധകര്‍ പ്രതികരിക്കുന്നു. ഒരു നല്ല ക്രിക്കറ്റ് ഷോട്ട് പോലും സര്‍ഫറാസ് കളിക്കുന്നത് കാണാനായില്ല. ഇങ്ങനെയുള്ള താരം ഇന്ത്യന്‍ ടീമിലെത്തിയിട്ട് എന്ത് ചെയ്യാനാണെന്നാണ് ആരാധകരുടെ പരിഹാസം. കരിയറില്‍ ഒരു മാറ്റവും വരാത്ത താരമാണ് സര്‍ഫറാസെന്നും ആരാധകര്‍ പറയുന്നു.

sarfaraz khan

സര്‍ഫറാസിന്റെ കരിയറിന് നല്ലത് ടി20 കളിക്കാതെ റെഡ് ബോള്‍ ക്രിക്കറ്റ് മാത്രം കളിക്കുന്നതായിരിക്കുമെന്നും ആരാധകര്‍ ഉപദേശിക്കുന്നു. അങ്ങനെയാണെങ്കില്‍ എപ്പോഴെങ്കിലും ഇന്ത്യക്കായി ടെസ്‌റ്റെങ്കിലും കളിക്കാം. എന്നാല്‍ ഇങ്ങനെ ടി20 കളിച്ചാല്‍ സ്വപ്‌നത്തില്‍ പോലും ഇന്ത്യന്‍ ടീമിലിടം പ്രതീക്ഷിക്കേണ്ടതില്ലെന്നും ആരാധകര്‍ ഓര്‍മപ്പെടുത്തുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ നിന്ന് ഐപിഎല്ലിലെത്തിയത് താരം അറിഞ്ഞിട്ടില്ല.

സര്‍ഫറാസിനെ ഇപ്പോഴും പിന്തുണക്കുന്നവര്‍ക്ക് എന്തോ പ്രശ്‌നമുണ്ടെന്നും റിക്കി പോണ്ടിങ്ങും സൗരവ് ഗാംഗുലിയും പ്ലേയിങ് 11ലേക്ക് സര്‍ഫറാസിനെ പരിഗണിക്കുന്നത് എന്ത് കാര്യത്തിനാണെന്നും ആരാധകര്‍ ചോദിക്കുന്നു. സര്‍ഫറാസിന്റെ ടി20 കണക്കുകള്‍ വളരെ മോശമാണ്. അതുകൊണ്ട് തന്നെ സര്‍ഫറാസിനെ പിന്തുണക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും ടീമിന് ബാധ്യതയാണെന്നും ആരാധകര്‍ ഓര്‍മപ്പെടുത്തുന്നു.

ഡല്‍ഹിയുടെ നായകനും ഓപ്പണറുമായ ഡേവിഡ് വാര്‍ണര്‍ക്കും പൃഥ്വി ഷായ്ക്കുമെതിരേ ട്രോളുകളുണ്ട്. പൃഥ്വി ഷാ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിക്കുന്ന താരമാണ്. എന്നാല്‍ താരത്തിന്റെ പ്രകടനം ഇതിനൊത്ത് ഉയരുന്നില്ല. അഞ്ച് പന്തില്‍ 7 റണ്‍സാണ് പൃഥ്വി നേടിയത്. പവര്‍പ്ലേയില്‍ തല്ലിത്തകര്‍ക്കേണ്ട താരം ഒരു ഘട്ടത്തിലും ടീമിന് ഗുണം ചെയ്യുന്നില്ല. മൂന്ന് ഓവറിന് മുമ്പ് പുറത്തായി ടീമിന് ബാധ്യതയാവുകയാണ് പൃഥ്വിയെന്നും ആരാധകര്‍ പറയുന്നു.

sarfaraz khan

ഡേവിഡ് വാര്‍ണറും ആക്രമിച്ച് കളിക്കുന്നില്ലെന്നാണ് ആരാധകര്‍ പറയുന്നത്. 32 പന്തില്‍ 37 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ടീമിന്റെ വിജയത്തിനായുള്ള റണ്‍സ് എന്നതിലുപരിയായി ഓറഞ്ച് ക്യാപ്പിനായാണ് വാര്‍ണര്‍ കളിക്കുന്നത്. ഇത്തരം മെല്ലപ്പോക്ക് ബാറ്റിങ്ങുകൊണ്ട് ടീമിന് യാതൊരു ഗുണവുമില്ലെന്ന് മനസിലാക്കണമെന്നും ആരാധകര്‍ പറയുന്നു. റില്ലി റൂസോ വമ്പനടിക്കാരനാണെങ്കിലും ആദ്യ രണ്ട് മത്സരത്തിലും നിരാശപ്പെടുത്തി.

ഗുജറാത്തിനെതിരേ ഗോള്‍ഡന്‍ ഡെക്കായാണ് പുറത്തായത്. പരിക്കേറ്റ് വിശ്രമത്തിലുള്ള റിഷഭ് പന്തിനെ ഗ്യാലറിയിലേക്ക് കൊണ്ടുവന്ന് ഇത്രയും മോശം ബാറ്റിങ് കാഴ്ചവെക്കാന്‍ പാടില്ലായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്. നായകനെ അല്‍പ്പമെങ്കിലും ബഹുമാനിക്കുന്നുണ്ടെങ്കില്‍ ഇത് ചെയ്യരുതായിരുന്നുവെന്നും ആരാധകര്‍ പറയുന്നു.

Story first published: Tuesday, April 4, 2023, 23:16 [IST]
Other articles published on Apr 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+