Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ദുബെ 'കൊല മാസ്', എന്തൊരടി, യുവിയേക്കാള്‍ മിടുക്കന്‍!

ഈ സീസണിലെ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ തുറുപ്പുചീട്ട് താന്‍ തന്നെയാണെന്നു അടിവരയിട്ട് ശിവം ദുബെയുടെ മറ്റൊരു തട്ടുപൊളിപ്പന്‍ ബാറ്റിങ് പ്രകടനം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിലാണ് ക്രീസിലെത്തി ഇംപാക്ടുണ്ടാക്കിയ ഇന്നിങ്്‌സ് കളിച്ച് താരം തിരിച്ചുപോയത്. റുതുരാജ് ഗെയ്ക്വാദ്- ഡെവന്‍ കോണ്‍വേ ജോടി സെഞ്ച്വറി കൂട്ടകെട്ടുമായി ടീമിനു ശക്തമായ അടിത്തറയിട്ടതിനാല്‍ ദുബെയ മൂന്നാമനായി സിഎസ്‌കെ ക്രീസിലേക്ക് അയക്കുകയായിരുന്നു.

അതുവരെയുള്ള റണ്ണൊഴുക്കിന് തടസം സൃഷ്ടിക്കാതെ അതിവേഗം സ്‌കോര്‍ ചെയ്ത അദ്ദേഹം വെറും ഒമ്പതു ബോളില്‍ വാരിക്കൂട്ടിയത് 22 റണ്‍സാണ്. മൂന്നു വമ്പന്‍ സിക്‌സറുകളടക്കമായിരുന്നു ഇത്. മൂന്നാം വിക്കറ്റില്‍ ഡെവന്‍ കോണ്‍വേയ്‌ക്കൊപ്പം 50 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയ ശേഷമാണ് ശിവം ദുബെ ക്രീസ് വിട്ടത്. വെറും 17 ബോളുകളിലായിരുന്നു ഇത്.

SHIVAM DUBE

സിഎസ്‌കെയ്ക്കു വേണ്ടിയുള്ള അവസാനത്തെ എട്ട് ഇന്നിങ്‌സുകളെടുത്താല്‍ ഒന്നില്‍പ്പോലും ശിവം ദുബെ ഒറ്റയക്ക സ്‌കോറിനു പുറത്തായിട്ടില്ല. മാത്രമല്ല മൂന്നു തവണ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത അദ്ദേഹം എല്ലാത്തിലും 20 പ്ലസ് നേടുകയും ചെയ്തിട്ടുണ്ട്. 52 (27 ബോള്‍), 50 (21 ബോള്‍), 52 (33 ബോള്‍), 28 (17 ബോള്‍), 26* (18 ബോള്‍), 25 (12 ബോള്‍), 48* (34 ബോള്‍), 22 (9 ബോള്‍) എന്നിങ്ങനെയാണ് ഇവയില്‍ ദുബെയുടെ സ്‌കോറുകള്‍.

ഈസ സീസണില്‍ ചുരുങ്ങിയത് 60 ബോളുകളെങ്കിലും നേരിട്ട താരങ്ങളില്‍ സ്പിന്നര്‍മാര്‍ക്കെതിരേ ഏറ്റവുമുയര്‍ന്ന സ്‌ട്രൈക്ക് റേറ്റുള്ള രണ്ടാമത്തെ താരം കൂടിയാണ് ശിവം ദുബെ. 172 ആണ് ഈ സീസണില്‍ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ സൗത്താഫ്രിക്കന്‍ വിക്കറ്റ് കീപ്പര്‍ ഹെന്‍ഡ്രിച്ച് ക്ലാസെനയാണ് 181 സ്‌ട്രൈക്ക് റേറ്റുമായി തലപ്പത്ത്. 170.3 സ്‌ട്രൈക്ക് റേറ്റുള്ള രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ മൂന്നാംസ്ഥാനത്തും നില്‍ക്കുന്നു.

SHIVAM DUBE

ഇടിവെട്ട് ഇന്നിങ്‌സ് കാഴ്ച ശിവം ദുബെയെ ആരാധകരും സോഷ്യല്‍ മീഡിയയില്‍ പ്രശംസ കൊണ്ടു മൂടുകയാണ്. സ്പിന്നര്‍മാര്‍ക്കെതിരേ ഹെല്‍മറ്റില്ലാതെ ബാറ്റ് ചെയ്യുമ്പോള്‍ ശിവം ദുബെയെ ഭയപ്പെടുത്തുന്ന ആരെങ്കിലുമുണ്ടെങ്കില്‍ ഒന്നു പറഞ്ഞു തരൂ. ശിവം ദുബെ ഇതിനകം തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇതിഹാസമായി മാറിയിരിക്കുകയാണ്. ശിവം ദുബെയുടെ ഇപ്പോഴത്തെ വേര്‍ഷന്‍ യുവരാജ് സിങിനേക്കാള്‍ മിടുക്കനാണെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയില്‍ കുറിച്ചു.

ശിവം ദുബെ ബാറ്റ് ചെയ്യാനായി ക്രീസിലെത്തുന്നു, കാല്‍ മൂവ് ചെയ്യാതെ നില്‍ക്കുന്നു, സിക്‌സറുകള്‍ അനായാസമടിക്കുന്നു, പുറത്താവും മുമ്പ് തന്റെ ജോലി പൂര്‍ത്തിയാക്കുന്നു, ഇതാണ് ലോര്‍ഡ് ശിവം ദുബെ. ഈ മനുഷ്യന്‍ വളരെ വ്യത്യസ്തമായ ക്രിക്കറ്റാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എംഎസ് ധോണിക്കു കീഴില്‍ കളിക്കുമ്പോഴുള്ള ശിവം ദുബെയുടെ ആത്മവിശ്വാസം ഉജ്ജ്വലാണെന്നും ആരാധകര്‍ അഭിപ്രായപ്പെട്ടു.

Story first published: Saturday, May 20, 2023, 18:08 [IST]
Other articles published on May 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+