Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 10 ബോളില്‍ 12 റണ്‍സ്, ഫിനിഷിങ് മറന്ന ജഡ്ഡു; ചെന്നൈയെ തോല്‍പ്പിച്ചു!

പഞ്ചാബ് കിങ്‌സുമായുള്ള ഐപിഎല്‍ മാച്ചില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനായി സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ സ്ലോ ബാറ്റിങില്‍ ആരാധകര്‍ക്കു നിരാശ. ടീം വളരെ മികച്ച ടോട്ടലില്‍ നില്‍ക്കെ അഞ്ചാമനായി ക്രീസിലെത്തിയ ജഡ്ഡു സ്ലോ ബാറ്റിങിലൂടെ ടീമിലെ വലിയ സ്‌കോര്‍ നേടുന്നതില്‍ നിന്നും തടയുകയായിരുന്നു. റണ്‍സെടുക്കാന്‍ പാടുപെട്ട അദ്ദേഹം 10 ബോളില്‍ 12 റണ്‍സ് മാത്രമാണ് നേടിയത്. ബൗണ്ടറിയോ, സിക്‌സറോയൊന്നും ഇന്നിങ്‌സില്‍ ഇല്ലായിരുന്നു.

സിഎസ്‌കെ ബാറ്റിങ് ലൈനപ്പിലെ ഏറ്റവും വലിയ ദുരന്തവും ജഡേജയായിരുന്നു. അദ്ദേഹം പുറത്തായ ശേഷമെത്തിയ നായകന്‍ എംഎസ് ധോണിയുടെ (നാലു ബോളില്‍ 13*) തകര്‍പ്പന്‍ ഫിനിഷിങാണ് സിഎസ്‌കെയെ നിശ്ചിത ഓവറില്‍ 200ലെത്തിച്ചത്. ഒരു ഘട്ടത്തില്‍ 220-230 റണ്‍സെങ്കിലും സിഎസ്‌കെ അടിച്ചെടുക്കുമെന്നായിരുന്നു പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷെ രവീന്ദ്ര ജഡേജയുടെ ടെസ്റ്റ് ശൈലിയിലുള്ള ബാറ്റിങ് എല്ലാം തകിടം മറിക്കുകയായിരുന്നു.

RAVINDRA JADEJA BATTING

മിന്നുന്ന ഫോമിലുള്ള അജിങ്ക്യ രഹാനെയെ പിറകിലേക്കു വലിച്ചാണ് സ്‌കോറിങിനു വേഗം കൂട്ടുകയെന്ന ലക്ഷ്യത്തോടെ ജഡേജയെ സിഎസ്‌കെ അഞ്ചാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്തത്. പക്ഷെ ഈ നീക്കം വന്‍ ഫ്‌ളോപ്പാവുകയും ചെയ്തു. 17ാം ഓവറിലെ ആദ്യ ബോളില്‍ മോയിന്‍ അലിയെ രാഹുല്‍ ചാഹറിന്റെ ബൗളിങില്‍ വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മ സ്റ്റംപ് ചെയ്ത് പുറത്താക്കിയിരുന്നു. തുടര്‍ന്നാണ് രവീന്ദ്ര ജഡേജ ക്രീസിലെത്തിയത്. ആദ്യ ബോളില്‍ ഡബിളും അടുത്ത ബോളില്‍ സിംഗിളും താരം നേടി.

അവസാന രണ്ടു ബോളില്‍ ഡെവന്‍ കോണ്‍വേ രണ്ടു ഫോറടിച്ചതിനാല്‍ 11 റണ്‍സ് ഓവറില്‍ സിഎസ്‌കെയ്ക്കു ലഭിച്ചു. അര്‍ഷ്ദീപ് എറിഞ്ഞ അടുത്ത ഓവറില്‍ എട്ടു റണ്‍സ് മാത്രമേ സിഎസ്‌കെ നേടിയുള്ളൂ. ഓവറിലെ അഞ്ചു ബോളും നേരിട്ടത് ജഡ്ഡുവായിരുന്നു. ഇവയില്‍ നിന്നും നേടാനായതാവട്ടെ ഏഴു റണ്‍സ് മാത്രം. സിഎസ്‌കെയുടെ പക്കല്‍ ഏഴു വിക്കറ്റുകള്‍ ബാക്കിനില്‍ക്കെയായിരുന്നു ജഡേജയുടെ ഈ മെല്ലെപ്പോക്ക്.

കാഗിസോ റബാഡയെറിഞ്ഞ 19ാം ഓവറില്‍ രണ്ടു ബോള്‍ നേരിട്ട ജഡേജയ്ക്കു നേടാനായത് രണ്ടു റണ്‍സ് മാത്രം. ഈ ഓവറിലും ചെന്നൈയ്ക്കു നേടാനായത് എട്ടു റണ്‍സാണ്. അവസാന ബോളില്‍ ഡെവന്‍ കോണ്‍വേ ബൗണ്ടറി നേടിയില്ലായിരുന്നെങ്കില്‍ നാണക്കേടാവുമായിരുന്നു. ഒടുവില്‍ ചെന്നൈ ആരാധകരുടെ ആഗ്രഹം പോലെ തന്നെ 20ാം ഓവറിലെ ആദ്യ ബോളില്‍ ജഡ്ഡു പുറത്തായി.

കളിയില്‍ അദ്ദേഹത്തിന്റെ ഭാഗത്തു നിന്നു കണ്ട ആദ്യത്തെ അഗ്രസീവ് ഷോട്ടും ഇതായിരുന്നു. പക്ഷെ നേരെ ഡീപ്പ് മിഡ് വിക്കറ്റില്‍ ലിയാം ലിവിങ്സ്റ്റണിന്റെ കൈകളിലെത്തുകയായിരുന്നു. ആര്‍പ്പുവിളികളോടയാണ് ചെന്നൈ ആരാധകര്‍ ജഡ്ഡുവിന്റെ പുറത്താവലിനോടു പ്രതികരിച്ചത്.

RAVINDRA JADEJA

രവീന്ദ്ര ജഡേജയേക്കാള്‍ നേരത്തേ എംഎസ് ധോണി തീര്‍ച്ചയായും ഇറങ്ങണം. ജഡ്ഡുവിന് ബാറ്റിങില്‍ ടച്ച് നഷ്ടമായിരിക്കുകയാണ്. ബോളുകള്‍ പാഴാക്കുകയും ചെയ്യുന്നു. 220 റണ്‍സെങ്കിലും സിഎസ്‌കെയ്ക്കു നേടാമായിരുന്നു. മല്‍സരം ചെന്നൈ തോല്‍ക്കുകയും ചെയ്തു. ഫിനിഷിങില്‍ രവീന്ദ്ര ജഡേജയ്ക്കു ഗൗരവമായി എന്തോ പ്രശ്‌നമുണ്ടെന്നു തോന്നുന്നു. എംഎസ് ധോണി അദ്ദേഹത്തേക്കാള്‍ മുമ്പ് ബാറ്റ് ചെയ്യണം. എന്തുകൊണ്ടാണ് അജിങ്ക്യ രഹാനെയെ ഇറക്കാതിരുന്നതെന്നും ആരാധകര്‍ ചോദിക്കുന്നു.

അതേസമയം, രവീന്ദ്ര ജഡേജയുടെ സ്ലോ ബാറ്റിങ് മല്‍സരത്തില്‍ ചെന്നൈയെ തോല്‍പ്പിക്കുകയും ചെയ്തിരിക്കുകയാണ്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റിനു 200 റണ്‍സാണ് നേടിയത്. മറുപടിയില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ അവസാന ബോളില്‍ പഞ്ചാബ് വിജയറണ്‍സ് കുറിക്കുകയും ചെയ്തു.

Story first published: Sunday, April 30, 2023, 19:38 [IST]
Other articles published on Apr 30, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+