ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍മായുള്ള ത്രില്ലറില്‍ തട്ടുപൊളിപ്പന്‍ ബാറ്റിങ് കാഴ്ചവച്ചിട്ടും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസം മാത്യു ഹെയ്ഡന്‍. റണ്‍ചേസില്‍ ചെന്നൈ പതറവെ സുവര്‍ണകാലത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിസുള്ള കണ്ണഞ്ചിക്കുന്ന ബാറ്റിങായിരുന്നു ധോണി കാഴ്ചവച്ചത്.
എട്ടാം നമ്പറില്‍ ഇറങ്ങിയ അദ്ദേഹം 17 ബോളില്‍ പുറത്താവാതെ 32 റണ്‍സ് സ്‌കോര്‍ ചെയ്തിരുന്നു. മൂന്നു സിക്‌സറുകളും ഒരു ഫോറുമുള്‍ുപ്പെടെയായിരുന്നു ഇത്. അവാസ ബോളില്‍ അഞ്ചു റണ്‍സായിരുന്നു ചെന്നൈയ്ക്കു ജയിക്കാന്‍ വേണ്ടിയിരുന്നത്. പക്ഷെ സന്ദീപ് ശര്‍മയ്‌ക്കെതിരേ സിംഗിളെടുക്കാനേ ധോണിക്കായുള്ളൂ.

ഈ മല്‍സരത്തിനു ശേഷം സ്റ്റാര്‍ സ്‌പോര്‍ട്‌സിനു വേണ്ടി ഗ്രൗണ്ടില്‍ വച്ച് കളിയെക്കുറിച്ച് വിലയിരുത്തവെയായിരുന്നു എംഎസ് ധോണിയുടെ കാര്യത്തില്‍ മാത്യു ഹെയ്ഡന്‍ ആശങ്ക പ്രകടിപ്പിച്ചത്. 41 കാരനായ സിഎസ്‌കെ ക്യാപ്റ്റന്റെ ഫിറ്റ്‌നസിന്റെ കാര്യത്തിലായിരുന്നു ഇത്. സാധാരണയായി വിക്കറ്റുകള്‍ക്കിടയിലൂടെയുള്ള ഓട്ടത്തില്‍ വളരെയധികം വേഗതയുണ്ടായിരുന്ന ധോണി പക്ഷെ രാജസ്ഥാന്‍ റോയല്‍സിനെതിരേ പതറുന്നത് കാണാന്‍ സാധിച്ചുവെന്നാണ് ഹെയ്ഡന്‍ പറഞ്ഞിരിക്കുന്നത്.
ആരാധകര്‍ക്കു തെറ്റായ പ്രതീക്ഷകള്‍ ഞങ്ങള്‍ നല്‍കില്ല. എംഎസ് ധോണിയുടെ കാര്യത്തില്‍ തീര്‍ച്ചയായും ചില കുഴപ്പങ്ങളുണ്ടെന്നാണ് എനിക്കു തോന്നിയത്. സാധാരണയായി വിക്കറ്റുകള്‍ക്കിടയിലൂടെ മിന്നല്‍ വേഗത്തില്‍ അദ്ദേഹം ഓടാറുണ്ടായിരുന്നു. പക്ഷെ രാജസ്ഥാന്‍ റോയല്‍സുമായുളള മാച്ചില്‍ ധോണിയില്‍ നിന്നും ഇക്കാര്യം കാണാന്‍ സാധിച്ചില്ലെന്നും മാത്യു ഹെയ്ഡന്‍ ചൂണ്ടിക്കാട്ടി.
മല്‍സരം പുരോഗമിച്ചു കൊണ്ടിരിക്കെ അദ്ദേഹം വളരെയധികം കിതയ്ക്കുന്നതും നമ്മള്‍ കണ്ടിരുന്നു. ഇതേക്കുറിച്ച് ചില ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എംഎസ് ധോണിക്കു ഇക്കാര്യത്തില്‍ ഉത്തരം നല്‍കിയേ തീരൂവെന്ന് എനിക്കുറപ്പാണ്. മെഡിക്കല്‍ സംഘം ഇതില്‍ ഇടപെടുകയും ചെയ്യും. ടൂര്‍ണമെന്റില്‍ തുടര്‍ന്നും കളിക്കാനായിരിക്കും ധോണി ആഗ്രഹിക്കുകയെന്നം മാത്യു ഹെയ്ഡന്‍ നിരീക്ഷിച്ചു.
176 റണ്‍സിന്റെ വിജയലക്ഷ്യം പിന്തുടര്‍ന്ന ചെന്നൈ 15ാം ഓവറില്‍ ആറു വിക്കറ്റിനു 113 റണ്‍സെന്ന നിലയില്‍ പതറവെയാണ് എട്ടാമനായി എംഎസ് ധോണി ക്രീസിലെത്തിയത്. പതിയ ഇന്നിങ്‌സ് തുടങ്ങിയ അദ്ദേഹം അവസാനത്തെ രണ്ടോവറുകളില്‍ ആഞ്ഞടിക്കുകയായിരുന്നു. രവീന്ദ്ര ജഡേജയ്‌ക്കൊപ്പം അപരാജിതമായ ഏഴാം വിക്കറ്റില്‍ ഫിഫ്റ്റി പ്ലസ് റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.

സന്ദീപ് ശര്‍മയെറിഞ്ഞ 20ാമത്തെ ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് ആവശ്യമായിരിക്കെ രണ്ടു സിക്‌സറുകള്‍ ധോണി പറത്തിയിരുന്നു. അവസാനത്തെ ബോളില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ അഞ്ചു റണ്‍സായിരുന്നു വേണ്ടിയിരുന്നത്. പക്ഷെ യോര്‍ക്കര്‍ ലെങ്ത് ബോളില്‍ സിംഗിള്‍ മാത്രമേ അദ്ദേഹത്തിനു നേടാനായുള്ളൂ. റോയല്‍സ് മൂന്നു റണ്‍സിന്റെ നാടകീയ വിജയം സ്വന്തമാക്കുകയും ചെയ്തു.
സിഎസ്‌കെയുടെ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട രാജസ്ഥാന്‍ റോയല്‍സ് എട്ടു വിക്കറ്റിനു 175 റണ്‍സെടുക്കുകയായിരുന്നു. ജോസ് ബട്‌ലര്‍ (52), ദേവ്ദത്ത് പടിക്കല്‍ (38), ഷിംറോണ്‍ ഹെറ്റ്മയര്‍ (30*) ആര്‍ അശ്വിന്‍ (30) എന്നിവരാണ് പ്രധാന സ്‌കോറര്‍മാര്‍. നായകന്‍ സഞ്ജു സാംസണ്‍ തുടര്‍ച്ചയായി രണ്ടാമത്തെ കളിയിലും പൂജ്യത്തിനു പുറത്തായി.
മറുപടിയില്‍ തുടക്കം മുതല്‍ പതിഞ്ഞ താളത്തിലായിരുന്നു ചെന്നൈയുടെ റണ്‍ചേസ്. അഗ്രസീവായി കളിക്കുന്നതിനു പകരം വിക്കറ്റ് നഷ്ടപ്പെടാതെ പ്രതിരോധിച്ച് കളിക്കാനാണ് സിഎസ്‌കെ ശ്രമിച്ചത്. ഇതോടെ ജയിക്കാന്‍ ആവശ്യമായ റണ്‍റേറ്റ് ഉയര്‍ന്നുകൊണ്ടിരുന്നു. ഒടുവില്‍ ആറു വിക്കറ്റിനു 172 റണ്‍സെടുത്ത് മല്‍സരം ചെന്നൈ അടിയറവയ്ക്കുകയും ചെയ്തു. 50 റണ്‍സടുത്ത ഡെവന്‍ കോണ്‍വേയാണ് ടോപ്‌സ്‌കോറര്‍. ധോണി 32ഉം ജഡേജ 25ഉം അജിങ്ക്യ രഹാനെ 31ഉം റണ്‍സെടുത്തു.