For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ധോണിയുടെ തീരുമാനം പിഴച്ചു! അത് ചെയ്യാന്‍ പാടില്ലായിരുന്നു- തോല്‍പ്പിച്ച മണ്ടത്തരം

ചെന്നൈ: സ്വന്തം തട്ടകത്തില്‍ 200 റണ്‍സ് അടിച്ചെടുത്തിട്ടും പഞ്ചാബ് കിങ്‌സിനോട് നാണംകെട്ടിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ലാസ്റ്റ് ഓവറിലെ ലാസ്റ്റ് ബോളിലേക്ക് നീണ്ട ആവേശത്തിനൊടുവില്‍ നാല് വിക്കറ്റിനാണ് സിഎസ്‌കെയെ പഞ്ചാബ് തോല്‍പ്പിച്ചത്. സ്വന്തം തട്ടകത്തിലേറ്റ തോല്‍വി സിഎസ്‌കെയ്ക്ക് വലിയ നാണക്കേടുണ്ടാക്കുന്നതാണ്. പേരുകേട്ട നിരയായിട്ടും 200 റണ്‍സ് പ്രതിരോധിക്കാന്‍ ധോണിക്കും സംഘത്തിനുമായില്ല.

ബൗളര്‍മാര്‍ പ്രതീക്ഷക്കൊത്തുയരാതെ പോയതാണ് സിഎസ്‌കെയുടെ തോല്‍വിക്ക് കാരണമെന്ന് നിസംശയം പറയാം. എന്നാല്‍ നായകന്‍ ധോണിയുടെ ഒരു തീരുമാനം പാളിയതും തോല്‍വിയുടെ കാരണമായി മാറിയിട്ടുണ്ട്. മഹേഷ് തീക്ഷണയെ നേരത്തെ എറിഞ്ഞു തീര്‍ക്കാനുള്ള ധോണിയുടെ തീരുമാനമാണ് പാളിയത്. പിച്ചില്‍ പേസര്‍മാരെല്ലാം നന്നായി തല്ലുവാങ്ങിയിരുന്നു. ചെന്നൈയില്‍ സ്പിന്നര്‍മാര്‍ക്കുള്ള മുന്‍തൂക്കം അറിയാവുന്നതുമാണ്. പിച്ചില്‍ ഭേദപ്പെട്ട ടേണും ലഭിക്കുന്നുണ്ടായിരുന്നു.

ms dhoni

തുഷാര്‍ ദെശപാണ്ഡെയെ ഡെത്ത് ഓവറിലേക്ക് വെക്കാതെ മഹേഷ് തീക്ഷണയുടെ ഒരോവര്‍ ഡെത്തോവറിലേക്ക് മാറ്റിവെക്കാമായിരുന്നു. രവീന്ദ്ര ജഡേജ 17ാം ഓവര്‍ എറിയാനെത്തി 17 റണ്‍സാണ് വിട്ടുകൊടുത്തത്. എന്നാല്‍ ജഡേജയേക്കാളും നല്ല ടേണ്‍ കണ്ടെത്തുന്ന ബൗളറാണ് തീക്ഷണ. അതുകൊണ്ട് തന്നെ സ്പിന്നറെ ഉപയോഗിച്ച് ഡെത്ത് ഓവറില്‍ തന്ത്രം മെനയാതിരുന്നത് ധോണിയുടെ പിഴവായിത്തന്നെ വിലയിരുത്താം.

മോയിന്‍ അലിയെ ഒരോവറില്‍ മാത്രമാണ് ധോണി ഉപയോഗിച്ചത്. പേസര്‍മാര്‍ അടിവാങ്ങിയ സാഹചര്യത്തില്‍ ഒരോവര്‍ കൂടി മോയിനെ പരിഗണിക്കാമായിരുന്നു. ഒരോവര്‍ പന്തെറിഞ്ഞ 10 റണ്‍സാണ് മോയിന്‍ വഴങ്ങിയത്. എന്നാല്‍ അനുഭവസമ്പന്നനായ സ്പിന്നറെന്ന നിലയില്‍ വിക്കറ്റ് നേടാന്‍ മോയിന് സാധിച്ചേക്കുമായിരുന്നു. എന്നാല്‍ ധോണി വിശ്വാസം അര്‍പ്പിച്ചില്ല.

ആദ്യ രണ്ടോവറില്‍ നന്നായി തല്ലുവാങ്ങിയ ആകാശ് സിങ്ങിനെ മൂന്നാം ഓവറിലേക്ക് പരിഗണിക്കുന്നതിന് പകരം മോയിന് പന്തേല്‍പ്പിക്കാമായിരുന്നു. ഈ തീരുമാനവും മത്സരഫലത്തെ സ്വാധീനിച്ചിട്ടുണ്ട്. തുഷാര്‍ ദെശപാണ്ഡെ അനുഭവസമ്പത്തില്ലാത്ത താരമാണ്. ഡെത്ത് ഓവറില്‍ യോര്‍ക്കര്‍ ലെങ്ത് കണ്ടെത്താന്‍ താരത്തിനായില്ല. ഫുള്‍ട്ടോസായാണ് പല യോര്‍ക്കര്‍ ശ്രമങ്ങളും മാറിയത്. വൈഡ് യോര്‍ക്കറുകള്‍ വൈഡാവുകയും ചെയ്തു.

ധോണി ദെശപാണ്ഡെയില്‍ അമിത ആത്മവിശ്വാസം അര്‍പ്പിക്കുന്നത് തിരിച്ചടിയായി മാറിയിട്ടുണ്ടെന്ന് പറയാം. ബൗളിങ്ങില്‍ യാതൊരു നിയന്ത്രണവുമില്ലാത്ത താരം ഈ സീസണില്‍ വിക്കറ്റുകള്‍ നേടുന്നുണ്ടെങ്കിലും പല മത്സരങ്ങളിലും 10ന് മുകളിലാണ് ഇക്കോണമി. ടി20യില്‍ ഇത് അംഗീകരിക്കാവുന്ന കണക്കല്ല. ഇത്തവണ മികച്ച പേസര്‍മാരുടെ അഭാവം സിഎസ്‌കെയെ തളര്‍ത്തുന്നു.

ബാറ്റിങ് ഓഡറില്‍ സിഎസ്‌കെ അനാവശ്യ പരീക്ഷണം നടത്തിയതും ആരാധകര്‍ വിമര്‍ശിക്കുന്നു. സീസണില്‍ മികച്ച സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന താരമാണ് അജിന്‍ക്യ രഹാനെ. സാധാരണ മൂന്നാം നമ്പറില്‍ കളിക്കുന്ന രഹാനെക്ക് പഞ്ചാബിനെതിരേ അവസരം നല്‍കിയില്ല. മൂന്നാം നമ്പറില്‍ ശിവം ദുബെയെയാണ് സിഎസ്‌കെ ഇറക്കിയത്. ബാറ്റിങ് ഓഡറില്‍ സിഎസ്‌കെ നടത്തിയ പൊളിച്ചെഴുത്ത് അനാവശ്യമായിരുന്നുവെന്നാണ് ആരാധകര്‍ പറയുന്നത്.

ms dhoni

രഹാനെ 150ന് മുകളില്‍ സ്‌ട്രൈക്കറേറ്റില്‍ കളിക്കുന്ന സാഹചര്യത്തില്‍ ദുബെയെ മധ്യ ഓവറില്‍ത്തന്നെ ഇറക്കിയാല്‍ മതിയായിരുന്നു. ഡെത്ത് ഓവറിലേക്കെത്തിയപ്പോള്‍ സിഎസ്‌കെയുടെ റണ്ണൊഴുക്കിന്റെ വേഗം കുറഞ്ഞിരുന്നു. ഈ സമയത്തായിരുന്നു ദുബെ ക്രീസില്‍ ഉണ്ടാവേണ്ടിയിരുന്നതെന്നാണ് ആരാധകര്‍ വിലയിരുത്തുന്നത്. ധോണിയുടെ അനാവശ്യ പരീക്ഷണം വേണ്ടിയിരുന്നില്ലെന്നതാണ് ആരാധക പക്ഷം.

ഇതേ പേസ് ബൗളിങ് നിരയുമായി സിഎസ്‌കെയ്ക്ക് മുന്നോട്ട് പോകാനാവില്ല. ബെന്‍ സ്‌റ്റോക്‌സ് തിരിച്ചുവരാത്ത പക്ഷം പേസ് ഓള്‍റൗണ്ടറുടെ അഭാവം സിഎസ്‌കെയെ പിന്നോട്ടടിക്കും. രാജ് വര്‍ധന്‍ ഹംഗര്‍ഗേക്കറെ സിഎസ്‌കെ കൂടുതല്‍ പിന്തുണക്കേണ്ടതുണ്ടെന്നും പേസ് നിരയില്‍ തല്ലുകൊള്ളിയായ ആകാശ് സിങ്ങിനെയും ദെശപാണ്ഡെയേയും വിശ്വസിക്കരുതെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടുന്നു.

Story first published: Sunday, April 30, 2023, 20:11 [IST]
Other articles published on Apr 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+