For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഡിസിയുടെ കഥ കഴിച്ച് സിഎസ്‌കെ, വമ്പന്‍ ജയം; പ്ലേഓഫ് ടിക്കറ്റ്

ഡല്‍ഹി: ഐപിഎല്ലിലെ നിര്‍ണായക പോരാട്ടത്തില്‍ വമ്പന്‍ ജയവുമായി നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് പ്ലേഓഫിലേക്കു കുതിച്ചു. ചെന്നൈയുടെ പാര്‍ട്ടി മുടക്കുമെന്നു വീമ്പിളക്കിയ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തെറിഞ്ഞ് രാജകീയമായിട്ടാണ് സിഎസ്‌കെയുടെ പ്ലേഓഫ് പ്രവേശനം. 77 റണ്‍സിന്റെ വമ്പന്‍ ജയമാണ് എംഎസ് ധോണിയും സംഘവും സ്വന്തമാക്കിയത്. ഗുജറാത്ത് ടൈറ്റന്‍സിനു ശേഷം ഇത്തവണ പ്ലേഓഫിലെത്തിയ രണ്ടാമത്തെ ടീം കൂടിയാണ് സിഎസ്‌കെ.

ചെന്നൈയുടെ ഇന്നിങ്‌സ് കഴിഞ്ഞപ്പോള്‍ തന്നെ ഡിസി പരാജയം മണത്തിരുന്നു. കാരണം 224 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമായിരുന്നു ഡല്‍ഹിക്കു സിഎസ്‌കെ നല്‍കിയത്. ഈ സ്‌കോര്‍ മറികടക്കാന്‍ മികച്ചൊരു തുടക്കം തന്നെ ഡിസിക്കു ആവശ്യമായിരുന്നു. പക്ഷെ പവര്‍പ്ലേയില്‍ തന്നെ ഡിസിയുടെ മൂന്നു വിക്കറ്റുകള്‍ പിഴുത സിഎസ്‌കെ വിജയമോഹം മുളയില്‍ തന്നെ നുള്ളി.

CSK

ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ (86) ഫിഫ്റ്റിയോടെ പൊരുതി നോക്കിയെങ്കിലും മറ്റാരില്‍ നിന്നും കാര്യമായ പിന്തുണ കിട്ടിയില്ല. 58 ബോളില്‍ ഏഴു ഫോറും അഞ്ചു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. ഡിസി നിരയില്‍ മറ്റാരും 20 റണ്‍സ് പോലുമെത്തിയില്ല. ഒടുവില്‍ ഒമ്പതു വിക്കറ്റിന 146 റണ്‍സുമായി ഡിസി സീസണിലെ അവസാന മല്‍സരം തോല്‍വിയോടെ അവസാനിപ്പിക്കുകയായിരുന്നു.

മൂന്നു വിക്കറ്റുകളെടത്ത ദീപക് ചാഹറും രണ്ടു വിക്കറ്റ് വീതം പങ്കിട്ട മഹീഷ് തീക്ഷണയം മതീശ പതിരാനയും ചേര്‍ന്നാണ് ഡിസിയെ തരിപ്പണമാക്കിയത്. സ്‌കോര്‍- ചെന്നൈ മൂന്നിന് 223, ഡല്‍ഹി 9ന് 146.

നേരത്തേ ടോസിനു ശേഷം ബാറ്റിങിനെത്തിയ സിഎസ്‌കെ വെറും മൂന്നു വിക്കറ്റിനാണ് 223 റണ്‍സെന്ന കൂറ്റന്‍ ടോട്ടല്‍ പടുത്തുയര്‍ത്തിയത്. ഓപ്പണര്‍മാരായ ഡെവന്‍ കോണ്‍വേയുടെയും (87) റുതുരാജ് ഗെയ്ക്വാദിന്റെയും (79) തകര്‍പ്പന്‍ ഇന്നിങ്‌സുകളാണ് സിഎസ്‌കെയ്ക്കു ശക്തമായ അടിത്തറയിട്ടത്. കോണ്‍വേ 52 ബോളില്‍ 11 ഫോറും മൂന്നു സിക്‌സറുമടിച്ചപ്പോള്‍ റുതുരാജ് 50 ബോളില്‍ ഏഴു സിക്‌സറും മൂന്നു ഫോറുമടിച്ചു.

ശിവം ദുബെ (ഒമ്പതു ബോളില്‍ 22, 3 സിക്‌സ്) സ്‌കോറിങിനു വേഗം കൂട്ടിയപ്പോള്‍ രവീന്ദ്ര ജഡേജയുടെ (7 ബോളില്‍ 20*) ഫിനിഷിങും ടീമിനു തുണയായി. ക്യാപ്റ്റന്‍ എംഎസ് ധോണി നാലു ബോള്‍ നേരിട്ടെങ്കിലും അഞ്ചു റണ്‍സെടുക്കാനേ ആയുള്ളൂ. റുതുരാജ്- കോണ്‍വേ ജോടി സിഎസ്‌കെയ്ക്കു ആഗ്രഹിച്ചതു പോലെയൊരു തുടക്കമാണ് നല്‍കിയത്. ശ്രദ്ധയോടെ തുടങ്ങിയ ഇരുവരും പിന്നീട് ആഞ്ഞടിക്കുകയായിരുന്നു.

RUTURAJ-CONWAY

ഡിസി ക്യാപ്റ്റന്‍ ഡേവിഡ് വാര്‍ണര്‍ ബൗളര്‍മാരെ മാറി മാറി പരീക്ഷിച്ചെങ്കിലും ഈ സഖ്യത്തെ വേര്‍പിരിക്കാനായില്ല. 141 റണ്‍സാണ് ആദ്യ വിക്കറ്റില്‍ ഈ സഖ്യം ചേര്‍ന്നെടുത്തത്. 14.3 ഓവറിലായിരുന്നു ഇത്. സീസണിലെ ആദ്യ സെഞ്ച്വറിയിലേക്കു കുതിച്ച റുതുരാജിനെ ചേതന്‍ സ്‌ക്കാരിയ പുറത്താക്കുകയായിരുന്നു. റൈലി റൂസ്സോയാണ് ക്യാച്ചെടുത്തത്.

മൂന്നാം വിക്കറ്റില്‍ ദുബെയാണ് കോണ്‍വേയ്ക്കു കൂട്ടായെത്തിയത്. ഇതോടെ പൊരിഞ്ഞ അടിയാണ് ഡിസി ബൗളര്‍മാര്‍ക്കു കിട്ടിയത്. വെറും 17 ബോളില്‍ 50 റണ്‍സ് ഈ ജോടി വാരിക്കൂട്ടി. ഇതോടെ സിഎസ്‌കെ 200 പ്ലസ് റണ്‍സ് ഉറപ്പിക്കുകയും ചെയ്തു. ടീം സ്‌കോര്‍ 195ല്‍ നില്‍ക്കെയാണ് ദുബെ പുറത്തായത്.

ഇത് സ്‌കോറില്‍ വച്ച് തന്നെ തൊട്ടടുത്ത ഓവറില്‍ കോണ്‍വേയും പുറത്തായി. എന്നാല്‍ ജഡ്ഡുവിന്റെ ഫിനിഷിങ് ടീമിനെ 223ലെത്തിച്ചു. വെറും ഏഴു ബോളിലാണ് മൂന്നു ഫോറും ഒരു സിക്‌സറുമടക്കം അദ്ദേഹം 20 റണ്‍സ് സ്‌കോര്‍ ചെയ്തത്.

ടോസിനു ശേഷം സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ഇലവനെ തന്നെ സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു. മറുഭാഗത്തു ഡിസി ടീമില്‍ മാറ്റമുണ്ടായിരുന്നു. ലളിത് യാദവ് പ്ലെയിങ് ഇലവനിലേക്കു തിരിച്ചെത്തി.

പ്ലെയിങ് ഇലവന്‍

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഡേവിഡ് വാര്‍ണര്‍ (ക്യാപ്റ്റന്‍), ഫില്‍ സാള്‍ട്ട് (വിക്കറ്റ് കീപ്പര്‍), റൈലി റൂസ്സോ, യഷ് ധൂല്‍, അക്ഷര്‍ പട്ടേല്‍, അമാന്‍ ഖാന്‍, ലളിത് യാദവ്, ചേതന്‍ സക്കാരിയ, കുല്‍ദീപ് യാദവ്, ആന്‍ഡ്രിച്ച് നോര്‍ക്കിയ, ഖലീല്‍ അഹമ്മദ്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡെവന്‍ കോണ്‍വേ, റുതുരാജ് ഗെയ്ക്വാദ്, അജിങ്ക്യ രഹാനെ, ശിവം ദുബെ, അമ്പാട്ടി റായുഡു, മോയിന്‍ അലി, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, തുഷാര്‍ ദേശ്പാണ്ഡെ, മഹീഷ് തീക്ഷണ, മതീശ പതിരാന.

Story first published: Saturday, May 20, 2023, 12:38 [IST]
Other articles published on May 20, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+