For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: തീക്ഷണ ഇതിലും കൂടുതല്‍ റണ്ണെടുക്കും, റായുഡു വെറും 'വേസ്റ്റ്! വിരമിക്കണം

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി ഇംപാക്ട് പ്ലെയറായി ഇറങ്ങിയ ശേഷം ഫ്‌ളോപ്പായി മാറിയ അമ്പാട്ടി റായുഡുവിന് രൂക്ഷ വിമര്‍ശനവും പരിഹാസവും. സോഷ്യല്‍ മീഡിയയില്‍ താരത്തിനു ഫാന്‍സ് പൊങ്കാലയിടുകയാണ്. റണ്‍ചേസില്‍ ഇംപാക്ട് പ്ലെയറായിട്ടാണ് റായുഡുവിനെ സിഎസ്‌കെ ഗ്രൗണ്ടിലേക്കു കൊണ്ടുവന്നത്. സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ സിസാന്‍ഡ മഗാലയ്ക്കു പകരമാണ് അദ്ദേഹം ഇറങ്ങിയത്.

പക്ഷെ ബാറ്റിങില്‍ താരം ദയനീയ പരാജയമായി മാറി. ടീമിനു മികച്ചൊരു ഇന്നിങ്‌സ് ആവശ്യമായിരുന്ന ഘട്ടത്തില്‍ റായുഡു വന്‍ ഫ്‌ളോപ്പായി മാറുകയായിരുന്നു. ഒരു റണ്‍സ് മാത്രമാണ് രണ്ടു ബോളുകളില്‍ നിന്നും അദ്ദേഹത്തിനു നേടാനായത്. യുസ്വേന്ദ്ര ചഹലിനെതിരേ വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന റായുഡുവിനെ ഷിംറോണ്‍ ഹെറ്റ്‌മെയര്‍ മികച്ചൊരു റണ്ണിങ് ക്യാച്ചിലൂടെ പുറത്താക്കുകയായിരുന്നു. ടീം സ്‌കോര്‍ 103ല്‍ വച്ചായിരുന്നു അഞ്ചാമനായി റായുഡു ക്രീസ് വിട്ടത്.

AMBATI RAYUDU

ചെപ്പോക്കില്‍ നടന്ന ആവേശകരമായ മാച്ചില്‍ ചെന്നൈയ്ക്കു ജയിക്കാന്‍ 36 ബോളില്‍ 73 റണ്‍സ് വേണമെന്നിരിക്കെയായിരുന്നു റായുഡുവിന്റെ പുറത്താവല്‍. 15ാം ഓവറിലായിരുന്നു ഇതു സംഭവിച്ചത്. ഒരു ഫ്‌ളിപ്പറാണ് യുസ്വേന്ദ്ര ചഹല്‍ പരീക്ഷിച്ചത്. റായുഡു പുള്‍ ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് അമ്പെ പാളിയപ്പോള്‍ ഡീപ്പ് മിഡ് വിക്കറ്റില്‍ ഷിംറോണ്‍ ഹെറ്റ്‌മെയറുടെ കൈകളില്‍ കുരുങ്ങി. ഓടിയെത്തിയ ശേഷം വലതു വശത്തേക്കു ഡൈവ് ചെയ്തായിരുന്നു ഹെറ്റി ക്യാച്ചെടുത്തത്. ഈ മല്‍സരത്തിലെ ഏറ്റവും മികച്ച ക്യാച്ചുകളിലൊന്ന് കൂടിയായിരുന്നു ഇത്.

മുന്‍ സീസണുകളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി ശ്രദ്ധേയമായ ബാറ്റിങ് പ്രകടനം നടത്തിയിട്ടുള്ള അമ്പാട്ടി റായുഡു ഇത്തവണ കളിച്ച നാലു മല്‍സരങ്ങളിലും കാര്യമായ ഇംപാക്ടുണ്ടാക്കിയിട്ടില്ല. നാല് ഇന്നിങ്‌സുകളില്‍ നിന്നും 30 ശരാശരിയില്‍ 60 റണ്‍സ് മാത്രമേ അദ്ദേഹത്തിനു നേടാനായിട്ടുള്ളൂ. ഉയര്‍ന്ന സ്‌കോര്‍ പുറത്താവാതെ നേടിയ 27 റണ്‍സാണ്. രാജസ്ഥാന്‍ റോയല്‍സിനെതിരായ ഫളോപ്പ് ഷോയ്ക്കു ശേഷം ആരാധകര്‍ റായുഡുവിനെതിരേ ആഞ്ഞടിക്കുകയായിരുന്നു.

അമ്പാട്ടി റായുഡു, 2018 മുതല്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു വേണ്ടി നിങ്ങള്‍ നല്‍കിയിട്ടുള്ള എല്ലാത്തിനം നന്ദി. നിങ്ങള്‍ക്കു മാന്യമായി വിരമിക്കാനുള്ള സമയമെത്തിയിരിക്കുകയാണ് എന്നായിരുന്നു ഒരു പ്രതികരണം. രാജസ്ഥാന്‍ റോയല്‍സുമായുള്ള മാച്ചില്‍ ഇംപാക്ട് പ്ലെയറായി കളിച്ച അമ്പാട്ടി റായുഡു എന്ത് ഇംപാക്ടാണ് ഉണ്ടാക്കിയത്. നിങ്ങളേക്കാള്‍ കൂടുതല്‍ റണ്‍സ് ടീമിലെ ശ്രീലങ്കന്‍ സ്പിന്നറായ മഹീഷ് തീക്ഷണ നേടുമായിരുന്നു. എന്തു നാശത്തിനാണ് അമ്പാട്ടി റായുഡുവിനെ ഇംപാക്ട് പ്ലെയറാക്കിയതെന്നായിരുന്നു ഒരു യൂസറുടെ ചോദ്യം.

AMBATI RAYUDU

പ്രിയപ്പെട്ട അമ്പാട്ടി റായുഡു, നിങ്ങള്‍ ഡ്രസിങ് റൂമിലേക്കു പോയാല്‍ ആദ്യം ചെയ്യണ്ടത് പാഡുകള്‍ അഴിക്കാതിരിക്കുകയെന്നതാണ്. നിങ്ങളുടെ ഫോണ്‍ എടുത്ത് ഒരു വിരമിക്കല്‍ ട്വീറ്റ് ഇടുകയാണ് വേണ്ടതെന്നുമായിരുന്നു ഒരു യൂസര്‍ കുറിച്ചത്.

ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഈ സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ 38 കാരനായ അമ്പാട്ടി റായുഡു ബാറ്റിങില്‍ നിരാശപ്പെടുത്തിയിരുന്നു. 12 ബോളില്‍ 12 റണ്‍സ് മാത്രമെടുത്ത് അദ്ദേഹം പുറത്താവുകയായിരുന്നു. മുംബൈ ഇന്ത്യന്‍സുമായി വാംഖഡെയില്‍ നല്‍സരത്തില്‍ 10 ബോളില്‍ പുറത്താവാതെ 20 റണ്‍സാണ് റായുഡു സ്‌കോര്‍ ചെയ്തത്. താരത്തിന്റെ ഉയര്‍ന്ന സ്‌കോര്‍ കണ്ടത് ചെപ്പോക്കില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള പോരാട്ടത്തിലായിരുന്നു. 14 ബോളില്‍ പുറത്താവാതെ 27 റണ്‍സാണ് അദ്ദേഹം നേടിയത്.

കഴിഞ്ഞ സീസണില്‍ 13 മല്‍സരങ്ങളില്‍ നിന്നും ഒരു ഫിഫ്റ്റിയടക്കം റായുഡു നേടിയത് 274 റണ്‍സായിരുന്നു. പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിക്കാതെ പോയിട്ടും 6.25 കോടി രൂപയ്ക്കു താരത്തെ ഇത്തവണയും സിഎസ്‌കെ നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ തുടര്‍ന്നുളള കളികളിലും ബാറ്റിങില്‍ മോശം പ്രകടനം തുടര്‍ന്നാല്‍ സീസണിനു ശേഷം റായുഡുവിനെ സിഎസ്‌കൈ കൈവിടുമെന്നുറപ്പാണ്.

Story first published: Thursday, April 13, 2023, 10:55 [IST]
Other articles published on Apr 13, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+