For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: രോഹിത്തിന് എങ്ങനെ ഫോമിലേക്കെത്താം? ഒരുവഴി മാത്രം! ഉപദേശവുമായി ഗംഗ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ ആവേശകരമായി പുരോഗമിക്കുമ്പോള്‍ ഏറ്റവും നിരാശപ്പെടുത്തുന്ന ബാറ്റ്‌സ്മാന്‍ മുംബൈ ഇന്ത്യന്‍സ് നായകന്‍ രോഹിത് ശര്‍മയാണ്. ക്യാപ്റ്റനെന്ന നിലയില്‍ രോഹിത് ഭേദപ്പെട്ട് നില്‍ക്കുമ്പോഴും ബാറ്റ്‌സ്മാനെന്ന നിലയില്‍ ലോക തോല്‍വിയാണ്. നിലവില്‍ മൂന്നാം സ്ഥാനത്തുള്ള മുംബൈയുടെ പ്ലേ ഓഫ് സാധ്യതകള്‍ സജീവമാണ്.

എന്നാല്‍ ടൂര്‍ണമെന്റ് പ്ലേ ഓഫിനോടടുക്കവെ രോഹിത്തിന്റെ പ്രകടനം മുംബൈക്ക് വലിയ തലവേദനയാവുകയാണ്. 11 മത്സരത്തില്‍ നിന്ന് 191 റണ്‍സാണ് രോഹിത്തിന് ആകെ നേടാനായത്. 17.36 ശരാശരിയും 124.83 സ്‌ട്രൈക്കറേറ്റും മാത്രമാണ് രോഹിത്തിനുള്ളത്. രോഹിത് ഒരു ഫിഫ്റ്റി മാത്രമാണ് സീസണില്‍ നേടിയത്. ഇതേ പ്രകടനം തുടര്‍ന്നാല്‍ ഈ സീസണോടെ രോഹിത് വിരമിക്കേണ്ടതായി വരും.

rohit sharma

ഇപ്പോഴിതാ രോഹിത്തിന്റെ മോശം പ്രകടനത്തെക്കുറിച്ചും പിഴവിനെക്കുറിച്ചും പ്രതികരിച്ചിരിക്കുകയാണ് മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ഡാരന്‍ ഗംഗ. 'രോഹിത് ശര്‍മ പ്രതിഭാശാലിയായ താരമാണെന്ന കാര്യത്തില്‍ ആര്‍ക്കും ഒരു സംശയവുമില്ല. വലിയ താരങ്ങള്‍ ഇത്തരത്തില്‍ മോശം ഫോമിന്റെ ചുഴിയില്‍ അകപ്പെടുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുള്ളതാണ്.

ഏറ്റവും ഒടുവിലായി വിരാട് കോലിയാണ് ഈ പ്രതിസന്ധി നേരിട്ടത്. അല്‍പ്പനാള്‍ വിശ്രമമെടുത്ത് കോലി ഫോമിലേക്ക് തിരിച്ചെത്തി റണ്‍സടിക്കുന്നതാണ് കണ്ടത്. രോഹിത്തും ഇതേ പ്രശ്‌നത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. നിരവധി മത്സരങ്ങള്‍ രോഹിത് കളിക്കുന്നു. നായകനായും ബാറ്റ്‌സ്മാനായും ചിലപ്പോള്‍ നമ്മള്‍ ഉത്തരവാദിത്തം കാട്ടേണ്ടതായുണ്ട്.

സുനില്‍ ഗവാസ്‌കര്‍ പറഞ്ഞത് എല്ലാവരും കേട്ടതാണ്. ഇടവേളയെടുക്കാനാണ് അദ്ദേഹം ഉപദേശിച്ചത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിന് മുന്നോടിയായി മനസ് ശാന്തമാക്കേണ്ടത് അത്യാവശ്യമാണ്. രോഹിത്തിനെ സംബന്ധിച്ച് ഇടവേളയെടുക്കുന്നതാണ് നിലവില്‍ നല്ലത്. സൂര്യകുമാര്‍ യാദവിനെ ക്യാപ്റ്റനാക്കി ചില മത്സരങ്ങളില്‍ ഇംപാക്ട് പ്ലയറായി ഇറങ്ങാന്‍ ശ്രമിക്കുക.

ക്യാപ്റ്റന്‍സിയില്‍ നിന്ന് അല്‍പ്പം മാറി നിന്നാല്‍ രോഹിത്തിന് മാനസിക പിരിമുറുക്കത്തില്‍ നിന്ന് പുറത്തുവരാനാവും-ഡാരന്‍ ഗംഗ പറഞ്ഞു. നിലവില്‍ രോഹിത് കരിയറിലെ ഏറ്റവും മോശം കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എന്നാല്‍ രോഹിത്തിന്റെ പ്രകടനം മോശമായത് ഇതാദ്യമായല്ല. 2018 മുതലുള്ള രോഹിത്തിന്റെ പ്രകടന ഗ്രാഫ് നോക്കിയാല്‍ പ്രകടനം താഴോട്ട് പോകുന്നതാണ് കാണുന്നത്. ഇന്ത്യയുടെ നായകനെന്ന നിലയിലും രോഹിത്തിന്റെ പ്രകടനം ആരാധകരെ നിരാശപ്പെടുത്തുന്നു.

രോഹിത്തിന് ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സമ്മര്‍ദ്ദമുണ്ടെന്ന് വ്യക്തം. ഈ വര്‍ഷം ഇന്ത്യയില്‍ ഏകദിന ലോകകപ്പ് നടക്കാനിരിക്കെ അതിന് മുമ്പ് ഐസിസി കിരീടത്തില്‍ മുത്തമിടാനുള്ള സുവര്‍ണ്ണാവസരമാണ് രോഹിത്തിന് മുന്നിലുള്ളത്. എന്നാല്‍ ടീമിലെ പല സൂപ്പര്‍ താരങ്ങള്‍ക്കും പരിക്കേല്‍ക്കുന്നത് രോഹിത്തിനെ മാനസികമായി തളര്‍ത്തുന്നു. ജസ്പ്രീത് ബുംറ, റിഷഭ് പന്ത്, എന്നിവര്‍ക്ക് പിന്നാലെ ഇപ്പോള്‍ കെ എല്‍ രാഹുലും പരിക്കേറ്റ് പുറത്തായിരിക്കുകയാണ്.

rohit sharma

ലണ്ടനില്‍ ഓസ്‌ട്രേലിയക്കെതിരേയാണ് ഇന്ത്യയുടെ ഫൈനല്‍ പോരാട്ടം. ഐപിഎല്ലിന്റെ സമ്മര്‍ദ്ദവും ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന്റെ സമ്മര്‍ദ്ദവും രോഹിത്തിന്റെ ബാറ്റിങ്ങിനെ ബാധിച്ചിരിക്കാം. രവി ശാസ്ത്രിയും സുനില്‍ ഗവാസ്‌കറുമെല്ലാം ഐപിഎല്ലില്‍ നിന്ന് ഇടവേളയെടുത്ത് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് ഒരുങ്ങണമെന്നാണ് രോഹിത് ശര്‍മയെ ഉപദേശിക്കുന്നത്.

എന്നാല്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകസ്ഥാനത്തിന് നിന്ന് രോഹിത്തിനെ മാറിനില്‍ക്കാന്‍ ടീം മാനേജ്‌മെന്റ് ഒരിക്കലും സമ്മതിച്ചേക്കില്ല. മുംബൈ ഇന്ത്യന്‍സിനെ അഞ്ച് തവണ കിരീടത്തിലേക്കെത്തിച്ച നായകനാണ് രോഹിത്. അതുകൊണ്ട് തന്നെ താരത്തിന്റെ നായക മികവിലാണ് മുംബൈയുടെ കെട്ടുറപ്പ്. ടീമിലെ മറ്റ് സൂപ്പര്‍ താരങ്ങളെ നന്നായി ഉപയോഗിക്കാന്‍ രോഹിത്തിന് സാധിക്കുന്നു. അതുകൊണ്ട് തന്നെ രോഹിത് വിശ്രമമെടുക്കാന്‍ സാധ്യത കുറവാണ്.

Story first published: Thursday, May 11, 2023, 17:54 [IST]
Other articles published on May 11, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+