For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: സിഎസ്‌കെയില്‍ എന്താണ് അവന്റെ റോള്‍? തുറന്നടിച്ച് മുന്‍ പാക് താരം

ഐപിഎല്ലില്‍ നാലു റൗണ്ടുകള്‍ പൂര്‍ത്തിയായപ്പോള്‍ രണ്ടു വീതം വിജയും തോല്‍വിയും അക്കൗണ്ടിലുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പ്ലെയിങ് ഇലവനെ ചോദ്യം ചെയ്തിരിക്കുകയാണ് പാകിസ്താന്റെ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. സ്വന്തം യൂട്യൂബ് ചാനലിലൂടെ സിഎസ്‌കെയും രാജസ്ഥാന്‍ റോയല്‍സും തമ്മില്‍ കഴിഞ്ഞ ദിവസം നടന്ന മല്‍സരത്തക്കുറിച്ച് വിശകലനം നടത്തുകയായിരുന്നു അദ്ദേഹം.

ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ശിവം ദുബെയുടെ സിഎസ്‌കെ ടീമിലെ റോള്‍ എന്താണെന്നാണ് കനേരിയയുടെ ചോദ്യം. ബാറ്റിങില്‍ ഒരു ഇംപാക്ടും അദ്ദേഹത്തിനു ഇനിയും സൃഷ്ടിക്കാനായിട്ടില്ലെന്നും ബൗളിങില്‍ ഇത്തവണ ഒരോവര്‍ പോലും എറിഞ്ഞിട്ടില്ലെന്നും കനേരിയ ചൂണ്ടിക്കാട്ടി.

CSK TEAM

രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ സിഎസ്‌കെ ടീം വലിയൊരു അബദ്ധം കാണിച്ചു. അമ്പാട്ടി റായുഡുവിനെ ബാറ്റിങില്‍ താഴേക്കു ഇറക്കിയത് നല്ല തീരുമാനം ആയിരുന്നില്ല. ശിവം ദുബെയെക്കുറിച്ച് പറയുകയാണെങ്കില്‍ അതിവേഗം സ്‌കോര്‍ ചെയ്ത് ടീമിനെ താളത്തിലേക്കു എത്തിക്കുകയെന്നതാണ് താരത്തിന്റെ റോള്‍. ഇതേ തുടര്‍ന്ന് ടോപ് ഓര്‍ഡറില്‍ ദുബെയെ സിഎസ്‌കെ ബാറ്റിങിന് ഇറക്കുന്നത്. പക്ഷെ അദ്ദേഗഹത്തിനും പ്രതീക്ഷിക്കുന്നതു പോലെയുള്ള ഇന്നിങ്‌സ് കളിക്കാന്‍ സാധിക്കുന്നില്ല. എല്ലാ മല്‍സരങ്ങളിലും ദുബെ റണ്‍സെടുക്കാന്‍ വിഷമിക്കുന്നതാണ് കണ്ടു കൊണ്ടിരിക്കുന്നത്.

ശിവം ദുബെയുടെ റോളിനെക്കുറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇനിയെങ്കിലും ചിന്തിക്കേണ്ടതുണ്ട്. ബാറ്റിങില്‍ ലോവര്‍ ഓര്‍ഡറിലേക്കു ഇറക്കിയാല്‍ അതു ടീമിനു കൂടുതല്‍ ഗുണം ചെയ്‌തേക്കും. കാരണം മുന്‍നിരയില്‍ കളിക്കാന്‍ ദുബേയേക്കാള്‍ മികച്ച ബാറ്റര്‍മാര്‍ സിഎസ്‌കെയ്ക്കുണ്ട്.

അമ്പാട്ടി റായുഡു തീര്‍ച്ചയായും മികച്ച ബാറ്ററാണ്. ദുബെയ്ക്കു പകരം അദ്ദേഹത്തെ ടോപ് ഓര്‍ഡറിലേക്കു സിഎസ്‌കെ കൊണ്ടുവരണം. രാജസ്ഥാന്‍ റോയല്‍സുമായുള്ള മല്‍സരത്തില്‍ ഇംപാക്ട് പ്ലെയറായിട്ടാണ് റായുഡു ബാറ്റ് ചെയ്തത്. പക്ഷെ കളിയില്‍ യാതൊരു ഇംപാക്ടും സൃഷ്ടിക്കാനാവാതെ താരം പുറത്താവുകയായിരുന്നുവെന്നും ഡാനിഷ് കനേരിയ ചൂണ്ടിക്കാട്ടി.

ശിവം ദുബെ സിഎസ്‌കെ ടീമിനു ഇപ്പോള്‍ വലിയൊരു ഭാരമായി മാറിയിരിക്കുകയാണ്. അദ്ദേഹത്തെക്കുറിച്ച് ടീം ചിന്തിക്കേണ്ടതുണ്ട്. എവിടെയാണ് അദ്ദേഹത്തെ കളിപ്പിക്കാന്‍ സാധിക്കുകയെന്നു ടീം മാനേജ്‌മെന്റ് ആലോചിക്കണം. ഫീല്‍ജിങില്‍ ക്യാച്ചുകളെടുക്കുന്നുണ്ടെങ്കിലും ബാറ്റിങിലും ബൗളിങിലും ദുബെ ഒന്നുംതന്നെ ചെയ്യുന്നില്ല. റോയല്‍സുമായുള്ള മല്‍സരത്തില്‍ സിസാന്‍ഡ് മഗാലയ്ക്കു പകരം മിച്ചെല്‍ സാന്റ്‌നറെ ചെന്നൈയ്ക്കു കളിപ്പിക്കാമായിരുന്നു. സ്പിന്നിനെ തുണയ്ക്കുന്ന പിച്ചില്‍ അദ്ദേഹത്തിനു മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിക്കുമായിരുന്നു. കൂടാതെ ലോവര്‍ ഓര്‍ഡറില്‍ ബാറ്റിലും സംഭാവന ചെയ്യാന്‍ സാന്റ്‌നര്‍ക്കു കഴിയുമെന്നും ഡാനിഷ് കനേരിയ നിരീക്ഷിച്ചു.

സിഎസകെ ടീമില്‍ ഇനിയുള്ള മല്‍സരങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യമാണ്. മിച്ചെല്‍ സാന്റ്‌നറെ അവര്‍ പുറത്ത് ഇരുത്താന്‍ പാടില്ല. തീര്‍ച്ചയായും പ്ലെയിങ് ഇലവനിലേക്കു വരണം. ശിവം ദുബെയെ ടീമില്‍ നിന്നൊഴിവാക്കുന്നതായിരിക്കും സിഎസ്‌കെയ്ക്കു നല്ലത്. റോയല്‍സിനെതിരേ വളരെ സ്ലോ ബാറ്റിങായിരുന്നു ദുബെയുടേത്. ഇത റണ്‍ചേസില്‍ സിഎസ്‌കെയുടെ ഫ്‌ളോ നഷ്ടപ്പെടുത്തുകയും ചെയ്തുവെന്നും ഡാനിഷ് കനേരിയ വിലയിരുത്തി.

SIVAM DUBE

അതേസമയം, കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും മികച്ച ബാറ്റിങ് കാഴ്ചവച്ച അജിങ്ക്യ രഹാനെയെ അദ്ദേനം പുകഴ്ത്തി. മധ്യനിരയില്‍ നല്ല അനുഭവസമ്പത്തുള്ള ബാറ്ററെയാണ് രഹാനെയിലൂടെ സിഎസ്‌കെയ്ക്കു ലഭിച്ചിരിക്കുന്നത്. അദ്ദേഹത്തെ സംബന്ധിച്ച്് മികച്ച അവസരമാണ് ലഭിച്ചിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ ഇപ്പോള്‍ രഹാനെയ്ക്കു ഇടമില്ല. ഇയാളില്‍ ഇപ്പോഴും ക്രിക്കറ്റ് ബാക്കിയുണ്ടെന്നായിരിക്കും ഇന്ത്യന്‍ സെലക്ടര്‍മാര്‍ ചിന്തിക്കുന്നത്. അദ്ദേഹത്തെ പൂര്‍ണമായി എഴുതിത്തള്ളാന്‍ ആയിട്ടില്ലെന്നും അവര്‍ക്കു ബോധ്യമായിട്ടുണ്ടാവും.

രഹാനെയ്ക്കു വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം നല്‍കണമെന്നാണ് ഞാന്‍ കരുതുന്നത്. ഉജ്ജ്വലമായിട്ടാണ് അദ്ദേഹം സിഎസ്‌കെയ്ക്കു വേണ്ടി ഇപ്പോള്‍ ബാറ്റ് ചെയ്തുകൊണ്ടിരിക്കുന്നത്. റോയല്‍സിനെതിരേ മാത്രമല്ല മുംബൈ ഇന്ത്യന്‍സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചിലും രഹാനെയുടെ ഇന്നിങ്‌സ് ഉജ്ജ്വലമായിരുന്നു. എന്തുകൊണ്ടാണ് ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കു അദ്ദേഹത്തിലുള്ള വിശ്വാസം നഷ്ടമായതെന്നു മനസ്സിലാവുന്നിസ്സെന്നും ഡാനിഷ് കനേകിയ കൂട്ടിച്ചേര്‍ത്തു.

Story first published: Thursday, April 13, 2023, 17:53 [IST]
Other articles published on Apr 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+