For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഫൈനലില്‍ ആരൊക്കെ? മുന്‍ താരങ്ങളുടെ പ്രവചനം

ഐപിഎല്ലില്‍ ഇത്തവണ ആരൊക്കെയായിരിക്കും കലാശപ്പോരില്‍ കൊമ്പുകോര്‍ക്കുക? സീസണിലെ പകുതി മല്‍സരങ്ങള്‍ പൂര്‍ത്തിയായതിനു പിന്നാലെ ക്രിക്കറ്റ് പ്രേമികളുടെ ആകാംക്ഷ ഇരട്ടിയായിരിക്കുകയാണ്. നിലവിലെ പോയിന്റ് പട്ടിക പരിഗണിക്കുമ്പോള്‍ നിലവിലെ ചാംപ്യന്‍മാരായ ഗുജറാത്ത് ടൈറ്റന്‍സ്, റണ്ണറപ്പായ രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്, ചെന്നൈ സൂപ്പര്‍ കിങ്‌സ് എന്നിവരാണ് ആദ്യത്തെ നാലു സ്ഥാനങ്ങളില്‍.

ഫൈനലില്‍ ആരൊക്കെയായിരിക്കും മുഖാമുഖം വരികയെന്നു പ്രവചനം നടത്തിയിരിക്കുകയാണ് മുന്‍ താരങ്ങള്‍. ഇംഗ്ലണ്ടിന്റെ മുന്‍ ക്യാപ്റ്റന്‍ മൈക്കല്‍ വോന്‍, ന്യൂസിലാന്‍ഡിന്റെ സൈമണ്‍ ഡൂള്‍, ഇന്ത്യയുടെ മുന്‍ താരങ്ങളായ മുരളി കാര്‍ത്തിക്, രജത് ഭാട്ടിയ, മനോജ് തിവാരി എന്നിവരാണ് ഫൈനലിസ്റ്റുകളെ പ്രവചിച്ചിരിക്കുന്നത്. ക്രിക്ക്ബസിന്റെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇവര്‍.

MSDHONI

നിലവിലെ ജേതാക്കളായ ജിടി ഉറപ്പായും ഫൈനലിലുണ്ടാവുമെന്നാണ് വോനിന്റെ പ്രവചനം. ജിടി അസാധാരണ പ്രകനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ ഫൈനലിലുണ്ടാവും. ഫൈനലിലെത്തുന്ന രണ്ടാമത്തെ ടീമാവാന്‍ രാജസ്ഥാന്‍ റോയല്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സുമാണ് പോരടിക്കുക. ഇവരില്‍ നിന്നും ഒരാളെ ഞാന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ അതു റോയല്‍സായിരിക്കും. കഴിഞ്ഞ ഫൈനലിന്റ റീപ്ലേ ഇത്തവണ സംഭവിക്കുമെന്നും വോന്‍ അഭിപ്രായപ്പെട്ടു.

ഇതു എംഎസ് ധോണിയുടെ അവസാനത്തെ സീസണ്‍ ആണെങ്കില്‍ ദൈവം ചിലപ്പോള്‍ നേരത്തേ ഒരു തിരക്കഥ തയ്യാറാക്കിയിട്ടുണ്ടാവും. ഈ സീസണില്‍ ഇതുവരെയുള്ള മല്‍സരങ്ങളെടുത്താല്‍ മികച്ച പ്രകടനമാണ് സിഎസ്‌കെ കാഴ്ചവച്ചിട്ടുള്ളത്. ബൗളിങ് നിര പോലുമില്ലാത്ത ഒരു ടീമിനെ വളരെ മികച്ച രീതിയിലാണ് ധോണി കൈകാര്യം ചെയ്തത്.

അതുകൊണ്ടു തന്നെ ഫൈനലിലെ ഒരു ടീം സിഎസ്‌കെയാവുമെന്നു ഞാന്‍ കരുതുന്നു. രണ്ടാമത്തെ ടീം രാജസ്ഥാന്‍ റോയല്‍സായിരിക്കും. വളരെ ബാലന്‍സുള്ള ശക്തമായ ടീമാണ് അവരുടേത്. ഒരിക്കല്‍ക്കൂടി അവര്‍ ഫൈനലിലെത്തുമെന്നു പ്രതീക്ഷിക്കുന്നതായും മുരളി കാര്‍ത്തിക് പറഞ്ഞു.

MS DHONI- SANJU SAMSON

സീസണിന്റെ പകുതിയില്‍ നില്‍ക്കെ ഫൈനലിസ്റ്റുകളെ പ്രവചിക്കുക കടുപ്പമാണ്. ഞാന്‍ ഫൈനലിലെ ആദ്യത്തെ ടീമായി തിരഞ്ഞെടുക്കുക രാജസ്ഥാന്‍ റോയല്‍സിനെയായിരിക്കും. നേരത്തേ എന്റെ ടോപ്പ് ഫോറില്‍ ഇല്ലാതിരുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. പക്ഷെ ഈ സീസണില്‍ മികച്ച പ്രകടനമാണ് അവര്‍ നടത്തിക്കൊണ്ടിരിക്കുന്നത്. അതുകൊണ്ടു തന്നെ ഫൈനലില്‍ റോയല്‍സും സിഎസ്‌കെയും ഏറ്റുമുട്ടുമെന്നാണ് തന്റെ പ്രവചനമെന്നു ന്യൂസിലാന്‍ഡിന്റെ മുന്‍ ഫാസ്റ്റ് ബൗളര്‍ കൂടിയായ സൈമണ്‍ ഡൂള്‍ വ്യക്തമാക്കി.

ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലായിരിക്കും ഇത്തവണ ഫൈനലെന്നാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മനോജ് തിവാരിയുടെ പ്രവചനം. സിഎസ്‌കെയുടെ എല്ലാ താരങ്ങളും വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. എംഎസ് ധോണിയുടെ മികച്ച ക്യാപ്റ്റന്‍സിയും അവര്‍ക്കു മുതല്‍ക്കൂട്ടാണ്.

അതുകൊണ്ടു തന്നെയാണ് അവരെ ഫൈനലിസ്റ്റുകളായി ഞാന്‍ തിരഞ്ഞെടുത്തിരിക്കുന്നത്. റോയല്‍സിനും ഈ സീസണില്‍ മികച്ച തുടക്കമാണ് കിട്ടിയിരിക്കുന്നത്. നിലവില്‍ പോയിന്റ് പട്ടികയില്‍ രണ്ടാംസ്ഥാനത്തുമുണ്ട്. മികച്ച ബാറ്റര്‍മാരാണ് റോയല്‍സിലുള്ളത്. ബൗളിങ് നിരയും വളരെ മികച്ച പ്രകടനമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും തിവാരി ചൂണ്ടിക്കാട്ടി.

HARDIK PANDYA

ഫൈനലിലെത്തുന്ന ആദ്യത്തെ ടീമായി ആങ്കറും മാധ്യമപ്രവര്‍ത്തകനുമായ ജോയ് ഭട്ടാചാര്യ തിരഞ്ഞെടുത്തിരിക്കുന്നത് ലഖ്‌നൗ കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സാണ്. കരുത്തുറ്റ സംഘമാണ് ലഖ്‌നൗവിന്റേത്. ഒരുപാട് ബാറ്റര്‍മാരും ഓള്‍റൗണ്ടര്‍മാരും അവരുടെ ടീമിലുണ്ട്. ടീമെന്ന നിലയില്‍ ഒരുപാട് ആയുധങ്ങള്‍ അവരുടെ പക്കലുണ്ട്. ഫൈനിലെ രണ്ടാമത്തെ ടീമായി മഞ്ഞയ്ക്കപ്പുറം എനിക്കു ചിന്തിക്കാന്‍ സാധിക്കില്ല. ഫൈനലിലെ രണ്ടാമത്തെ ടീം എംഎസ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പര്‍ കിങ്‌സായിരിക്കണമെന്നും ഭട്ടാചാര്യ പറഞ്ഞു.

ചെന്നൈ സൂപ്പര്‍ കിങ്‌സും ഗുജറാത്ത് ടൈറ്റന്‍സും തമ്മിലായിരിക്കും ഇത്തവണ ഫൈനലെന്നാണ് ഇന്ത്യയുടെ മുന്‍ താരം രജത് ഭാട്ടിയയുടെ പ്രവചനം. എങ്ങനെ പ്ലേഓഫിലേക്കു യോഗ്യത നേടാമെന്ന് നന്നായി അറിയാവുന്ന ടീമാണ് സിഎസ്‌കെ. കൂടാതെ വലിയ മല്‍സരങ്ങളില്‍ എങ്ങനെ വിജയിക്കണമെന്നും സിഎസ്‌കെയ്ക്കു അറിയാം. ഗുജറാത്ത് ടൈറ്റന്‍സാവട്ടെ കഴിഞ്ഞ തവണ ചാംപ്യന്‍മാരായ സംഘത്തെ നിലനിര്‍ത്തുന്നതിനൊപ്പം ടീമിനെ കൂടുതല്‍ കരുത്തരാക്കുകയും ചെയ്തിരിക്കുകയാണെന്നു ഭാട്ടിയ വിലയിരുത്തി.

Story first published: Sunday, April 30, 2023, 13:28 [IST]
Other articles published on Apr 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+