Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ധവാന്‍ ഇത്ര മണ്ടനോ? ചെപ്പോക്കില്‍ സ്പിന്നര്‍മാര്‍ക്ക് എട്ടോവര്‍ മാത്രം!

ഐപിഎല്ലില്‍ പഞ്ചാബ് കിങ്‌സ് നായകന്‍ ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സി വീണ്ടും ചോദ്യം ചെയ്യപ്പെട്ടിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സുമായി ചെപ്പോക്കില്‍ നടന്ന പോരാട്ടത്തില്‍ അദ്ദേഹത്തിന്റെ ക്യാപ്റ്റന്‍സിയെ ദയനീയമെന്നു മാത്രമേ വിശേഷിപ്പിക്കാനാവുകയുള്ളൂ. നായകനെന്ന നിലയില്‍ ധവാന് ഒരിക്കല്‍പ്പോലും ടീമിനെ പ്രചോദിപ്പിക്കാനോ, മികച്ച തീരുമാനങ്ങളെടുക്കാനോ സാധിച്ചില്ല. ചില വലിയ അബദ്ധങ്ങളും അദ്ദേഹത്തിന്റെ ഭാഗത്തു നിന്നും സംഭവിച്ചു. തന്റെ ബൗളര്‍മാരെ ഫലപ്രദമായി ഉപയോഗിക്കുന്നതില്‍ ധവാന്‍ ദയനീയ പരാജയമായിരുന്നു.

ചെപ്പോക്കിലെ പിച്ച് പരമ്പരാഗതമായി സ്പിന്‍ ബൗളിങിനെ തുണയ്ക്കുന്നതാണ്. പക്ഷെ ധവാന്‍ തന്റെ സ്പിന്നര്‍മാര്‍ക്കു ഈ മല്‍സരത്തില്‍ മതിയായ ഓവറുകള്‍ നല്‍കിയില്ല. ആകെ എട്ടോവറകുകള്‍ മാത്രമേ അദ്ദേഹം സ്പിന്നര്‍മാരെ കൊണ്ട് ബൗള്‍ ചെയ്യിച്ചുള്ളൂ. ശേഷിച്ച 12 ഓവറുകളും ധവാന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ക്കാണ് നല്‍കിയത്. രാഹുല്‍ ചാഹര്‍, സിക്കന്തര്‍ റസ്സ, ലിയാം ലിവിങ്റ്റണ്‍ എന്നിവരാണ് സ്പിന്‍ ബൗളിങ് കൈകാര്യം ചെയ്തത്.

SHIKHAR DHAWAN

ഇതില്‍ ചാഹര്‍ നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയപ്പോള്‍ റസ്സയ്ക്കു മൂന്നും ലിവിങ്‌സ്റ്റണിനു ഒരോവറുമേ ലഭിച്ചുള്ളൂ. സ്പിന്നര്‍ ഹര്‍പ്രീത് ബ്രാര്‍ ടീമിലുണ്ടായിട്ടും ഒരോവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് ധവാന്‍ ബൗള്‍ ചെയ്യിച്ചില്ല എന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സിക്കെതിരേ ആരാധകരില്‍ നിന്നും വലിയ വിമര്‍ശനങ്ങളും പരിഹാസങ്ങളുമാണ് ഉയരുന്നത്. അദ്ദേഹത്തെ പഞ്ചാബ് ടീമിന്റെ നായകസ്ഥാനത്തു നിന്നും പുറത്താക്കണമെന്നു പോലും പലരും ആവശ്യപ്പെട്ടിട്ടുണ്ട്.

ഐപിഎല്‍ ക്യാപ്റ്റനെന്ന നിലയില്‍ ശിഖര്‍ ധവാന്‍ 16 മല്‍സരങ്ങളില്‍ 10ലും തോറ്റിട്ടുള്ളയാളാണ്. മൂന്നില്‍ രണ്ടു കളികളും ജയിച്ച സാം കറെനെ തന്നെ നായകസ്ഥാനത്തു പഞ്ചാബിനു നിലനിര്‍ത്താമായിരുന്നു. ചെന്നൈയ്‌ക്കെതിരേ സ്പിന്നര്‍മാരെക്കൊണ്ട് ചുരുങ്ങിയത് 14-15 ഓവറുകളെങ്കിലും ശിഖര്‍ ധവാന്‍ ബൗള്‍ ചെയ്യിക്കേണ്ടിയിരുന്നു. പക്ഷെ അദ്ദേഹം തന്റെ ബൗളര്‍മാരെ വേണ്ട രീതിയില്‍ ഉപയോഗിച്ചില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

ശിഖര്‍ ധവാന്‍ യാതൊരു ക്ലൂവുമില്ലാത്ത ക്യാപ്റ്റനാണെന്നു ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണ്. എന്തുകൊണ്ടാണ് ഹര്‍പ്രീത് ബ്രാറിനെക്കൊണ്ട് ശിഖര്‍ ധവാന്‍ ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാതിരുന്നത്. ഒരുപാട് റണ്‍സ് പഞ്ചാബ് ബൗളര്‍മാര്‍ വിട്ടുകൊടുക്കുകയും ചെയ്തു. ആരെങ്കിലും ശിഖര്‍ ധവാന് ബുദ്ധി ഉപദേശിച്ചു കൊടുക്കൂ.

ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ ശിഖര്‍ ധവാന്‍ എടുത്തിരിക്കുന്ന തീരുമാനങ്ങള്‍ വിശദീകരിക്കുക കടുപ്പമാണ്. ഹര്‍പ്രീത് ബ്രാറിനു ഒരോവര്‍ പോലും കൊടുക്കാതിരുന്നത് വലിയ മണ്ടത്തരം തന്നെ. ശിഖര്‍ ധവാന്റെ ക്യാപ്റ്റന്‍സി വളരെ ദയനീയം തന്നെ. 50 ഓവര്‍ മാച്ച് പോലെയാണ് അദ്ദേഹം ടീമിനെ നയിച്ചത്. ബൗളര്‍മാര്‍ക്കു ദൈര്‍ഘ്യമേറിയ സ്‌പെല്ലുകളാണ് അദ്ദേഹം നല്‍കിയതെന്നും ആരാധകര്‍ വിമര്‍ശിച്ചു.

201 റണ്‍സ് വിജയലക്ഷ്യം

പഞ്ചാബ് കിങ്‌സിനു 201 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിനു നല്‍കിയിരിക്കുന്നത്. ടോസിനു ശേഷം ചെന്നൈ നായകന്‍ എംഎസ് ധോണി ബാറ്റിങ് തിരഞ്ഞെടക്കുകയായിരുന്നു. നാലു വിക്കറ്റിനാണ് 200 റണ്‍സെന്ന വലിയ ടോട്ടല്‍ ചെന്നൈ പടുത്തുയര്‍ത്തിയിരിക്കുന്നത്. ഓപ്പണര്‍ ഡെവന്‍ കോണ്‍വേ പുറത്താവാതെ 92 റണ്‍സുമായി ടീമിന്റെ ടോപ്‌സ്‌കോററായി മാറി. 52 ബോളുകള്‍ നേരിട്ട താരം 16 ഫോറും ഒരു സിക്‌സറുമടിച്ചു.

റുതുരാജ് ഗെയ്ക്വാദും (31 ബോളില്‍ 37) ശിവം ദുബെയുമാണ് (17 ബോളില്‍ 28) മറ്റു പ്രധാന സ്‌കോറര്‍മാര്‍. അവസാന രണ്ടു ബോളും സിക്‌സറിലേക്കു പറത്തിയ ധോണിയാണ് ടീമിനെ 200ലെത്തിച്ചത്. വെറും നാലു ബോളില്‍ അദ്ദേഹം 13 റണ്‍സോടെ പുറത്താവാതെ നിന്നു.

Story first published: Sunday, April 30, 2023, 17:56 [IST]
Other articles published on Apr 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+