Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഡല്‍ഹിയില്‍ റുതു ഷോ, വീണ്ടും 'അഞ്ഞൂറാന്‍', ഹസ്സിയുടെ റെക്കോര്‍ഡ് തകര്‍ത്തു

ഐപിഎല്ലില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള നിര്‍ണായക മല്‍സരത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ബാറ്റിങില്‍ കസറിയിരിക്കുകയാണ് യുവ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ്. പ്ലേഓഫിലെത്താന്‍ ജയിച്ചേ തീരൂവെന്ന വെല്ലുവിളിയോടെ ഇറങ്ങിയ താരം ഡിസി ബൗളര്‍മാരെ കടന്നാക്രമിച്ച് ടീമിനു ശക്തമായ അടിത്തറയിടുകയായിരുന്നു. 79 റണ്‍സാണ് റുതുരാജ് അടിച്ചെടുത്തത്.

50 ബോളുകള്‍ നേരിട്ട അദ്ദേഹത്തിന്റെ ഇന്നിങ്‌സില്‍ മൂന്നു ഫോറും ഏഴു സിക്‌സറകളുമുള്‍പ്പെട്ടിരുനുന്നു. ഫോറുകളേക്കാള്‍ സിക്‌സറുകളടിക്കുന്നതിലായിരുന്നു റുതുരാജ് ഹരം കണ്ടെത്തിയത്. ഡിസിക്കെതിരേയുള്ള ഫിഫ്റ്റിയോട സിഎസ്‌കെയ്ക്കു വേണ്ടി ഏറ്റവുമധികം ഫിഫ്റ്റികളടിച്ച രണ്ടാമത്തെ ഓപ്പണറായി അദ്ദേഹം മാറുകയും ചെയ്തു. 14ാമത്തെ ഫിഫ്റ്റിയാണ് താരം ഈ മല്‍സരത്തില്‍ കുറിച്ചത്.

RUTURAJ

13 ഫിഫ്റ്റികളെന്ന മുന്‍ ഓസ്‌ട്രേലിയന്‍ സൂപ്പര്‍ താരം മൈക്കല്‍ ഹസ്സിയുടെ റെക്കോര്‍ഡ് റുതുരാജ് തകര്‍ക്കുകയായിരുന്നു. നിലവില്‍ ആര്‍സിബിയുടെ ക്യാപ്റ്റനായ സൗത്താഫ്രിക്കയുടെ ഫഫ് ഡുപ്ലെസി മാത്രമേ സെഞ്ച്വറി വേട്ടയില്‍ ഇനി റുതുരാജിനു മുന്നിലുള്ളൂ. 16 ഫിഫ്റ്റികളാണ് ഡുപ്ലെസിക്കുള്ളത്.

ഈ മല്‍സരത്തിലെ ഫിഫ്റ്റിയോടെ അദ്ദേഹം സീസണില്‍ 500 പ്ലസ് റണ്‍സ് പൂര്‍ത്തിയാക്കുകയും ചെയ്തു. കരിയറില്‍ ഇതു രണ്ടാം തവണയാണ് റുതുരാജ് 500ന്
മുകളില്‍ സ്‌കോര്‍ ചെയ്യുന്നത്. നേരത്തേ 2021ല്‍ സിഎസ്‌കെ തങ്ങളുടെ നാലാം കിരീടം നേടിയ സീസണിലായിരുന്നു അദ്ദേഹം 500ന് മുകളില്‍ വാരിക്കൂട്ടിയത്. അന്നു റുതുരാജിന്റെ സമ്പാദ്യം 45.7 ശരാശരിയില്‍ 635 റണ്‍സായിരുന്നു.

RUTURAJ-- CONWAY

പതിഞ്ഞ താളത്തിലായിരുന്നു റുതുരാജിന്റെ തുടക്കം. പിന്നീട് ടോപ് ഗിയറിലേക്കു കയറുകയായിരുന്നു. ഒമ്പതാം ഓവര്‍ കഴിയുമ്പോള്‍ 33 ബോളില്‍ 36 റണ്‍സായിരുന്നു അദ്ദേഹത്തിന്റെ അക്കൗണ്ടിലുണ്ടായിരുന്നത്. എന്നാല്‍ അക്ഷര്‍ പട്ടേലെറിഞ്ഞ അടുത്ത ഓവറില്‍ റുതുരാജ് കൂടുതല്‍ അഗ്രസീവായി.

തുടരെ രണ്ടു സിക്‌സറുകളും പിന്നാലെ സിംഗിളുമെടുത്ത് 37 ബോളില്‍ സീസണിലെ മൂന്നാമത്തെ ഫിഫ്റ്റി പൂര്‍ത്തിയാക്കി. കുല്‍ദീപ് യാദവെറിഞ്ഞ 12ാം ഓവറില്‍ ഹാട്രിക് സിക്‌സറുകളാണ് റുതുരാജ് വാരിക്കൂട്ടിയത്. 20 റണ്‍സ് ഈ ഓവറില്‍ സിഎസ്‌കെയ്ക്കു ലഭിക്കുകയും ചെയ്തു.

ഡല്‍ഹിക്ക് 224 റണ്‍സ് വിജയലക്ഷ്യം

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു ഹോംഗ്രൗണ്ടില്‍ 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ബാറ്റിങ് തിരഞ്ഞെടുത്ത സിഎസ്‌കെ വെറും മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് 223 റണ്‍സ് വാരിക്കൂട്ടിയത്. 87 റണ്‍സോടെ ഡെവന്‍ കോണ്‍വേ സിഎസ്‌കെയുടെ അമരക്കാരനായപ്പോള്‍ റുതുരാജ് ഗെയ്ക്വാദ് 79 റണ്‍സും നേടി. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 14.3 ഓവറില്‍ 141 റണ്‍സ് അടിച്ചെടുത്തിരുന്നു.

52 ബോളുകള്‍ നേരിട്ട കോണ്‍വേയുടെ ഇന്നിങ്‌സില്‍ 11 ഫോറും മൂന്നു സിക്‌സറുമുള്‍പ്പെട്ടിരുന്നു. റുതുരാജ് 50 ബോളില്‍ ഏഴു സിക്‌സറും മൂന്നു ഫോറുമടിച്ചു. മൂന്നാം നമ്പറിലെത്തിയ ശിവം ദുബെ തന്റെ റോള്‍ ഭംഗിയാക്കി. ഒമ്പതു ബോളില്‍ 22 റണ്‍സാണ് താരം നേടിയത്. മൂന്നു സിക്‌സറുകളടക്കമായിരുന്നു ഇത്. രവീന്ദ്ര ജഡേജ ഏഴു ബോളില്‍ പുറത്താവാതെ 20 റണ്‍സു ധോണി നാലു ബോളില്‍ അഞ്ചു റണ്‍സുമെടുത്തു.

Story first published: Saturday, May 20, 2023, 17:00 [IST]
Other articles published on May 20, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+