For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചെപ്പോക്കില്‍ ചെന്നൈയെ കരയിക്കാന്‍ മുംബൈയ്‌ക്കേ കഴിയൂ! ഇത്തവണ നടക്കുമോ?

ഐപിഎല്ലില്‍ തങ്ങളുടെ പൊന്നാപുരം കോട്ടയാണ് ചെപ്പോക്ക് എന്ന് അടിവരയിട്ടുകൊണ്ടാണ് ഈ സീസണില്‍ ഇവിടെ കളിച്ച ആദ്യ മല്‍സരം ചെന്നൈ സൂപ്പര്‍ കിങ്‌സ വിജയിച്ചിരിക്കുന്നത്. അല്‍പ്പം വിയര്‍ത്തിട്ടാണെങ്കിലും കെഎല്‍ രാഹുല്‍ നയിക്കുന്ന ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ ഇവിടെ വച്ച് തോല്‍പ്പിക്കാന്‍ ചെന്നൈയ്ക്കു സാധിച്ചു.

12 റണ്‍സിന്റെ ആവേശകരമായ വിജയമാണ് എംഎസ് ധോണിയും സംഘവും സ്വന്തമാക്കിയത്. 218 റണ്‍സിന്റെ വന്‍ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ലഖ്‌നൗ ഏഴു വിക്കറ്റിനു 205 റണ്‍സെടുത്ത് മല്‍സരം അടിയറ വയ്ക്കുകയായിരുന്നു.

CSK WIN

അസാധാരണ റെക്കോര്‍ഡ് തന്നെയാണ് ഹോംഗ്രൗണ്ടായ ചെന്നൈയില്‍ ചെപ്പോക്കിനുള്ളതെന്നു കണക്കുകള്‍ പറയുന്നു. ഇവിടെ അവസാനമായി കളിച്ച 22 മല്‍സരങ്ങളില്‍ വെറും മൂന്നെണ്ണത്തില്‍ മാത്രമേ സിഎസ്‌കെ പരാജയം രുചിച്ചിട്ടുള്ളൂ. ഇവയാവട്ടെ തങ്ങളുടെ മുഖ്യ എതിരാളികളായ മുംബൈ ഇന്ത്യന്‍സിനോടുമായിരുന്നു. മുംബൈയെക്കൂടാത മറ്റൊരു ടീമിനു മുന്നിലും ചെന്നൈ ഇവിടെ മുട്ടുമടക്കിയിട്ടില്ല. കഴിഞ്ഞ 10 വര്‍ഷത്തിനിടെ മുംബൈയ്ക്കല്ലാതെ മറ്റൊരു ടീമിനും ഇവിടെ വിജയക്കൊടി പാറിക്കാനുമായിട്ടില്ല. അത്ര മാത്രം ആധിപത്യമാണ് അവര്‍ക്കു ഈ വേദിയിലുള്ളത്.

ഇത്തവണയും രോഹിത് ശര്‍മയുടെ മുംബൈ ഇന്ത്യന്‍സിനു തങ്ങളുടെ മികച്ച റെക്കോര്‍ഡ് ചെപ്പോക്കില്‍ ആവര്‍ത്തിക്കാന്‍ സാധിക്കുമോയെന്നാണ് ആരാധര്‍ ഉറ്റുനോക്കുന്നത്. മേയ് ആറിനാണ് ചെപ്പോക്കില്‍ ആരാധകര്‍ ഏറ്റവുമധികം ആകാംക്ഷയോടെ കാത്തിരിക്കുന്ന ചെന്നൈ- മുംബൈ എല്‍ ക്ലാസിക്കോ. ചെന്നൈയുടെ അപരാജിത കുതിപ്പിന് ഇത്തവണയും മുംബൈ മൂക്കുകയറിടുമെന്നു അവരുടെ ആരാധകര്‍ ഉറച്ചുവിശ്വസിക്കുന്നു. എന്നാല്‍ ഇത്തവണ മുംബൈയോടു സ്വന്തം കാണികള്‍ക്കു മുന്നില്‍ പകരം വീട്ടാന്‍ സിസ്എസ്‌കെയ്ക്കു സാധിക്കുമെന്നാണ് ചെന്നൈ ആരാധകരുടെ പ്രതീക്ഷ.

അതേസമയം, ലഖ്‌നൗവുമായുള്ള മാച്ചില്‍ ചെന്നൈയ്ക്കു കഷ്ടിച്ചാണ് വിജയ റേക്കോര്‍ഡ് കാത്തുസൂക്ഷിക്കാനായത്. ബൗളര്‍മാരുടെ മോശം പ്രകടനം ചെന്നൈയെ പരാജയത്തിന്റെ വക്കിലെത്തിച്ചിരുന്നു. ഒരോവര്‍ കൂടി ലഭിച്ചിരുന്നെങ്കില്‍ മുംബൈയെക്കൂടാതെ 22 മല്‍സരത്തിനിടെ ഇവിടെ ജയിക്കുന്ന ആദ്യത്തെ ടീമായി ലഖ്‌നൗ മാറുമായിരുന്നു.

CSK AFTER WIN

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 217 റണ്‍സാണ് സ്‌കോര്‍ ചെയ്തത്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി പ്ലസ് സ്‌കോര്‍ ചെയ്ത ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദാണ് സിഎസ്‌കെയുടെ ടോപ്‌സ്‌കോറര്‍. 31 ബോളുകള്‍ നേരിട്ട അദ്ദേഹം നാലു സിക്‌സറും മൂന്നു ഫോറുകളടുമടിച്ചു. റുതുരാജിന്റെ ഓപ്പണിങ് പങ്കാളി ഡെവന്‍ കോണ്‍വേ 47 റണ്‍സും നേടി.

ഓപ്പണിങ് വിക്കറ്റില്‍ ഒമ്പതോവറില്‍ ഇരുവരും 110 റണ്‍സ് കൂട്ടിച്ചേര്‍ത്തപ്പോള്‍ തന്നെ ചെന്നൈ 200 പ്ലസ് സ്‌കോര്‍ ഉറപ്പിച്ചിരുന്നു. ശിവം ദുബെയും (27) അമ്പാട്ടി റായുഡുവുമാണ് (27) മറ്റു പ്രധാന സ്‌കോറര്‍മാര്‍. മറുപടി ബാറ്റിങില്‍ ലഖ്‌നൗ ഏഴു വിക്കറ്റിനു 205 റണ്‍സെടുത്ത് പരാജയം സമ്മതിക്കുകയായിരുന്നു. കൈല്‍ മയേഴ്‌സ് 53 റണ്‍സുമായി ടോപ്‌സ്‌കോററായി. നിക്കോളാസ് പൂരന്‍ 32 റണ്‍സും നേടി.

Story first published: Tuesday, April 4, 2023, 10:55 [IST]
Other articles published on Apr 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+