Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

DC vs GT: നെഞ്ചുവിരിച്ച് അക്ഷര്‍, ഡല്‍ഹിയെ രക്ഷിച്ച പ്രകടനം! 2023ലെ കണക്കുകള്‍ ഗംഭീരം

ഡല്‍ഹി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ മാനം കാത്ത് അക്ഷര്‍ പട്ടേല്‍. വന്‍ തകര്‍ച്ചയെ മുന്നില്‍ക്കണ്ട ഡല്‍ഹിയെ 162 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്തിച്ചത് അക്ഷറിന്റെ ബാറ്റിങ് മികവാണ്. പേരുകേട്ട ഡല്‍ഹി ബാറ്റ്‌സ്മാന്‍മാര്‍ തട്ടകത്തില്‍ പതറിയപ്പോള്‍ 22 പന്തില്‍ 2 ഫോറും 3 സിക്‌സും ഉള്‍പ്പെടെയാണ് അക്ഷര്‍ മിന്നിച്ചത്.

163.63 സ്‌ട്രൈക്കറേറ്റില്‍ ബാറ്റുവീശിയ അക്ഷര്‍ കളിച്ച ഷോട്ടുകളെല്ലാം ലോകോത്തരമായിരുന്നു. റാഷിദ് ഖാന്‍ പന്തെറിയവെ ക്രീസിലെത്തിയ അക്ഷറിനെ അപ് ഫീല്‍ഡര്‍മാരെ വിന്യസിച്ച് സമ്മര്‍ദ്ദത്തിലാക്കാന്‍ ശ്രമിച്ച ഗുജറാത്ത് നായകന്‍ ഹര്‍ദിക് പാണ്ഡ്യക്ക് തെറ്റി. ആത്മവിശ്വാസത്തോടെ ബാറ്റുവീശിയ അക്ഷര്‍ അവസാന ഓവറില്‍ മുഹമ്മദ് ഷമിയെ ഒറ്റ കൈ സിക്‌സറും പറപ്പിച്ചു. റണ്‍സുയര്‍ത്താന്‍ ശ്രമിച്ച് പുറത്തായെങ്കിലും കൈയടി നേടുകയാണ് അക്ഷര്‍.

axar patel

സമീപകാലത്തായി ഏറ്റവും മെച്ചപ്പെട്ട താരമാണ് അക്ഷറെന്നാണ് ആരാധകര്‍ പറയുന്നത്. താരത്തിന്റെ സമീപകാല ബാറ്റിങ് കണക്കുകളില്‍ നിന്നും ഇത് വ്യക്തം. 2023ലെ അക്ഷറിന്റെ ടി20യിലെ പ്രകടനത്തിലേക്ക് വരുമ്പോള്‍ 20 പന്തില്‍ 31*, 31 പന്തില്‍ 65, 9 പന്തില്‍ 21*, 11 പന്തില്‍ 16, 22 പന്തില്‍ 36 എന്നിങ്ങനെയാണുള്ളത്. സ്പിന്‍ ഓള്‍റൗണ്ടര്‍ റോളിലെത്തുന്ന അക്ഷര്‍ ബാറ്റുകൊണ്ട് തന്റെ ജോലി ഗംഭീരമാക്കുകയാണ്.

അക്ഷര്‍ ക്രീസിലെത്തുമ്പോള്‍ അഞ്ച് വിക്കറ്റിന് 101 എന്ന നിലയിലായിരുന്നു ഡല്‍ഹി. ഇവിടെ നിന്ന് ടീം സ്‌കോര്‍ 150 കടത്തിയത് അക്ഷറിന്റെ ബാറ്റിങ് മികവാണ്. 32 പന്തില്‍ 37 റണ്‍സ് നേടിയ ഡല്‍ഹി നായകന്‍ ഡേവിഡ് വാര്‍ണറും 34 പന്തില്‍ 30 റണ്‍സ് നേടിയ സര്‍ഫറാസ് ഖാനുമാണ് ഡല്‍ഹിയുടെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍. റിക്കി പോണ്ടിങ്ങിന്റെ ഉപദേശം ബാറ്റിങ് മെച്ചപ്പെടുത്തിയിട്ടുണ്ടെന്ന് അക്ഷര്‍ കഴിഞ്ഞിടെ വെളിപ്പെടുത്തിയിരുന്നു.

axar patel

ഡല്‍ഹിക്കെതിരേ തകര്‍പ്പന്‍ ബൗളിങ് പ്രകടനമാണ് ഗുജറാത്ത് ടൈറ്റന്‍സിന്റെ മുഹമ്മദ് ഷമി കാഴ്ചവെച്ചത്. 2019 മുതലുള്ള കണക്കുകള്‍ പ്രകാരം ഐപിഎല്ലില്‍ കൂടുതല്‍ വിക്കറ്റുള്ള ഇന്ത്യന്‍ പേസറായി ഷമി മാറിയിരിക്കുകയാണ്. 83 വിക്കറ്റാണ് ഇക്കാലയളവില്‍ ഷമി വീഴ്ത്തിയത്. ജസ്പ്രീത് ബുംറയെയാണ് (82) ഷമി മറികടന്നത്. പരിക്കേറ്റ ബുംറ ഈ സീസണില്‍ കളിക്കാനില്ല. ആര്‍സിബിയുടെ ഹര്‍ഷല്‍ പട്ടേല്‍ (57), ശര്‍ദുല്‍ ഠാക്കൂര്‍ (54) എന്നിവരാണ് ഈ പട്ടികയില്‍ പിന്നാലെയുള്ളത്.

ഡല്‍ഹിക്ക് പ്രതീക്ഷ നല്‍കാന്‍ നായകന്‍ വാര്‍ണര്‍ക്ക് സാധിച്ചെങ്കിലും വലിയ സ്‌കോറിലേക്കുയരാന്‍ സാധിച്ചില്ല. എന്നാല്‍ ഐപിഎല്ലിലെ മറ്റൊരു റെക്കോഡില്‍ തന്റെ നില മെച്ചപ്പെടുത്താന്‍ വാര്‍ണര്‍ക്ക് സാധിച്ചു. ഏറ്റവും കൂടുതല്‍ തവണ 30ലധികം റണ്‍സ് നേടുന്ന താരങ്ങളില്‍ മൂന്നാം സ്ഥാനത്താണ് വാര്‍ണര്‍. ഇത് 88ാം തവണയാണ് വാര്‍ണര്‍ ഈ നേട്ടത്തിലെത്തുന്നത്. ശിഖര്‍ ധവാന്‍ (89), വിരാട് കോലി (96) എന്നിവരാണ് ഈ റെക്കോഡില്‍ വാര്‍ണര്‍ക്ക് മുന്നില്‍.

mohammed shami

ബൗളര്‍മാര്‍ മത്സരത്തില്‍ ആധിപത്യം കാട്ടുന്നുണ്ട്. ഗുജറാത്തിനായി മുഹമ്മദ് ഷമിയും റാഷിദ് ഖാനും മൂന്ന് വിക്കറ്റ് പങ്കിട്ടപ്പോള്‍ അല്‍സാരി ജോസഫ് രണ്ട് വിക്കറ്റും നേടി. മറുപടിക്കിറങ്ങിയ ഗുജറാത്തിന്റെ ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയേയും (14) ശുബ്മാന്‍ ഗില്ലിനേയും (14) ആന്‍ റിച്ച് നോക്കിയേ ക്ലീന്‍ബൗള്‍ഡാക്കുകയും ചെയ്തു. റാഷിദ് ഖാന്‍ ഗുജറാത്തിനായി ചെയ്തത് അക്ഷറിന് ചെയ്യാനാവുമോയെന്നത് കണ്ടറിയാം.

Story first published: Tuesday, April 4, 2023, 22:36 [IST]
Other articles published on Apr 4, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+