For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണി ക്രീസിലുള്ളപ്പോള്‍ നിങ്ങള്‍ സേഫല്ല! ഒരടവും നടക്കില്ല, സഞ്ജു പറയുന്നു

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള ത്രില്ലറില്‍ കഷ്ടിച്ചു വിജയം പിടിച്ചെടുത്തതിന്റെ ആശ്വാസത്തിലും സന്തോഷത്തിലുമാണ് സഞ്ജു സാംസണ്‍. അവസാന ബോളിലേക്കു നീണ്ട ആവേശകരമായ മാച്ചില്‍ മൂന്നു റണ്‍സിനായിരുന്നു റോയല്‍സിന്റെ വിജയം. ചെന്നൈയുടെ പൊന്നാപുരം കോട്ടയായ ചെപ്പോക്കില്‍ കഴിഞ്ഞ 10 വര്‍ഷത്തിനിടെ റോയല്‍സിന്റെ ആദ്യ വിജയം കൂടിയാണിത്.

ഒരു ഘട്ടത്തില്‍ റോയല്‍സ് മികച്ച മാര്‍ജിനില്‍ ജയിച്ചുകയറുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. എ്ന്നാല്‍ ഏഴാം വിക്കറ്റില്‍ ധോണി- രവീന്ദ്ര ജഡേജ സഖ്യത്തിന്റെ തകപ്പന്‍ കൂട്ടുകെട്ട് സിഎസ്‌കെയെ വിജയത്തിനു തൊട്ടരികിലെത്തിക്കുകയായിരുന്നു.

MS DHONI -RR

21 റണ്‍സായിരുന്നു സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ 17 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ആദ്യ മൂന്നു ബോളില്‍ ഒരു വൈഡും രണ്ടു സിക്‌സറുമടക്കം 13 റണ്‍സ് സന്ദീപ് വിട്ടുകൊടുത്തിരുന്നു. എന്നാല്‍ ശേഷിച്ച മൂന്നു ബോളില്‍ മൂന്നു റണ്‍സ് മാത്രമേ അദ്ദേഹം വഴങ്ങിയുള്ളൂ. അവസാന ബോളില്‍ ജയിക്കാന്‍ അഞ്ചു റണ്‍സായിരുന്നു ചെന്നൈയ്ക്കു ആവശ്യം. സികസറടിച്ചാല്‍ ജയം, ബൗണ്ടറിയെങ്കില്‍ കളി ടൈ. പക്ഷെ ധോണിക്കു സിംഗിളെടുക്കാനേ സാധിച്ചുള്ളൂ.

മല്‍സരശേഷം സംസാരിക്കവെയാണ് എംഎസ് ധോണിയെ സഞ്ജു സാംസണ്‍ പ്രശംസിച്ചത്. ഈ വിജയത്തിന്റെ ക്രെഡിറ്റ് നിങ്ങള്‍ താരങ്ങള്‍ക്കാണ് നല്‍കേണ്ടത്. അവസാന ഘട്ടങ്ങളില്‍ സമ്മര്‍ദ്ദത്തിലേക്കു വീഴാതെ ബൗളര്‍മാര്‍ വളരെ നന്നായിട്ടു തന്നെ ബൗള്‍ ചെയ്തു. ഞങ്ങള്‍ ക്യാച്ചുകളും നഷ്ടപ്പെടുത്തിയില്ല. ചെപ്പോക്കില്‍ എനിക്കു നല്ല ഓര്‍മകള ഉണ്ടായിരുന്നത്. നേരത്തേ ഒരിക്കലും ഇവിടെ ജയിച്ചിട്ടില്ലെന്നതിനാല്‍ ഈ മല്‍സരം ജയിക്കണമെന്നു ആഗ്രഹിച്ചിരുന്നു. ബോളില്‍ നല്ല പിടുത്തമുണ്ടായിരുന്നു. അതുകൊണ്ടാണ് ഇംപാക്ട് പ്ലെയറായി ഞങ്ങള്‍ ആദം സാംപയെ കളിപ്പിച്ചത്.

പവര്‍പ്ലേയില്‍ ഞങ്ങള്‍ക്കു നന്നായി ബൗള്‍ ചെയ്യാന്‍ സാധിച്ചു. റുതുരാജിനെ പുറത്താക്കുന്നതില്‍ വിജയിച്ചു. പവര്‍പ്ലേയില്‍ കൂടുതല്‍ റണ്‍സ് വിട്ടുകൊടുക്കാതിരിക്കാന്‍ സാധിച്ചാല്‍ ബാക്കി ജോലി ചെയ്യാന്‍ ഞങ്ങള്‍ക്കു സ്പിന്നര്‍മാരുണ്ടായിരുന്നു. അവസാനത്തെ രണ്ടോവറുകള്‍ വളരെയധികം ടെന്‍ഷനടിപ്പിക്കുന്നതായിരുന്നു. ഞാന്‍ കളി കൂടുതല്‍ ഡീപ്പിലേക്കു കൊണ്ടുപോവാനായിരുന്നു ശ്രമിച്ചത്. പക്ഷെ ക്രീസില്‍ അദ്ദേഹമുള്ളപ്പോള്‍ (എംഎസ് ധോണി) നിങ്ങളൊരിക്കലും സേഫല്ല. അദ്ദേഹത്തിനു എന്തും ചെയ്യാന്‍ സാധിക്കും, അതുകൊണ്ടു തന്നെ നിങ്ങള്‍ ബഹുമാനിച്ചേ തീരൂ. ധോണിക്കെതിരേ നിങ്ങളുടെ ഒരടവും നടക്കില്ലെന്നും സഞ്ജു സാംസണ്‍ വിശദമാക്കി.

DHONI-SANJU

176 റണ്‍സിന്റെ വിജയലക്ഷ്യമായിരുന്നു സിഎസ്‌കെയ്ക്കു റോയല്‍സ് നല്‍കിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അവര്‍ ഏട്ടു വിക്കറ്റിനു 175 റണ്‍സെടുക്കുകയായിരുന്നു. 52 റണ്‍സെടുത്ത ജോസ് ബട്‌ലറുടെ ഇന്നിങ്‌സാണ് റോയല്‍സിനു അടിത്തറയിട്ടത്. 36 ബോളുകള്‍ നേരിട്ട അദ്ദേഹം മൂന്നു സിക്‌സറും ഒു ഫോറുമടിച്ചു. മൂന്നാം നമ്പറിലേക്കു പ്രൊമോഷന്‍ ലഭിച്ച ദേവ്ദത്ത് പടിക്കല്‍ 38 റണ്‍സുമായി തിളങ്ങി. ആര്‍ അശ്വിന്‍ 30 റണ്‍സ് സംഭാവന ചെയ്തപ്പോള്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ (18 ബോളില്‍ 30*) ഫിനിഷിങും റോല്‍സിനെ മികച്ച ടോട്ടലില്‍ എത്തിച്ചു.

മറുപടിയില്‍ സ്ലോ റണ്‍ചേസായിരുന്നു ചെന്നൈയുടേത്. പവര്‍പ്ലേയിലും മധ്യഓവറുകളിലുമൊന്നും അവര്‍ക്കു കാര്യമായ റണ്‍സ് ലഭിച്ചില്ല. അവസാനത്തെ ഓവറുകളില്‍ എംഎസ് ധോണി, രവീന്ദ്ര ജഡേജ എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈയെ വിജയത്തോട് അടുപ്പിച്ചത്. ആറു വിക്കറ്റിനു 172 റണ്‍സെടുത്ത് അവര്‍ മല്‍സരം അടിയറ വയ്ക്കുകയായിരുന്നു. 38 ബോളില്‍ 50 റണ്‍സെടുത്ത ഡെവന്‍ കോണ്‍വേയാണ് ടീമിന്റെ ടോപ്‌സ്‌കോറര്‍.

അജിങ്ക്യ രഹാനെ 18 ബോൡ 31 റണ്‍സുമായി ഒരിക്കല്‍ക്കൂടി തിളങ്ങി. വാലറ്റത്ത് ധോണി 17 ബോളില്‍ 32ഉം ജഡേജ 15 ബോളില്‍ 25ഉം റണ്‍സ് അടിച്ചെടുത്തു. ധോണിയുടെ ഇന്നിങ്‌സില്‍ മൂന്നു സിക്‌സറും ഒരു ഫോറുമുള്‍പ്പെട്ടിരുന്നു. ജഡേജ 15 ബോളില്‍ 25 റണ്‍സുമടിച്ചു. റോയല്‍സിനായ സ്പിന്‍ ജോടികളായ ആര്‍ അശ്വിനും യുസ്വേന്ദ്ര ചഹലും രണ്ടു വീതം വിക്കറ്റുകളെടുത്തു.

Story first published: Thursday, April 13, 2023, 6:52 [IST]
Other articles published on Apr 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+