For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: പതിരണ മലിങ്ക തന്നെ, ഐപിഎല്ലിനെ അടക്കിഭരിക്കും! മൂന്ന് സാമ്യതകള്‍ ഇതാ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ സിഎസ്‌കെ-ആര്‍സിബി മത്സരത്തിന് ശേഷം ഏറ്റവും കൈയടി നേടുന്നത് സിഎസ്‌കെയുടെ യുവ പേസര്‍ മതീഷ പതിരണയാണ്. ജൂനിയര്‍ മലിങ്കയെന്ന പേരെടുത്ത പതിരണ ആര്‍സിബിക്കെതിരേ ഡെത്ത് ഓവര്‍ ബൗളിങ്ങിലൂടെയാണ് കൈയടി നേടിയത്. 18ാം ഓവര്‍ എറിയാനെത്തി നാല് റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റാണ് പതിരണ വീഴ്ത്തിയത്.

അവസാന ഓവറില്‍ പതിരണ 10 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റ് നേടിയതോടൊപ്പം സിഎസ്‌കെയ്ക്ക് തകര്‍പ്പന്‍ ജയവും സമ്മാനിച്ചു. ഡ്വെയ്ന്‍ ബ്രാവോ ഒഴിച്ചിട്ട സിഎസ്‌കെയുടെ ഡെത്ത് ഓവര്‍ ബൗളറുടെ സീറ്റിലേക്കുള്ള പതിരണയുടെ പട്ടാഭിക്ഷേകം കൂടിയായിരുന്നു അത്. ജൂനിയര്‍ മലിങ്കയെന്ന് വിളിപ്പേരുള്ള പതിരണക്ക് മലിങ്കയുമായി എന്ത് സാമ്യതയാണുള്ളത്. മൂന്നെണ്ണം അറിയാം.

lasith malinga, matheesha pathirana

ഇരുവരും തമ്മിലുള്ള ബൗളിങ് ആക്ഷനാണ് പ്രധാന സാമ്യത. മലിങ്കയുടെ ബൗളിങ് ആക്ഷന്‍ വളരെ കൗതുകം നിറഞ്ഞതായിരുന്നു. അതുവരെ ക്രിക്കറ്റില്‍ കാണാത്ത ബൗളിങ് ആക്ഷനുമായാണ് മലിങ്ക അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് കടന്നുവരുന്നത്. മലിങ്കയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ടാണ് ശ്രീലങ്കക്കാരന്‍ തന്നെയായ പതിരണയുടെയും വരവ്. പൊതുവേ അത്ര എളുപ്പത്തില്‍ എറിയാവുന്ന ആക്ഷനല്ല മലിങ്കയുടേത്.

മലിങ്കയെ അനുകരിച്ച് എറിയാന്‍ പലരും ശ്രമിച്ചിട്ടുണ്ടെങ്കിലും അതൊന്നും ഫലപ്രദമായിരുന്നില്ല. എന്നാല്‍ മലിങ്കയുടെ അതേ ആക്ഷനില്‍ വളരെ കൃത്യതയോടെ പന്തെറിയുന്നുവെന്നതാണ് പതിരണയെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. മലിങ്കയുടേയും പതിരണയുടെയും ബൗളിങ് ദിശ മനസിലാക്കുക പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇരുവരും അപകടകാരികളായ ബൗളര്‍മാരാണ്.

രണ്ട് പേരും തമ്മിലുള്ള മറ്റൊരു സവിശേഷത യോര്‍ക്കര്‍ എറിയാനുള്ള കഴിവാണ്. സ്റ്റംപിന് ആക്രമിക്കുന്ന ഇരുവരും നന്നായി യോര്‍ക്കറും എറിയുന്നു. അതുകൊണ്ട് തന്നെ ഡെത്ത് ഓവറുകളില്‍ ഇരുവരും ടീമുകള്‍ക്ക് മുതല്‍ക്കൂട്ടാവുന്നു. ലസിത് മലിങ്ക മുംബൈ ഇന്ത്യന്‍സിനായി നടത്തിയ ഗംഭീര പ്രകടനങ്ങള്‍ ആവര്‍ത്തിക്കാന്‍ കഴിവുള്ളവനാണ് പതിരണ. അവസാന ഓവറുകളില്‍ ടീമുകള്‍ക്ക് മുതല്‍ക്കൂട്ടാവാന്‍ പതിരണക്ക് സാധിക്കും.

യുവതാരമായതിനാല്‍ ഇനിയും വലിയ കരിയര്‍ പതിരണക്ക് മുന്നിലുണ്ട്. മലിങ്കക്ക് ലഭിച്ചതിനെക്കാളും വലിയ കരിയര്‍ ലഭിക്കാന്‍ സാധ്യത പതിരണക്കുണ്ട്. സിഎസ്‌കെ പതിരണയെ ദീര്‍ഘ കാലത്തേക്ക് ഒപ്പം കൂട്ടാനാണ് സാധ്യത. പതിരണയെപ്പോലുള്ള താരങ്ങള്‍ അപൂര്‍വ്വമാണ്. ടി20യില്‍ യോര്‍ക്കറുകള്‍ എറിയാന്‍ കഴിയുന്നവര്‍ക്ക് നിര്‍ണ്ണായക റോളുണ്ട്. അതുകൊണ്ട് തന്നെ പതിരണയെ സിഎസ്‌കെ ഡെത്ത് ഓവറിലെ വജ്രായുധമാക്കിയേക്കും.

lasith malinga

ഇരുവരുടേയും മറ്റൊരു സവിശേഷത ജഴ്‌സി നമ്പറാണ്. മലിങ്കയുടെ 99ാം നമ്പര്‍ ജഴ്‌സിയെ ഇഷ്ടപ്പെടുന്ന പതിരണ സിഎസ്‌കെയില്‍ 99ാം നമ്പര്‍ ജഴ്‌സിയാണണിയുന്നത്. മലിങ്കയെപ്പോലെ തന്നെ പതിരണയുടെ ഐപിഎല്ലിലെ തുടക്കം അതിഗംഭീരമായിരിക്കുകയാണ്. മലിങ്ക ഒരു പരിധിവരെ പരിക്കിനെ അതിജീവിച്ച താരമാണ്. എന്നാല്‍ പതിരണക്ക് എത്രത്തോളം പരിക്കിനെ മറികടന്ന് മുന്നേറാന്‍ സാധിക്കുമെന്നതാണ് അറിയേണ്ടത്.

ഡെത്ത് ഓവറുകളില്‍ മലിങ്കയുടെ കൃത്യതയിലേക്കെത്താന്‍ ഇനിയും വലിയ അനുഭവസമ്പത്ത് പതിരണക്ക് വേണം. ആര്‍സിബിക്കെതിരേ തകര്‍പ്പന്‍ ബൗളിങ്ങുമായി സിഎസ്‌കെയെ വിജയത്തിലേക്കെത്തിച്ചെങ്കിലും വലിയ താരങ്ങള്‍ക്കെതിരേ പന്തെറിഞ്ഞ് മികവ് കാട്ടേണ്ടതായുണ്ട്. അതുകൊണ്ട് തന്നെ പതിരണക്ക് മുന്നില്‍ ഇനിയാണ് വെല്ലുവിളികള്‍ കാത്തിരിക്കുന്നത്. താരത്തിന് എത്രത്തോളം മികവ് കാട്ടാനാവുമെന്നത് കാത്തിരുന്നറിയാം.

Story first published: Tuesday, April 18, 2023, 17:33 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+