Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: അവര്‍ എനിക്കത് നല്‍കിയില്ല! ലോക റെക്കോഡിലും ധോണിക്ക് നിരാശ- തല പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിലെ സിഎസ്‌കെയുടെ കുതിപ്പ് തുടരുകയാണ്. അവസാന മത്സരത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് തോല്‍പ്പിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചു. എംഎസ് ധോണി നായകനായും വിക്കറ്റ് കീപ്പറായും നിറഞ്ഞാടിയ മത്സരത്തില്‍ എട്ട് ബോള്‍ ശേഷിക്കെയാണ് സിഎസ്‌കെയുടെ വമ്പന്‍ ജയം.

ആദ്യം ബാറ്റ് ചെയ്ത സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെ എട്ട് പന്ത് ശേഷിക്കെയാണ് വിജയം നേടിയത്. വിക്കറ്റിന് പിന്നില്‍ ധോണി തകര്‍പ്പന്‍ ക്യാച്ചും സ്റ്റംപിങ്ങും റണ്ണൗട്ടും നടത്തി കൈയടി നേടി. ടി20യില്‍ 208 ക്യാച്ചുകളുമായി വിക്കറ്റ് കീപ്പര്‍മാരില്‍ വമ്പന്‍ റെക്കോഡും ധോണി സ്വന്തം പേരിലാക്കി.

ms dhoni

എന്നാല്‍ മത്സരത്തില്‍ മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് ലഭിച്ചത് റുതുരാജ് ഗെയ്ക് വാദിനാണ്. ഹാരി ബ്രൂക്കിനെ പുറത്താക്കാന്‍ റുതുരാജെടുത്ത ക്യാച്ചിനാണ് മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം ലഭിച്ചത്. ഹൈദാബാദ് നായകന്‍ എയ്ഡന്‍ മാര്‍ക്രത്തെ പുറത്താക്കാന്‍ തകര്‍പ്പന്‍ ക്യാച്ചെടുത്തിട്ടും ലോക റെക്കോഡിട്ടും ധോണിക്ക് മികച്ച ക്യാച്ചിനുള്ള അവാര്‍ഡ് നല്‍കിയില്ല. ഇത്രയും ചെയ്തിട്ടും അവരത് തനിക്ക് നല്‍കിയില്ലെന്നാണ് ധോണി പ്രതികരിച്ചത്.

മത്സരശേഷം ധോണി തമാശരൂപേണെയാണ് ഇത് പറഞ്ഞത്. 'ഇപ്പോഴും അവര്‍ എനിക്ക് മികച്ച ക്യാച്ചിനുള്ള പുരസ്‌കാരം നല്‍കിയിട്ടില്ല. മാര്‍ക്രത്തെ പുറത്താക്കിയത് മികച്ച ക്യാച്ചാണെന്നാണ് കരുതുന്നത്. ആ സമയത്ത് ഞാന്‍ തെറ്റായ ദിശയിലാണ് നിന്നിരുന്നത്. കൈയില്‍ ഗ്ലൗസുള്ളതിനാല്‍ ഇത് എളുപ്പമാണെന്നാണ് ആളുകള്‍ കരുതുന്നത്. കുറച്ചുകാലം മുമ്പ് രാഹുല്‍ ദ്രാവിഡ് ഇത്തരമൊരു ക്യാച്ചെടുത്തതായി ഓര്‍ക്കുന്നു.

നിങ്ങളുടെ കഴിവുകൊണ്ട് ഇത്തരത്തില്‍ ക്യാച്ചെടുക്കാന്‍ സാധിക്കും. അത് നിങ്ങള്‍ തെറ്റായ ദിശയില്‍ നിന്നാലും കുഴപ്പമില്ല'- മത്സരശേഷം ധോണി പറഞ്ഞു. എയ്ഡന്‍ മാര്‍ക്രത്തിന്റെ ക്യാച്ച് ഒട്ടും എളുപ്പമായിരുന്നില്ല. മഹേഷ് തീക്ഷണയുടെ എഡ്ജില്‍ തട്ടി അല്‍പ്പം ബൗണ്‍സോടെയെത്തിയ പന്തിനെ കൈയിലൊതുക്കിയത് ധോണിയുടെ പരിചയസമ്പത്തിന്റെ കരുത്തിലാണ്.

മായങ്ക് അഗര്‍വാളിനെ മിന്നല്‍ സ്റ്റംപിങ്ങിലൂടെയാണ് ധോണി പുറത്താക്കിയത്. രവീന്ദ്ര ജഡേജയുടെ പന്തില്‍ ക്രീസില്‍ നിന്ന് കയറിക്കളിച്ച മായങ്കിന് പന്തിനെ കൃത്യമായി കണക്ട് ചെയ്യാനായില്ല. ഞൊടിയിടയില്‍ പന്ത് പിടിച്ചെടുത്ത ധോണി സ്റ്റംപ് ചെയ്ത് പുറത്താക്കുകയായിരുന്നു. സ്റ്റംപിന് പിന്നിലെ മിന്നല്‍ വേഗം ധോണിക്ക് നഷ്ടമായിട്ടില്ലെന്ന് പറയാം. മുട്ടിന് പരിക്കേറ്റിട്ടും ഇപ്പോഴും നന്നായി കീപ്പിങ് ചെയ്യാന്‍ ധോണിക്കാവുന്നു.

വാഷിങ്ടണ്‍ സുന്ദറെ ഡയറക്ട് ത്രോയിലൂടെ റണ്ണൗട്ടാക്കിയതും ധോണിയുടെ കീപ്പിങ് മികവിനെ എടുത്തുകാട്ടുന്നു. തന്റെ അവസാന സീസണായിരിക്കും ഇതെന്ന് വലിയ മുന്നറിയിപ്പും ധോണി മത്സരശേഷം നല്‍കിയിട്ടുണ്ട്. കരിയറിന്റെ അവസാന സമയങ്ങള്‍ ആസ്വദിക്കുകയാണെന്നാണ് ധോണി പറഞ്ഞത്. ഇത് ഈ സീസണോടെ അദ്ദേഹം കളിനിര്‍ത്തുമെന്ന വ്യക്തമായ സൂചനയാണ് നല്‍കുന്നത്.

ravindra jadeja, csk

അവസാന സീസണില്‍ സിഎസ്‌കെയെ കിരീടത്തിലേക്കെത്തിക്കാന്‍ ധോണിക്കാവുമോയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഹൈദരാബാദിനെതിരായ മത്സരത്തിലൂടെ രണ്ട് വലിയ നേട്ടമാണ് ധോണി സ്വന്തമാക്കിയത്. ടി20യില്‍ കൂടുതല്‍ ക്യാച്ച് നേടുന്ന വിക്കറ്റ് കീപ്പര്‍മാരില്‍ ക്വിന്റന്‍ ഡീകോക്കിനെ മറികടന്നു. 207 ക്യാച്ചുകളായിരുന്നു ഡീകോക്കിന്റെ പേരിലുണ്ടായിരുന്നത്. ധോണിയുടെ പേരില്‍ 208 ക്യാച്ചാണുള്ളത്.

കൂടാതെ ഐപിഎല്ലില്‍ വിക്കറ്റിന് പിന്നില്‍ നിന്ന് 200 പുറത്താക്കല്‍ നടത്തുന്ന ആദ്യത്തെ താരമായി മാറാനും ധോണിക്ക് സാധിച്ചിരിക്കുകയാണ്. മറ്റൊരു താരത്തിനും അവകാശപ്പെടാനാവാത്ത നേട്ടമാണിത്. ഈ സീസണോടെ ധോണി കളിക്കാരനെന്ന നിലയിലെ കുപ്പായം അഴിച്ചാലും ഭാവിയില്‍ സിഎസ്‌കെയുടെ ഉപദേഷ്ടാവായി ധോണി സിഎസ്‌കെയ്‌ക്കൊപ്പമുണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

Story first published: Saturday, April 22, 2023, 9:13 [IST]
Other articles published on Apr 22, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+