For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വൗ ധോണി, സ്തബ്ധനായി സഞ്ജു; ഒരൊറ്റ സിക്‌സകലെ ചെന്നൈയ്ക്കു കണ്ണീര്‍!

ഐപിഎല്ലില്‍ ലാസ്റ്റ് ബോള്‍ ത്രില്ലറുകള്‍ ആവര്‍ത്തിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സും രാജസ്ഥാന്‍ റോയല്‍സും തമ്മിലുള്ള വമ്പന്‍ പോരാട്ടത്തിലും വിധി നിശ്ചയിച്ചത് അവസാന ഓവറിലെ അവസാനത്ത ബോള്‍. ഇതിഹാസ നായകന്‍ എംഎസ് ധോണിയുടെ വിന്റേജ് ഇന്നിങ്സ് ചെന്നൈയെ അവിസ്മരണീയ വിജയത്തിനു പടിവാതില്‍ക്കെ വരെയെത്തിച്ചിരുന്നു.

പക്ഷെ ഒരു സിക്‌സര്‍ മാത്രമകലെ അവരില്‍ നിന്നും വിജയം വഴുതിപ്പോവുകയായിരുന്നു. ധോണിയുടെ മറ്റൊരു സൂപ്പര്‍ ഫിനിഷിങായി ചരിത്രത്താളുകളില്‍ രേഖപ്പെടുത്തേണ്ടിയിരുന്ന മല്‍സരമായിരുന്നു ഇത്. പക്ഷെ നിര്‍ഭാഗ്യവശാല്‍ മല്‍സരം വിജയകരമായി ഫിനിഷ് ചെയ്യാന്‍ അദ്ദേഹത്തിനായില്ല. സ്‌കോര്‍ റോയല്‍സ് എട്ടിന് 175, ചെന്നൈ ആറിന് 172.

MS DHONI

ഈ 41ാം വയസ്സിലും തന്റെ ബാറ്റിങിന് ഒട്ടും മൂര്‍ച്ച കുറഞ്ഞിട്ടില്ലെന്നു ആരാധകര്‍ക്കു ധോണി കാണിച്ചുകൊടുക്കുകയായിരുന്നു. ഏറെക്കാലത്തിനു ശേഷമാണ് അദ്ദേഹത്തില്‍ നിന്നും ഇത്ര മനോഹരമായ ഒരിന്നിങ്‌സ് കണ്ടത്. കഴിഞ്ഞ കുറച്ചു സീസണുകളിലായി ധോണി ബാറ്റിങില്‍ അത്ര മികച്ച ഫോമില്‍ ആയിരുന്നില്ല. പഴയ ബാറ്റിങ് ടച്ച് അദ്ദേഹത്തിനു നഷ്ടമായോയെന്നു ഇതോടെ പലരും സംശയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴും തനിക്കൊരു മല്‍സരം ഫിനിഷ് ചെയ്യാനുള്ള മികവുണ്ടെന്നു റോയല്‍സിനെതിരേ ധോണി കാണിച്ചു തരികയായിരുന്നു.

മൂന്നു റണ്‍സിനാണ് റോയല്‍സിനോടു ചെന്നൈ പൊരുതിവീണത്. ഒരു ഘട്ടത്തില്‍ വലിയൊരു മാര്‍ജിനില്‍ റോയല്‍സ് കളി ജയിക്കുമെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചിരുന്നത്. കാരണം ധോണിയും രവീന്ദ്ര ജഡേജയും ക്രീസില്‍ ഒരുമിക്കുന്നതു വരെ തണുപ്പന്‍ ബാറ്റിങായിരുന്നു ചെന്നൈയുടേത്. പക്ഷെ ഈ പിച്ചില്‍ ബാറ്റിങ് അത്ര മാത്രം ബുദ്ധിമുട്ടേറിയ കാര്യമല്ലെന്നു ധോണിയും ജഡ്ഡുവും തീപ്പൊരി പ്രകടനത്തിലൂടെ കാണിച്ചുതന്നു.

DHONI JADEJA

15ാം ഓവറില്‍ ചെന്നൈ ആറിന് 113 റണ്‍സില്‍ നില്‍ക്കെയായിരുന്നു എട്ടാമനായി ധോണി ക്രീസിലേക്കു വരുന്നത്. ചെന്നൈയുടെ വിജയപ്രതീക്ഷ ഏറെക്കുറെ അവസാനിച്ച ഘട്ടമായിരുന്നു അത്. ഇനിയൊരു തിരിച്ചുവരവ് നടത്തുക സിഎസ്‌കെയ്ക്കു അസാധ്യമായിരുന്നുവെന്ന് എല്ലാവരും ഉറപ്പിക്കുകയും ചെയ്തു. റിസ്‌കുള്ള ഷോട്ടുകള്‍ക്കു മുതിരാതെ കളി കൂടുതല്‍ ഡീപ്പിലേക്കു കൊണ്ടു പോവാനാണ് ധോണിയും ജഡേജയും ശ്രമിച്ചത്. 16ാം ഓവറില്‍ നാലും 17ാം ഓവറില്‍ അഞ്ചും റണ്‍സ് മാത്രമേ ഇരുവരും നേടിയുള്ളൂ. 18ാം ഓവറില്‍ ധോണിയുടെ ഓരോ സിക്‌സറും ഫോറുമടക്കം 14 റണ്‍സ് ചെന്നൈയ്ക്കു ലഭിച്ചു.

അവസാനത്തെ രണ്ടോവറില്‍ ജയിക്കാന്‍ വേണ്ടത് 40 റണ്‍സ്. ജേസണ്‍ ഹോള്‍ഡര്‍ എറിഞ്ഞ ഓവറിലെ ആദ്യ രണ്ടു ബോളലും സിംഗിള്‍ മാത്രം. അടുത്ത ബോളില്‍ ജഡേജ ഫോറടിച്ചു. അടുത്ത ബോള്‍ വൈഡ്. നാലാമത്തെയും അവസാനത്തെയും ബോള്‍ ജഡേ ജ സിക്‌സറിലേക്കു പറത്തി. ഓവറില്‍ കിട്ടിയത് 19 റണ്‍സ്. ഇതോടെ അവസാന ഓവറില്‍ ജയിക്കാന്‍ 21 റണ്‍സ് വേണം. സന്ദീപ് ശര്‍മയെറിഞ്ഞ ആദ്യ ബോള്‍ വൈഡ്. അടുത്ത ബോളില്‍ റണ്ണൊന്നുമില്ല.

CSK-RR MATCH

മൂന്നാമത്തെ ബോള്‍ ഫുള്‍ ടോസായിരുന്നു. ധോണി അതു സിക്‌സറിലേക്കു പറത്തുന്നു. നാലു ബോളില്‍ ജയിക്കാന്‍ 13 റണ്‍സ്. ശര്‍മയുടെ അടുത്ത ബോളും ഫുള്‍ ടോസ്. ധോണി അതും മിഡ് വിക്കറ്റിനു മുകളിലൂടെ സിക്‌സറിലേക്കു പറത്തി. ഇതോട ജയിക്കാന്‍ മൂന്നു ബോളില്‍ വേണ്ടത് ഏഴു റണ്‍സ് മാത്രം. ചെന്നൈ വിജയമുറപ്പിച്ച നിമിഷങ്ങള്‍. പക്ഷെ അടുത്ത ബോളില്‍ ധോണിക്കു സിംഗിളെടുക്കാനേ ആയുള്ളൂ.

അഞ്ചാമത്തെ ബോളില്‍ ജഡേജഡയും സിംഗിളാണ് നേടിയത്. ഇതോട അവസാന ബോളില്‍ ജയിക്കാന്‍ അഞ്ചു റണ്‍സ്. സിക്‌സറടിച്ചാല്‍ ജയം ചെന്നൈക്ക്, ഫോറടിച്ചാല്‍ കളി ടൈ, പിന്നെ സൂപ്പര്‍ ഓവറും. നേരത്തേ ഒരു പാട് തവണ അവസാന ബോളില്‍ സിക്‌സര്‍ പായിച്ച് ടീമിനു ത്രസിപ്പിക്കുന്ന ജയങ്ങള്‍ സമ്മാനിച്ചിട്ടുള്ള ധോണിക്കു ഇത്തവണ അതിനു കഴിഞ്ഞില്ല. സിംഗിള്‍ മാത്രമേ അവസാന ബോളില്‍ അദ്ദേഹത്തിന് നേടാനായുള്ളൂ. ധോണി വെറും 17 ബോളില്‍ മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 32 റണ്‍സെടുത്തപ്പോള്‍ ജഡേജ 15 ബോളില്‍ രണ്ടു സിക്‌സറും ഒരു ഫോറുമടക്കം 25 റണ്‍സും നേടി.

Story first published: Thursday, April 13, 2023, 0:40 [IST]
Other articles published on Apr 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+