Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: പരാഗിനെ പുറത്താക്കി, ദേവ്ദത്തിന് സ്വന്തം 'കസേര' കൊടുത്ത് സഞ്ജു; ഗംഭീര ക്യാപ്റ്റന്‍സി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള പോരാട്ടത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ലൈനപ്പിനെ പ്രശംസിച്ചിരിക്കുകയാണ് ആരാധകര്‍. ചില സര്‍പ്രൈസ് മാറ്റങ്ങളോടെയാണ് നായകന്‍ സഞ്ജു സാംസണ്‍ ഈ മല്‍സരത്തില്‍ ടീമിനെ അണിനിരത്തിയത്. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട മാറ്റം വമ്പന്‍ ഫ്‌ളോപ്പായ ഇന്ത്യന്‍ യുവതാരം റിയാന്‍ പരാഗിനെ പ്ലെയിങ് ഇലവനില്‍ നിന്നൊഴിവാക്കിയെന്നതായിരുന്നു.

തൊട്ടുമുമ്പത്തെ മാച്ചിലായിരുന്നു പരാഗ് തന്റെ 50ാമത്തെ ഐപിഎല്‍ മല്‍സരം പൂര്‍ത്തിയാക്കിയത്. പക്ഷെ ഈ കളിയിലും താരം ബാറ്റിങില്‍ ഫ്‌ളോപ്പായിരുന്നു. തുടരെ ഫ്‌ളോപ്പായി കൊണ്ടിരുന്നിട്ടും എന്തുകൊണ്ടാണ് പരാഗിന് വീണ്ടും വീണ്ടും അവസരങ്ങള്‍ നല്‍കുന്നതെന്നു പല കോണുകളില്‍ നിന്നും ചോദ്യവുമുയര്‍ന്നിരുന്നു.

SANJU DHONI

ഒടുവില്‍ രാജസ്ഥാന്‍ റോയല്‍സ് തങ്ങളുടെ ആരാധകരുടെ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുകയും റിയാന്‍ പരാഗിനെ പ്ലെയിങ് ഇലവനില്‍ നിന്നും മാറ്റി നിര്‍ത്തുകയും ചെയ്തിരിക്കുകയാണ്. ഇംപാക്ട് പ്ലെയേഴ്‌സിന്റെ ലിസ്റ്റില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും കളിപ്പിക്കാനുള്ള സാധ്യത തീരെ കുറവാണ്. സിഎസ്‌കെയ്‌ക്കെതരേ റോയല്‍സ് ടീമിലെ മറ്റൊരു പ്രധാനപ്പെട്ട മാറ്റം ദേവ്ദത്ത് പടിക്കലിന്റെ മടങ്ങിവരവായിരുന്നു.

മുന്‍ മല്‍സരങ്ങളില്‍ മധ്യനിരയിലായിരുന്നു താരത്തെ റോയല്‍സ് പരീക്ഷിച്ചത്. പക്ഷെ ടോപ് ഓര്‍ഡര്‍ ബാറ്ററായ അദ്ദേഹത്തിനു മധ്യനിരയില്‍ തിളങ്ങാനായില്ല. ഇതേ തുടര്‍ന്ന് സിഎസ്‌കെയെക്കെതിരേ ദേവ്ദത്തിനെ ടോപ് ഓര്‍ഡറിലേക്കു റോയല്‍സ് പ്രൊമോട്ട് ചെയ്യുകയായിരുന്നു. നായകന്‍ സഞ്ജു തന്റെ സ്ഥിരം ബാറ്റിങ് പൊസിഷനായ മൂന്നാം നമ്പര്‍ ദേവ്ദത്തിനു വിട്ടുകൊടുത്ത് താഴേക്കു ഇറങ്ങുകയും ചെയ്തു.

RIYAN PARAG

സോഷ്യല്‍ മീഡിയയിലൂടെ ആരാധകര്‍ റോയല്‍സിന്റെ ടീം സെലക്ഷനെ പ്രശംസിക്കുകയും ചെയ്തിരിക്കുകയാണ്. റിയാന്‍ പരാഗിനു പകരം ദേവ്ദത്ത് പടിക്കലിനെ ടീമിലേക്കു കൊണ്ടു വരികയും മൂന്നാം നമ്പറിലേക്കു പ്രൊമോട്ട്് ചെയ്യുകയും ചെയ്തത് വളരെ മികച്ച നീക്കമാണ്. ദേവ്ദത്ത് ടോപ് ഓര്‍ഡര്‍ ബാറ്ററാണ്. അവിടെയാണ് താരത്തിനു തിളങ്ങാന്‍ സാധിക്കുകയെന്നുമായിരുന്നു ഒരു പ്രതികരണം.

വെല്‍ഡണ്‍ രാജസ്ഥാന്‍ റോയല്‍സ്. ടീം സെലക്ഷന്‍ ഗംഭീരമായിരിക്കുന്നു. ഐപിഎല്‍ കിരീടം നേടാന്‍ വളരെയധികം അര്‍ഹതയുള്ള ടീം നിങ്ങളാണെന്നു ഇപ്പോള്‍ ഞാന്‍ പറയുമെന്നായിരുന്നു ഒരു യൂസര്‍ ട്വീറ്റ് ചെയ്തത്. റിയാന്‍ പരാഗിനെ രാജസ്ഥാന്‍ റോയല്‍സിന്റെ പ്ലെയിങ് ഇലവനില്‍ കാണാത്തതില്‍ സന്തോഷമുണ്ട്. അടുത്ത മല്‍സരത്തില്‍ അദ്ദേഹം ഉറപ്പായും ടീമിലേക്കു തിരിച്ചെത്തും.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, അജിങ്ക്യ രഹാനെ, മോയിന്‍ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), സിസാന്‍ഡ മഗാല, മഹീഷ് തീക്ഷണ, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് സിങ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്‌സ്വാള്‍, ജോസ് ബട്‌ലര്‍, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദേവ്ദത്ത് പടിക്കല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, ധ്രുവ് ജുറേല്‍, ആര്‍ അശ്വിന്‍, ജേസണ്‍ ഹോള്‍ഡര്‍, കുല്‍ദീപ് സെന്‍, സന്ദീപ് ശര്‍മ, യുസ്വേന്ദ്ര ചഹല്‍.

Story first published: Wednesday, April 12, 2023, 21:04 [IST]
Other articles published on Apr 12, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+