For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: റണ്‍സ് വാരിക്കോരി നല്‍കും, സിഎസ്‌കെ ഇത്ര മോശമോ? ആര്‍സിബിയെ കണ്ടുപഠിക്കണം

ഐപിഎല്ലിന്റെ 16ാമത് സീസണ്‍ ആറാം റൗണ്ടിലേക്കു കടന്നിരിക്കുകയാണ്. ഇതുവരെയുള്ള മല്‍സരങ്ങളെടുക്കുകയാണൈങ്കില്‍ നേരത്തേ പ്രതീക്ഷിക്കപ്പെട്ടിരുന്നതു പോലെ തന്നെയാണ് ചില ടീമുകളുടെ പ്രകടനമെന്നു കാണാം. ഏറ്റവും മികച്ച താരനിരയുള്ള, കഴിഞ്ഞ തവണത്തെ ഫൈനലിസ്റ്റുകള്‍ കൂടിയായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സാണ് ലീഗില്‍ ഇപ്പോള്‍ തലപ്പത്ത്.

CSK BOWLING

കഴിഞ്ഞ തവണ പ്ലേഓഫിലുണ്ടായിരുന്ന കെഎല്‍ രാഹുലിന്റെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് രണ്ടാംസ്ഥാനത്തുമുണ്ട്. നാലു തവണ ചാംപ്യന്‍മാരായ എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് മൂന്നാംസ്ഥാനത്ത്. ഈ മൂന്നു ടീമുകള്‍ക്കും എട്ടു പോയിന്റ് വീതമാണുള്ളത്. എന്നാല്‍ മികച്ച ഇക്കോണമി റേറ്റില്‍ റോയല്‍സ് തലപ്പത്ത് എത്തുകയായിരുന്നു.

ഇതുവരെയുള്ള മല്‍സരങ്ങളില്‍ ടീമുകളുടെ പവര്‍പ്ലേയിലെ ബൗളിങ് പ്രകടനം നോക്കുകയാണെങ്കില്‍ ഏറ്റവും പിന്നില്‍ നില്‍ക്കുന്നത് ചെന്നൈ സൂപ്പര്‍ കിങ്‌സാണ്. എന്നിട്ടും പോയിന്റ് പട്ടികയില്‍ അവര്‍ മൂന്നാംസ്ഥാനത്തുണ്ടെന്നതാണ് രസകരമായ കാര്യം. പവര്‍പ്ലേയില്‍ വന്‍ ഫ്‌ളോപ്പായിട്ടും ശേഷിച്ച ഓവറുകളില്‍ സ്പിന്നര്‍മാരുടെ മിന്നുന്ന പ്രകടനം സിഎസ്‌കെയുടെ രക്ഷയ്‌ക്കെത്തുകയായിരുന്നു. ഈ സീണില്‍ ചെന്നൈയെ പ്രതിസന്ധി ഘട്ടങ്ങളില്‍ നിന്നും രക്ഷിച്ചതും ഇതു തന്നെയാണ്.

പവര്‍പ്ലേയില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ അനുഭവസമ്പത്ത് കുറഞ്ഞ ബൗളര്‍മാര്‍ റണ്‍സ് വാരിക്കോരി നല്‍കുകയാണ്. 11.27 എന്ന ദയനീയ ഇക്കോണമി റേറ്റാണ് പവര്‍പ്ലേയില്‍ സിഎസ്‌കെയുടേത്. 10ന് മുകളില്‍ ഇക്കോണമി റേറ്റുള്ള ഏക ടീമും സിഎസ്‌കെ തന്നെയാണ്. അവര്‍ക്കു പിറകില്‍ രണ്ടാംസ്ഥാനത്തുള്ളത് രണ്ടു തവണ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ്. 9.94 ആണ് പവര്‍പ്ലേയില്‍ കെകെആറിന്റെ ഇക്കോണമി റേറ്റ്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെക്കൂടാതെ ഒമ്പതിനു മുകളില്‍ ഇക്കോണമി റേറ്റുള്ള മറ്റു രണ്ടു ടീമുകള്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദും മുംബൈ ഇന്ത്യന്‍സുമാണ്. ഹൈദാബാദ് 9.53 ഇക്കോണമി റേറ്റിലും മുംബൈ 9.03 ഇക്കോണമി റേറ്റിലുമാണ് റണ്‍സ് വഴങ്ങിയിരിക്കുന്നത്. ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ലഖ്‌നൗ സൂ്പ്പര്‍ ജയന്റ്‌സ്, ഡല്‍ഹി ക്യാപ്പിറ്റല്‍സ്, പഞ്ചാബ് കിങ്‌സ്, ഗുജറാത്ത് ടൈറ്റന്‍സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ എന്നിവരാണ്.

RCB TEAM

എട്ടിനു മുകളില്‍ ഇക്കോണമി റേറ്റുള്ളവര്‍ ലഖ്‌നൗ (8.81), ഡിസി (8.39), പഞ്ചാബ് (8.36) എന്നിവരാണ്. ഏഴിനു മുകളില്‍ ഇക്കോണമി റേറ്റ് നിലവിലെ ചാംപ്യന്‍മാര്‍ കൂടിയായ ടൈറ്റന്‍സ് (7.47), റണ്ണറപ്പായ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ് (7.08) എന്നിവരുമാണ്. പവര്‍പ്ലേയില്‍ ഗംഭീര ബൗളിങുമായി ഇത്തവണ ഞെട്ടിച്ചിരിക്കുന്നത് ഫഫ് ഡുപ്ലെസിയുടെ ആര്‍സിബിയാണ്. വെറും 6.86 മാത്രമാണ് പവര്‍പ്ലേയില്‍ അവരുടെ ഇക്കോണമി റേറ്റ്.

അതേസമയം, ഏറ്റവും മോശം ഇക്കോണമി റേറ്റുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇത്തവണത്തെ മല്‍സരങ്ങള്‍ നോക്കിയാല്‍ ആറു മല്‍സരങ്ങളില്‍ നാലെണ്ണമാണ് വിജയിച്ചത്. രണ്ടു കളികളില്‍ പരാജയം രുചിക്കുകയും ചെയ്തു. ഉദ്ഘാടന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു അഞ്ചു വിക്കറ്റിനു തോറ്റു കൊണ്ടാണ് സിഎസ്‌കെ തുടങ്ങിയത്.

അടുത്ത രണ്ടു മല്‍സരങ്ങളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 12 റണ്‍സിനും മുംബൈ ഇന്ത്യന്‍സിനെ ഏഴു വിക്കറ്റിനും സിഎസ്‌കെ തുരത്തി. അടുത്ത മാച്ചില്‍ രാജസ്ഥാന്‍ റോയല്‍സിനോടു മൂന്നു റണ്‍സിനു പൊരുതിവീണു. തുടര്‍ന്നുള്ള മല്‍സരങ്ങളില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ എട്ടു റണ്‍സിനും സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനും തോല്‍പ്പിച്ച് സിഎസ്‌കെ കരുത്തുകാട്ടി.

Story first published: Saturday, April 22, 2023, 13:14 [IST]
Other articles published on Apr 22, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+