For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണി ബ്രില്യന്‍സ്, ആര്‍സിബിയെ പൂട്ടിയത് അവിടെ! ക്യാപ്റ്റന്‍സി അപാരം തന്നെ

ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് വിജയവഴിയില്‍ തിരിച്ചെത്തിയിരിക്കുകയാണ്. കരുത്തരുടെ പോരാട്ടത്തില്‍ ആര്‍സിബിയെ എട്ട് റണ്‍സിനാണ് സിഎസ്‌കെ തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ആറ് വിക്കറ്റ് നഷ്ടത്തില്‍ 226 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ ആര്‍സിബിക്ക് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 218 റണ്‍സാണ് നേടാനായത്.

ബാറ്റിങ് നിരയുടെ കരുത്തുകണ്ട മത്സരത്തില്‍ വിജയം ധോണിയും സംഘവും നേടിയെടുക്കുകയാണ്. ആര്‍സിബിയെ അവരുടെ തട്ടകത്തിലാണ് സിഎസ്‌കെ മുട്ടുകുത്തിച്ചതെന്നത് ഈ വിജയത്തിന്റെ മധുരം ഇരട്ടിപ്പിക്കുന്നു. ഇപ്പോഴിതാ സിഎസ്‌കെയുടെ വിജയത്തിന് പിന്നാലെ നായകന്‍ എംഎസ് ധോണിയെ പ്രശംസകൊണ്ട് മൂടുകയാണ് ആരാധകര്‍.

ms dhoni

സിഎസ്‌കെയുടെ പ്രമുഖ ബൗളര്‍മാര്‍ക്കെല്ലാം പരിക്കേറ്റതോടെ യുവ ബൗളര്‍മാരുമായാണ് ടീം മുന്നോട്ട് പോകുന്നത്. അവരെ ഉപയോഗിച്ചുകൊണ്ട് വിജയം നേടിയെടുക്കാന്‍ ധോണിക്ക് സാധിക്കുന്നു. ഇത് ധോണിക്ക് മാത്രം സാധിക്കുന്ന കാര്യമാണെന്നാണ് ആരാധകര്‍ പറയുന്നത്. തുഷാര്‍ ദെശപാണ്ഡെ, ആകാശ് സിങ് തുടങ്ങിയ യുവ ബൗളര്‍മാരെയെല്ലാം എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്ന് ധോണിയെക്കണ്ട് പഠിക്കണം.

ധോണിയെപ്പോലെ മറ്റൊരു മികച്ച നായകനുമില്ലെന്നത് അംഗീകരിക്കാതെ തരമില്ലെന്നും ആരാധകര്‍ പറയുന്നു. എല്ലാ ബാറ്റ്‌സ്മാന്‍മാരുടെയും ദൗര്‍ബല്യം ധോണി മനസിലാക്കുന്നു. വിക്കറ്റിനായി കൃത്യമായി പദ്ധതി മെനയാനും അത് ഫലപ്രദമായി നടപ്പിലാക്കാനും ധോണിക്ക് അസാമാന്യ കഴിവാണുള്ളത്. മറ്റ് ടീമുകളെ അപേക്ഷിച്ച് ദുര്‍ബലമെന്ന് തോന്നുന്ന ബൗളിങ് നിരയാണ് സിഎസ്‌കെയുടേത്.

എന്നിട്ടും സിഎസ്‌കെ റണ്‍സ് പ്രതിരോധിച്ച് വിജയം നേടുന്നുണ്ടെങ്കില്‍ അത് ധോണിയുടെ നായക മികവുകൊണ്ടാണെന്നാണ് ആരാധകര്‍ പറയുന്നത്. ആര്‍സിബി മത്സരത്തിന്റെ പല ഘട്ടത്തിലും സജീവ വിജയ പ്രതീക്ഷയിലായിരുന്നു. എന്നാല്‍ ആ സമയത്തെല്ലാം സമ്മര്‍ദ്ദമില്ലാതെ ധോണി ടീമിനെ മുന്നോട്ട് കൊണ്ടുപോയി. ഗ്ലെന്‍ മാക്‌സ് വെല്ലിനെ (76) മഹേഷ് തീക്ഷണയെ ഉപയോഗിച്ച് പുറത്താക്കിയതാണ് മത്സരത്തിലെ വഴിത്തിരിവായി ആരാധകര്‍ പറയുന്നത്.

36 പന്ത് നേരിട്ട് മൂന്ന് ഫോറും എട്ട് സിക്‌സും ഉള്‍പ്പെടെയാണ് മാക്‌സ് വെല്ലിന്റെ ഗംഭീര പ്രകടനം. ഫഫ് ഡുപ്ലെസിസിനെ പുറത്താക്കിയത് മോയിന്‍ അലിയാണ്. ആകെ ഒരോവര്‍ മാത്രമാണ് മോയിന്‍ എറിഞ്ഞത്. അതില്‍ ഡുപ്ലെസിസിന്റെ വിക്കറ്റും നേടി. ഡുപ്ലെസിസിന്റെ ദൗര്‍ബല്യം കൃത്യമായി മനസിലാക്കി ധോണി മെനഞ്ഞ തന്ത്രത്തില്‍ താരം കൃത്യമായി വീണു. ധോണിയുടെ ക്യാച്ചിലാണ് ഈ പുറത്താകല്‍.

ms dhoni, csk

തുഷാര്‍ ദെശപാണ്ഡെയെ ഇംപാക്ട് പ്ലയറായി കളിപ്പിച്ചപ്പോള്‍ താരം നന്നായി തല്ലുവാങ്ങിയിരുന്നു. വിക്കറ്റ് നേടുമ്പോഴും യുവ പേസര്‍ റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ മടികാട്ടിയിരുന്നില്ല. അതുകൊണ്ട് തന്നെ വലിയ വിമര്‍ശനം നേരിടേണ്ടി വന്നിരുന്നു. എന്നാല്‍ ദെശപാണ്ഡെയെ ചേര്‍ത്തുനിര്‍ത്താനാണ് ധോണി തീരുമാനിച്ചത്. അതിന്റെ ഫലമെന്നോളമാണ് ഇപ്പോള്‍ ദേശപാണ്ഡെ നടത്തുന്ന മികച്ച പ്രകടനം.

ദിനേഷ് കാര്‍ത്തിക് (14 പന്തില്‍ 28) മികച്ച ഫോമില്‍ കളിച്ച് ആര്‍സിബിക്ക് ജയമൊരുക്കുമോയെന്ന ആശങ്ക ഉണ്ടായപ്പോള്‍ ദെശപാണ്ഡെയെ ഉപയോഗിച്ചാണ് ധോണി കാര്‍ത്തികിന് മടക്ക ടിക്കറ്റൊരുക്കിയത്. ഈ വിക്കറ്റും സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി മാറി. നാല് ഓവറില്‍ 45 റണ്‍സ് വഴങ്ങിയെങ്കിലും മൂന്ന് നിര്‍ണ്ണായക വിക്കറ്റുകള്‍ നേടാന്‍ ദെശപാണ്ഡെക്കായി.

16.5 ഓവറില്‍ അഞ്ച് വിക്കറ്റിന് 191 എന്ന നിലയിലായിരുന്നു ആര്‍സിബി. ജയിക്കാവുന്ന അവസ്ഥയിലായിരുന്നിട്ടും കൃത്യമായ പദ്ധതികളിലൂടെ ആര്‍സിബിയെ പൂട്ടിയതിന് ആരാധകരുടെ കൈയടി ധോണിക്കാണ്. അവസാന ഓവറില്‍ മഹേഷ് പതിരന നടത്തിയ ഗംഭീര ബൗളിങ് സിഎസ്‌കെയ്ക്ക് വലിയ ആത്മവിശ്വാസം നല്‍കുന്നതാണ്. ജൂനിയര്‍ മലിംഗ സിഎസ്‌കെയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റായി തുടര്‍ന്നാലും അത്ഭുതപ്പെടാനാവില്ല.

Story first published: Tuesday, April 18, 2023, 7:05 [IST]
Other articles published on Apr 18, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+