For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സഞ്ജു സൂര്യക്കു പഠിക്കുന്നോ? വീണ്ടും ഡെക്ക്! ഇത്തവണ രണ്ടു ബോളില്‍

ഐപിഎല്ലില്‍ സഞ്ജു സാംസണിന്റെ വെടിക്കെട്ട് പ്രതീക്ഷിച്ച ആരാധകര്‍ക്കു വീണ്ടും നിരാശ. തുടര്‍ച്ചയായ രണ്ടാമത്തെ മല്‍സരത്തിലും അദ്ദേഹം ഡെക്കായി ക്രീസ് വിട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ചെപ്പോക്കില്‍ നടക്കുന്ന പോരാട്ടത്തിലാണ് അക്കൗണ്ട് തുറക്കും മുമ്പ് തന്നെ സഞ്ജുവിന് മടങ്ങേണ്ടി വന്നത്.

നേരത്തേ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചിലും അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാനായിരുന്നില്ല. അന്നു നാലു ബോളുകള്‍ നേരിട്ട സഞ്ജു പൂജ്യനായി ക്രീസ് വിടുകയായിരുന്നു. സ്പിന്നര്‍ കുല്‍ദീപ് യാദവിനെതിരേ ആഞ്ഞടിക്കാന്‍ ശ്രമിച്ച അദ്ദേഹത്തെ ആന്‍ഡ്രിച്ച് നോര്‍ക്കിയ പിടികൂടുകയായിരുന്നു.

SANJU SAMSON

ചെന്നൈക്കെതിരായ മല്‍സരത്തില്‍ രവീന്ദ്ര ജഡേജയ്ക്കായിരുന്നു സഞ്ജുവിന്റെ വിക്കറ്റ്. ഒമ്പതാം ഓവറിലെ ആദ്യ ബോളില്‍ ദേവ്ദത്ത് പടിക്കല്‍ (38) പുറത്തായ ശേഷമായിരുന്നു നാലാമനായ അദ്ദേഹം ക്രീസിലെത്തിയത്. ദേവ്ദത്തിനു വേണ്ടി സഞ്ജു തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ വിട്ടുകൊടുക്കുകയായിരുന്നു.പക്ഷെ ആ നീക്കം ഫ്‌ളോപപ്പായി മാറി.

ജഡേജയ്‌ക്കെതിരേ നേരിട്ട ആദ്യ ബോളില്‍ കട്ട് ഷോട്ടിനാണ് സഞ്ജു ശ്രമിച്ചത്. പക്ഷെ നേരെ ഫീല്‍ഡറുടെ കൈയിലെത്തിയതിനാല്‍ റണ്ണൊന്നുമില്ല. തൊട്ടടുത്ത ബോള്‍ പിച്ച് ചെയ്ത ശേഷം വിക്കറ്റിലേക്കു കയറുകയായിരുന്നു. സഞ്ജുവിന് പ്രതികരിക്കാന്‍ സമയം ലഭിക്കുന്നതിനു മുമ്പ് തന്നെ ബോള്‍ ബേല്‍സ് തെറിപ്പിച്ചിരുന്നു. സ്തബ്ധനായ സഞ്ജു നിരാശയോടെ ക്രീസ് വിടുകയും ചെയ്തു.

ഈ സീസണില്‍ ഉജ്ജ്വലമായി തുടങ്ങിയ ശേഷം സഞ്ജു സാംസണിനു ഇപ്പോള്‍ ബാറ്റിങില്‍ കാലിടറുകയാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദുമായുള്ള ആദ്യത്തെ മാച്ചില്‍ 55 റണ്‍സുമായി അദ്ദേഹം മിന്നിച്ചിരുന്നു. പഞ്ചാബ് കിങ്‌സുമായുള്ള രണ്ടാമത്തെ കളിയില്‍ 42 റണ്‍സും സഞ്ജു നേടി. എന്നാല്‍ ഇപ്പോള്‍ തുടരെ രണ്ടു മാച്ചുകളില്‍ ഡെക്കായ അദ്ദേഹം വന്‍ ഫ്‌ളോപ്പായിരിക്കുയാണ്. ചെന്നൈക്കെതിരേയും പൂജ്യത്തിനു മടങ്ങിയതോടെ സോഷ്യല്‍ മീഡിയയില്‍ വലിയ പരിഹാസങ്ങളും വിമര്‍ശനങ്ങളുമാണ് സഞ്ജു നേരിടുന്നത്.

SANJU SAMSON BATTING

സീസണിന്റെ തുടക്കത്തിലെ ആദ്യത്തെ രണ്ടു മല്‍സരങ്ങളില്‍ വിരാട് കോലിയെപ്പോലെയാണ് സഞ്ജു സാംസണ്‍ ബാറ്റ് ചെയ്യാറുള്ളത്. അടുത്ത 10 മല്‍സരങ്ങളില്‍ റിയാന്‍ പരാഗിനെപ്പോലെയുമാണ്. ശേഷം അവസാനത്തെ രണ്ടു മാച്ചുകളില്‍ വീണ്ടും സഞ്ജു വിരാട് കോലിയെപ്പോലെ കളിക്കും. സീസണ്‍ മുഴുവനെടുത്താല്‍ നാലു ഇന്നിങ്‌സുകളില്‍ മാത്രമാണ് അദ്ദേഹം തിളങ്ങാറുള്ളത്. ശേഷിച്ച 10 കളികളില്‍ ഫ്‌ളോപ്പാവുകയും ചെയ്യുമെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

സഞ്ജു സാംസണിനെ സംബന്ധിച്ച് ഐപിഎല്ലെന്നത് വെറും മൂന്നു മല്‍സരങ്ങള്‍ മാത്രമാണെന്നായിരുന്നു ഒര പ്രതികരണം. ദയവു ചെയ്ത് സഞ്ജു സാംസണിന് ആരെങ്കിലും ഇന്ത്യന്‍ ടീമില്‍ അവസര നല്‍കണം. അദ്ദേഹം അത് അര്‍ഹിക്കുന്നുവെന്നുമായിരുന്നു ഒരു പരിഹാസം. ഇന്ത്യന്‍ ടീം നാലാം നമ്പര്‍ സ്ഥാനത്തേക്കു സൂര്യകുമാര്‍ യാദവിനു ശക്തമായ മല്‍സരാണ് സഞ്ജു സാംസണ്‍ നല്‍കിക്കൊണ്ടിരിക്കുന്നതെന്നായിരുന്നു ഒരു ട്രോള്‍. സഞ്ജു സാംസണിന്റെ കളിയുടെ രീതി ഇങ്ങനെയാണ്. ഐപിഎല്ലില്‍ തന്റെ ബാറ്റങില്‍ സ്ഥിരത പുലര്‍ത്താന്‍ അദ്ദേഹത്തിനായിട്ടില്ലെന്നും ഒരു യൂസര്‍ ചൂണ്ടിക്കാട്ടി.

Story first published: Wednesday, April 12, 2023, 20:32 [IST]
Other articles published on Apr 12, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+