Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: നോ ബോള്‍, വൈഡ്, റണ്‍സ് എല്ലാം ഇഷ്ടംപോലെ! വിക്കറ്റുമെടുക്കും, തുഷാറാണ് വില്ലന്‍

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സിനോടേറ്റ പരാജയത്തിന്റെ ഞെട്ടലിലാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ 200 റണ്‍സ് നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സാധിക്കാതെയാണ് സിഎസ്‌കെ പരാജയത്തിലേക്കു കൂപ്പുകുത്തിയത്. ഈ സീസണില്‍ ചെന്നൈയ്ക്കു നേരിട്ട തുടര്‍ച്ചയായ രണ്ടാം തോല്‍വി കൂടിയാണിത്. അനുഭവസമ്പത്ത് കുറഞ്ഞ ബൗളിങ് നിരയാണ് കളിയില്‍ സിഎസ്‌കെ പരാജയത്തിലേക്കു തള്ളിയിട്ടത്.

ചില ബൗളര്‍മാര്‍ ഉജ്ജ്വലമായി ബൗള്‍ ചെയ്ത് ടീമിനെ ജയിപ്പിക്കാന്‍ കഠിനാധ്വാനം ചെയ്യുമ്പോള്‍ റണ്‍സ് വാരിക്കോരി എതിര്‍ ടീമിനെ സഹായിക്കുന്ന ഒരാള്‍ സിഎസ്‌കെ നിരയിലുണ്ട്. യുവ പേസര്‍ തുഷാര്‍ ദേശ്പാണ്ഡെയാണ് ചെന്നൈ നിരയിലെ ഏറ്റവും വലിയ 'ചെണ്ട'. വിക്കറ്റുകള്‍ വീഴ്ത്തുമെങ്കിലും വൈഡുകളും നോ ബോളുകളും ഫുള്‍ ടോസുകളുമെല്ലാം എറിഞ്ഞ് സ്വന്തം ടീമിനെ തോല്‍പ്പിക്കാന്‍ എല്ലാ കളിയിലും തുഷാര്‍ പരമാവധി ശ്രമിക്കാറുണ്ട്.

TUSHAR DESHPANDE

പഞ്ചാബുമായുള്ള കളിയിലും റണ്‍സ് ദാനം ചെയ്യുന്ന പതിവ് തുഷാര്‍ തെറ്റിച്ചിട്ടില്ല. ഒരുഭാഗത്തു മതീശ പതിരാനയും മഹീഷ് തീക്ഷണയും രവീന്ദ്ര ജഡേജയുമെല്ലാം റണ്ണൊഴുക്ക് തടയാന്‍ കൈയ്‌മെയ് മറന്നു പോരാടുമ്പോള്‍ മറുവശത്ത് തുഷാര്‍ അതിന് അനുസരിച്ച് റണ്‍സ് വിട്ടുകൊടുത്തു കൊണ്ടേയിരുന്നു.

പഞ്ചാബിനെതിരേ നാലോവര്‍ ബൗള്‍ ചെയ്ത പേസര്‍ 12.20 ഇക്കോണമി റേറ്റില്‍ വഴങ്ങിയത് 49 റണ്‍സാണ്. മൂന്നു വിക്കറ്റുകള്‍ തുഷാര്‍ വീഴ്ത്തിയെങ്കിലും ഇതുകൊണ്ടു തന്റെ ദയനീയ ബൗളിങിനെ താരത്തിനു ന്യായീകരിക്കാന്‍ സാധിക്കില്ല. സിഎസ്‌കെ നിരയില്‍ ഏറ്റവും മോശം ഇക്കോണമി റേറ്റും തുഷാറിനു തന്നെയാണ്.

ആദ്യത്തെ ഓവറില്‍ ഭേദപ്പെട്ട രീതിയില്‍ ബൗള്‍ ചെയ്യാന്‍ തുഷാറിനായിരുന്നു. രണ്ടാം ഓവറിലാണ് താരം ആദ്യം ബൗള്‍ ചെയ്തത്. ഒരു സിക്‌സറടക്കം ഒമ്പതു റണ്‍സ് വിട്ടുകൊടുത്തു. പിന്നീട് അഞ്ചാം ഓവറിലാണ് തുഷാറിനെ ധോണി ബൗള്‍ ചെയ്യാന്‍ വിളിച്ചത്. രണ്ടാമത്തെ ബോളില്‍ ശിഖര്‍ ധവാനെ പുറത്താക്കി അദ്ദേഹം ടീമിന് ബ്രേക്ക്ത്രൂ നല്‍കി. ഈ ഓവറിലും എട്ടു റണ്‍സാണ് വിട്ടുകൊടുത്തത്.

തുഷാറിനെ ധോണി മൂന്നാമത്തെ ഓവര്‍ ബൗള്‍ ചെയ്യിച്ചത് 16ാമത്തെ ഓവറിലായിരുന്നു. ഇതാണ് ദുരന്തത്തില്‍ കലാശിച്ചത്. മൂന്നു സിക്‌സറും ഒരു ഫോറുമടക്കം 24 റണ്‍സാണ് പേസര്‍ വിട്ടുകൊടുത്തത്. ലിയാം ലിവിങ്‌സ്റ്റണിനെ പുറത്താക്കിയെങ്കിലു മല്‍സരത്തില്‍ പഞ്ചാബിന് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയത് ഈ ഓവറായിരുന്നു. മൂന്നിന് 129 റണ്‍സെന്ന നിലയിലായിരുന്ന പഞ്ചാബ് ഓവര്‍ കഴിഞ്ഞപ്പോഴേക്കും നാലിന് 153ലെത്തി.

19ാമത്തെ ഓവറും തുഷാറിനായിരുന്നു. ജിതേഷ് ശര്‍മയുടെ വിക്കറ്റെടുത്തെങ്കിലും 13 റണ്‍സ് ഈ ഓവറില്‍ പേസര്‍ വിട്ടുകൊടുത്തു. ഇതോടെ ചെന്നൈ തോല്‍വിയുറപ്പിക്കുകയും ചെയ്തു. അവസാന ഓവറില്‍ അഞ്ചു റണ്‍സ് മാത്രമേ പഞ്ചാബിനു ജയിക്കാന്‍ ആവശ്യമയിരുന്നുള്ളൂ. അവര്‍ അതു നേടിയെടുക്കുകയും ചെയ്തു.

Story first published: Sunday, April 30, 2023, 21:00 [IST]
Other articles published on Apr 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+