IPL 2023: സിഎസ്‌കെയ്‌ക്കെതിരേ ത്രില്ലിങ് ജയം, പിന്നാലെ സഞ്ജുവിന് പിഴ ശിക്ഷ- അറിയാം
ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ കിരീട പ്രതീക്ഷകള്‍ സജീവമാക്കുകയാണ് രാജസ്ഥാന്‍ റോയല്‍സ്. ചെന്നൈ സൂപ്പര്‍കിങ്‌സിനെ അവരുടെ തട്ടകത്തില്‍ മലര്‍ത്തിയടിച്ചാണ് സഞ്ജുവും സംഘവും കൈയടി നേടുന്നത്. ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാന്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 175 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് 6 വിക്കറ്റിന് 172 റണ്‍സെടുക്കാനെ കഴിഞ്ഞുള്ളൂ.
അച്ചടക്കത്തോടെ പന്തെറിഞ്ഞ രാജസ്ഥാന്റെ ബൗളര്‍മാരാണ് ആവേശ ജയം ടീമിന് നേടിക്കൊടുത്തത്. അവസാന ഓവറിലേക്ക് നീണ്ട ആകാംക്ഷക്കൊടുവില്‍ സന്ദീപ് ശര്‍മ രാജസ്ഥാന് ജയമൊരുക്കുകയായിരുന്നു. ഇപ്പോഴിതാ സിഎസ്‌കെയ്‌ക്കെതിരായ വിജയത്തിന് പിന്നാലെ രാജസ്ഥാന്‍ റോയല്‍സ് നായകന്‍ സഞ്ജു സാംസണിന് കടുത്ത തിരിച്ചടി ലഭിച്ചിരിക്കുകയാണ്.

കുറഞ്ഞ ഓവര്‍ നിരക്കിന്റെ പേരില്‍ 12 ലക്ഷം രൂപയാണ് സഞ്ജുവിന് ബിസിസി ഐ പിഴ ശിക്ഷ വിധിച്ചിരിക്കുന്നത്. 20 ഓവര്‍ പൂര്‍ത്തിയാക്കാന്‍ നിശ്ചിത സമയം അനുവദിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ ആവേശകരമായ മത്സരത്തില്‍ ലാസ്റ്റ് ഓവര്‍ ത്രില്ലറിലേക്ക് മത്സരം നീണ്ടതോടെ സഞ്ജുവിന് നിശ്ചിത സമയത്തിനുള്ളില്‍ മത്സരം പൂര്‍ത്തിയാക്കാനായില്ല. ഇതോടെ നായകന് 12 ലക്ഷം പിഴ ശിക്ഷ വിധിക്കുകയായിരുന്നു.
രാജസ്ഥാന്റെ വിജയത്തില്‍ നായകനെന്ന നിലയില്‍ സഞ്ജുവും കൈയടി നേടുമ്പോഴാണ് ഇത്തരമൊരു തിരിച്ചടി നേരിടേണ്ടി വന്നത്. ആദ്യ രണ്ട് മത്സരത്തിലും ഗംഭീര ബാറ്റിങ് പ്രകടനം കാഴ്ചവെച്ച സഞ്ജുവിന് പിന്നീടുള്ള രണ്ട് മത്സരത്തിലും നിരാശപ്പെടേണ്ടി വന്നു. രണ്ട് മത്സരത്തിലും പൂജ്യത്തിനാണ് സഞ്ജു പുറത്തായത്. ദേശീയ ടീമിലേക്ക് മടങ്ങിവരവ് കാത്തിരിക്കുന്ന സഞ്ജുവിനെ ഒട്ടും പ്രതീക്ഷ നല്‍കുന്ന പ്രകടനമല്ലിത്.

അനുഭവസമ്പന്നരായ ബൗളര്‍മാര്‍ക്കെതിരേ സഞ്ജുവിന്റെ കാലിടറുകയാണ്. സിഎസ്‌കെയ്‌ക്കെതിരേ രവീന്ദ്ര ജഡേജയാണ് സഞ്ജുവിനെ പുറത്താക്കിയത്. രണ്ട് പന്ത് മാത്രം നേരിട്ട സഞ്ജു ക്ലീന്‍ബൗള്‍ഡാവുകയായിരുന്നു. പതിവ് പോലെ നന്നായി തുടങ്ങുന്ന സഞ്ജു പിന്നീട് പിന്നിലോട്ട് പോകുന്ന അവസ്ഥയാണുള്ളത്. എന്നാല്‍ നായകനെന്ന നിലയില്‍ സഞ്ജു ഓരോ മത്സരങ്ങള്‍ക്ക് ശേഷവും മെച്ചപ്പെടുകയാണ്.
സിഎസ്‌കെയ്‌ക്കെതിരേ അവസാന ഓവറില്‍ സന്ദീപ് ശര്‍മയെ പന്തേല്‍പ്പിച്ച സഞ്ജുവിന്റെ വിശ്വാസം തെറ്റിയില്ല. രണ്ട് വൈഡോടെയും രണ്ട് തുടര്‍ സിക്‌സുകളിലൂടെയും സന്ദീപിന്റെ തുടക്കം പാളിയെങ്കിലും പിന്നീടുള്ള മൂന്ന് പന്തുകളില്‍ ശക്തമായ തിരിച്ചുവരവ് നടത്താന്‍ സന്ദീപിനായി. എംഎസ് ധോണിയെ അവസാന പന്തില്‍ സിക്‌സോ ഫോറോ അടിക്കാന്‍ സമ്മതിക്കാതെ സന്ദീപ് രാജസ്ഥാന് ജയമൊരുക്കുകയാണ്.
ധോണിയേയും സംഘത്തേയും ചെന്നൈയില്‍ തോല്‍പ്പിക്കുക എളുപ്പമല്ല. എന്നാല്‍ വലിയ വെല്ലുവിളിയുള്ള ഈ ദൗത്യം ഫലപ്രദമായി വിജയത്തിലേക്കെത്തിക്കാന്‍ സഞ്ജുവിനായി. സിഎസ്‌കെയുടെ സ്പിന്‍ ആക്രമണത്തെ അതേ രീതിയില്‍ ചെറുക്കാന്‍ രാജസ്ഥാന് സാധിച്ചു. ആര്‍ അശ്വിനെയും യുസ്‌വേന്ദ്ര ചഹാലിനെയും ആദം സാംബയേയും സഞ്ജു ഫലപ്രദമായി ഉപയോഗിച്ചുവെന്നതാണ് എടുത്തു പറയേണ്ടത്.

അവസാന 23 മത്സരത്തില്‍ സിഎസ്‌കെയെ അവരുടെ തട്ടകത്തില്‍ കീഴ്‌പ്പെടുത്തുന്ന രണ്ടാമത്തെ ടീമാണ് രാജസ്ഥാന്‍. ഇതിന് മുമ്പ് മുംബൈ ഇന്ത്യന്‍സാണ് ഈ നേട്ടത്തിലെത്തിയത്. 2020 മുതല്‍ സിഎസ്‌കെയ്‌ക്കെതിരേ കൂടുതല്‍ ജയം നേടുന്ന ടീമെന്ന റെക്കോഡും രാജസ്ഥാന് സ്വന്തം. ഇത് അഞ്ചാം തവണയാണ് രാജസ്ഥാന്‍ തലയേയും സംഘത്തേയും തോല്‍പ്പിക്കുന്നത്. ഡല്‍ഹി ക്യാപിറ്റല്‍സ് നാല് തവണയും സിഎസ്‌കെയെ ഇക്കാലയളവില്‍ തോല്‍പ്പിച്ചു.
അവസാന സീസണിലെ റണ്ണറപ്പുകളായ രാജസ്ഥാന്‍ ഈ സീസണില്‍ നിലവില്‍ പോയിന്റ് പട്ടികയില്‍ തലപ്പത്താണ്. നാല് മത്സരത്തില്‍ മൂന്നിലും ജയിക്കാന്‍ രാജസ്ഥാനായി. പഞ്ചാബ് കിങ്‌സിനോട് രാജസ്ഥാന്‍ അപ്രതീക്ഷിതമായി തോറ്റെങ്കിലും ശക്തമായ തിരിച്ചുവരവ് നടത്താന്‍ സഞ്ജുവിനും സംഘത്തിനും സാധിച്ചു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications