Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

DC vs GT: ഡല്‍ഹിയുടെ ഫ്രീ വിക്കറ്റ്, പൃഥ്വി ഷാ ദുരന്തം! വിമര്‍ശിച്ച് ആരാധകര്‍

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ രണ്ടാം മത്സരത്തിലും പൃഥ്വി ഷാ നിരാശപ്പെടുത്തിയിരിക്കുകയാണ്. ഗുജറാത്ത് ടൈറ്റന്‍സിനെതിരേ അഞ്ച് പന്തില്‍ 7 റണ്‍സാണ് പൃഥ്വി നേടിയത്. ഒരു ബൗണ്ടറിയാണ് താരം നേടിയത്. മുഹമ്മദ് ഷമിയുടെ ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ടിന് ശ്രമിച്ച പൃഥ്വിക്ക് ടൈമിങ് പിഴച്ചു. തേര്‍ട്ടിയാര്‍ഡ് സര്‍ക്കിളിനുള്ളില്‍ ഉയര്‍ന്ന പന്ത് അനായാസമായി അല്‍സാരി ജോസഫ് കൈയിലൊതുക്കി.

ആദ്യ മത്സരത്തിലും പൃഥ്വി ഷാ നിരാശപ്പെടുത്തിയിരുന്നു. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ മത്സരത്തില്‍ 9 പന്തില്‍ 12 റണ്‍സാണ് താരത്തിന് നേടാനായത്. മാര്‍ക്ക് വുഡിന് മുന്നില്‍ ക്ലീന്‍ബൗള്‍ഡായാണ് പൃഥ്വി പുറത്തായത്. തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഫ്‌ളോപ്പായതോടെ പൃഥ്വിക്കെതിരേ വിമര്‍ശനവുമായി രംഗത്തെത്തുകയാണ് ആരാധകര്‍. പൃഥ്വി ഫ്രീ വിക്കറ്റാണെന്നും ഉത്തരവാദിത്തം കാട്ടാത്ത താരമാണെന്നുമാണ് ആരാധക വിമര്‍ശനം.

prithvi shaw

ഇന്ത്യയുടെ അണ്ടര്‍ 19 ലോകകപ്പ് ജേതാവായ നായകനായി വളര്‍ന്ന പൃഥ്വി ദേശീയ ടീമിലെ അരങ്ങേറ്റവും ഗംഭീരമാക്കിയിരുന്നു. എന്നാല്‍ പിന്നീട് സ്ഥിരത നഷ്ടപ്പെട്ട താരം ഇപ്പോഴും പ്രധാന ടൂര്‍ണമെന്റുകളില്‍ നിരാശപ്പെടുത്തുകയാണ്. ആഭ്യന്തര ക്രിക്കറ്റില്‍ മിടുക്കുകാട്ടിയ താരം ഇത്തവണ ഗംഭീര പ്രകടനത്തോടെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിച്ചതെങ്കിലും താരം തുടര്‍ച്ചയായി നിരാശപ്പെടുത്തുകയാണ്.

മികച്ച ടൈമിങ് പൃഥ്വിക്കില്ല. സ്റ്റംപിനും ബാറ്റിനുമിടയില്‍ വലിയ ഗ്യാപ്പുമുണ്ട്. ഈ ദൗര്‍ബല്യം താരത്തെ വേട്ടയാടുന്നു. കൂടാതെ താരത്തിന്റെ ഷോട്ട് സെലക്ഷനിലും പാളിച്ചകളേറെയാണ്. ഷോര്‍ട്ട് ബോള്‍ കെണിയില്‍ വീഴുന്ന താരം ഈ പ്രകടനംകൊണ്ട് ഇന്ത്യന്‍ ടീമിലേക്കെത്താമെന്ന് കരുതേണ്ടെന്നാണ് ആരാധകര്‍ ചൂണ്ടിക്കാട്ടുന്നത്. ശുബ്മാന്‍ ഗില്‍ പൃഥ്വിയുടെ ക്യാപിറ്റന്‍സിക്ക് കീഴില്‍ കളിച്ച താരമാണ്. പൃഥ്വിക്ക് ശേഷമാണ് ഇന്ത്യന്‍ ടീമിലേക്കുമെത്തിയത്.

prithvi shaw

എന്നാല്‍ ശുബ്മാന്‍ ലഭിച്ച അവസരങ്ങളെല്ലാം മുതലാക്കി ഇന്ത്യയുടെ മുഖ്യ ഓപ്പണറായി മാറിയപ്പോള്‍ ശുബ്മാന് മുമ്പ് ദേശീയ ടീമിലെത്തിയ പൃഥ്വി ഷാക്ക് ഇതുവരെ ടീമിലൊരു സ്ഥാനം പോലുമില്ല. പൃഥ്വി ഉത്തരവാദിത്തം ഏറ്റെടുക്കാന്‍ തയ്യാറാവുന്നില്ലെന്നതാണ് പ്രശ്‌നം. ഡല്‍ഹിയും പൃഥ്വിയെ പ്ലേയിങ് 11ല്‍ നിന്ന് ഒഴിവാക്കണമെന്നാണ് ആരാധകര്‍ പറയുന്നത്. പൃഥ്വിയുടെ സമീപകാലത്തെ പ്രകടനങ്ങളെല്ലാം വളരെ മോശമാണ്.

അവസാന അഞ്ച് ഐപിഎല്ലിലെ പ്രകടനം വിലയിരുത്തുമ്പോള്‍ത്തന്നെ എത്രമാത്രം ദുരന്തമാണ് പൃഥ്വിയെന്ന് വ്യക്തം. 0, 5, 24, 12, 7 എന്നിങ്ങനെയാണ് അവസാന അഞ്ച് മത്സരത്തിലെ താരത്തിന്റെ റണ്‍സ്. ഈ പ്രകടനംവെച്ച് പൃഥ്വിക്ക് എങ്ങനെ മുന്നോട്ട് പോകാനാവുമെന്നാണ് ആരാധകര്‍ ചോദിക്കുന്നത്. തട്ടകത്തില്‍ പൃഥ്വി നിരാശപ്പെടുത്തിയതോടെ താരത്തിലുള്ള പ്രതീക്ഷ നഷ്ടപ്പെട്ടുവെന്നും ഇനിയും പിന്തുണക്കുന്നത് മണ്ടത്തരമാണെന്നും ആരാധകര്‍ പറയുന്നു.

പവര്‍പ്ലേ മുതലാക്കുകയെന്ന ഉത്തരവാദിത്തമാണ് പൃഥ്വിക്കുള്ളത്. എന്നാല്‍ ഫ്രീവിക്കറ്റായി താരം മാറുന്നത് ഡല്‍ഹിയേയും സമ്മര്‍ദ്ദത്തിലാക്കുന്നു. നിലവിലെ പ്രകടനം വിലയിരുത്തുമ്പോള്‍ പൃഥ്വിയെ ഇനിയും പ്ലേയിങ് 11 പരിഗണിക്കേണ്ടതില്ലെന്നാണ് ആരാധകര്‍ പറയുന്നത്. ഡേവിഡ് വാര്‍ണറെ സമ്മര്‍ദ്ദത്തിലാക്കുന്ന പ്രകടനമാണ് പൃഥ്വി കാഴ്ചവെക്കുന്നത്. റിക്കി പോണ്ടിങ് പൃഥ്വിയുടെ ദൗര്‍ബല്യം തുറന്ന് പറഞ്ഞത് കൃത്യമാണെന്ന് ഇപ്പോള്‍ വ്യക്തമാണെന്നും ആരാധകര്‍ പറയുന്നു.

prithvi shaw

പവര്‍പ്ലേക്കുള്ളില്‍ രണ്ട് വിക്കറ്റ് ഡല്‍ഹിക്ക് നഷ്ടമായി. പൃഥ്വിക്ക് പിന്നാലെ മിച്ചല്‍ മാര്‍ഷിനെയും (4 പന്തില്‍ 4) മുഹമ്മദ് ഷമി മടക്കി. ഷമിയുടെ സ്വിങ്ങിങ് പന്തില്‍ മിച്ചല്‍ മാര്‍ഷ് ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. ഗുജറാത്തിനെതിരായ മത്സരം കാണാന്‍ ഡല്‍ഹി റിഷഭ് പന്തിനെയും സ്റ്റേഡിയത്തിലേക്കെത്തിച്ചിട്ടുണ്ട്. ഡല്‍ഹി നായകനായ റിഷഭിന് കാര്‍ അപകടത്തെത്തുടര്‍ന്നാണ് ഈ സീസണ്‍ നഷ്ടമായത്. താരം പരിക്കില്‍ നിന്ന് മുക്തനാവാന്‍ സമയമെടുക്കും.

റിഷഭിന്റെ അഭാവത്തിലാണ് ഡല്‍ഹിയെ ഡേവിഡ് വാര്‍ണര്‍ നയിക്കുന്നത്. ആദ്യ മത്സരത്തില്‍ റിഷഭിന്റെ ജഴ്‌സി പ്രദര്‍ശിപ്പിച്ച് താരത്തിനെ ടീം കൂടെനിര്‍ത്തിയിരുന്നു. റിഷഭിനെ സാക്ഷിയാക്കി മിന്നല്‍ പ്രകടനം നടത്താന്‍ പൃഥ്വിക്ക് സാധിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും അതുണ്ടായില്ല. റിക്കി പോണ്ടിങ്, സൗരവ് ഗാംഗുലി എന്നീ വമ്പന്‍ താരങ്ങള്‍ കളത്തിന് പുറത്ത് ഡല്‍ഹിക്കായി തന്ത്രം മെനയാനുണ്ടായിട്ടും മികച്ച പ്രകടനം ഡല്‍ഹിക്ക് കാഴ്ചവെക്കാനാവുന്നില്ല.

Story first published: Tuesday, April 4, 2023, 20:18 [IST]
Other articles published on Apr 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+