For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: 6, 6, ധോണി ഡാ...! ഫിനിഷിങ്ങില്‍ പകരക്കാരനില്ല- സിക്‌സറില്‍ വമ്പന്‍ നേട്ടം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണില്‍ പഞ്ചാബ് കിങ്‌സിന് മുന്നില്‍ 201 റണ്‍സ് വിജയലക്ഷ്യം വെച്ചിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ നാല് വിക്കറ്റ് നഷ്ടത്തില്‍ 200 റണ്‍സാണ് നേടിയത്. ഡെവോണ്‍ കോണ്‍വേയുടെ (92) പ്രകടനമാണ് സിഎസ്‌കെയ്ക്ക് അടിത്തറ പാകിയത്. എന്നാല്‍ ആരാധകരെ ഇളക്കിമറിച്ച് തകര്‍ത്തടിച്ചിരിക്കുകയാണ് എംഎസ് ധോണി.

അവസാന ഓവറിലെ ആദ്യ പന്തില്‍ രവീന്ദ്ര ജഡേജ പുറത്തായപ്പോള്‍ എല്ലാവരും കാത്തിരുന്നത് ധോണിയുടെ വരവിനായിരുന്നു. സാം കറെനെറിഞ്ഞ ഓവറിലെ രണ്ടാം പന്തില്‍ ധോണിക്ക് ഒന്നും ചെയ്യാനായില്ല. എന്നാല്‍ മൂന്നാം പന്തില്‍ സിംഗിളെടുത്ത ധോണി കോണ്‍വേക്ക് സ്‌ട്രൈക്ക് കൈമാറി. നാലാം പന്തില്‍ സ്‌ട്രൈക്ക് വീണ്ടും ധോണിയിലേക്ക്. അവസാനത്തെ രണ്ട് പന്തും സിക്‌സര്‍ പറത്തിയ ധോണി ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

ms dhoni

ചെന്നൈയുടെ തട്ടകത്തില്‍ ഒത്തുകൂടിയ ആരാധകരുടെ മനസ് നിറച്ചാണ് ധോണി ബാറ്റ് ചെയ്തത്. സാം കറെന്റെ സ്ലോ ബോള്‍ തന്ത്രത്തെ രണ്ട് വട്ടം അതിര്‍ത്തി കടത്തിയതോടെ ഫിനിഷിങ്ങിലെ തന്റെ മികവിനെ പകരക്കാരനില്ലെന്ന് അടിവരയിടുകയാണ് ധോണി. അവസാന മത്സരത്തില്‍ ധോണി ബാറ്റിങ്ങിനിറങ്ങിയത് ആരാധകരെ വളരെയധികം നിരാശപ്പെടുത്തിയിരുന്നു. അതിന്റെ പകരം വീട്ടി ആരാധകര്‍ക്ക് വിരുന്നൊരുക്കാന്‍ ധോണിക്ക് സാധിച്ചിരിക്കുകയാണ്.

തന്റെ പേരിലുള്ള വമ്പന്‍ നേട്ടം വീണ്ടും എത്തിപ്പിടിക്കാവുന്നതിലും ഉയരങ്ങളിലേക്കെത്തിക്കുകയാണ് ധോണി. 20ാം ഓവറില്‍ കൂടുതല്‍ സിക്‌സര്‍ നേടുന്ന താരമെന്ന റെക്കോഡില്‍ 59 സിക്‌സുകളുമായി ധോണി തലപ്പത്താണ്. 33 സിക്‌സുകളുമായി മുന്‍ മുംബൈ ഇന്ത്യന്‍സ് താരം കറെന്‍ പൊള്ളാര്‍ഡാണ് രണ്ടാം സ്ഥാനത്ത്. മറ്റാര്‍ക്കും എളുപ്പത്തില്‍ എത്തിപ്പിടിക്കാനാവാത്ത നിലയിലേക്ക് ഈ റെക്കോഡിനെ ധോണി എത്തിച്ചിരിക്കുകയാണ്.

20ാം ഓവറിലെ ധോണിയുടെ റെക്കോഡ് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. 290 പന്തുകള്‍ നേരിട്ട് 790 റണ്‍സാണ് അദ്ദേഹം നേടിയത്. 59 സിക്‌സുകളും 49 ബൗണ്ടറിയുമാണ് ധോണി നേടിയത്. ഈ സീസണിലെ പ്രകടനങ്ങള്‍ 14 * (7), 12 (3), 32* (17), 1* (1), 2* (3), 13* (4) എന്നിങ്ങനെയാണ്. 6 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 74 റണ്‍സ്. 74 ശരാശരിയും 211 സ്‌ട്രൈക്കറേറ്റും ധോണിക്കുണ്ട്.

സിഎസ്‌കെയുടെ ബാറ്റിങ്ങിന് കരുത്തായി കോണ്‍വേയും ഗംഭീര ബാറ്റിങ്ങാണ് കാഴ്ചവെച്ചത്. ദൗര്‍ഭാഗ്യവശാല്‍ സെഞ്ച്വറി നേടാനായില്ലെങ്കിലും തകര്‍പ്പന്‍ പ്രകടനം താരം കാഴ്ചവെച്ചു. 52 പന്ത് നേരിട്ട് 16 ഫോറും 1 സിക്‌സും ഉള്‍പ്പെടെ 92 റണ്‍സാണ് കോണ്‍വേ നേടിയത്. 176.92 സ്‌ട്രൈക്കറേറ്റിലായിരുന്നു താരത്തിന്റെ പ്രകടനം. അവസാന സീസണില്‍ ടീമിലേക്കെത്തിയ കിവീസ് താരത്തിന് പ്രതീക്ഷക്കൊത്ത് ഉയരാനായിരുന്നില്ല.

devon conway

എന്നാല്‍ കോണ്‍വേയുടെ പ്രതിഭയില്‍ വിശ്വാസം അര്‍പ്പിച്ച സിഎസ്‌കെയ്ക്ക് തെറ്റിയില്ല. 16ാം സീസണില്‍ സ്ഥിരതയാര്‍ന്ന പ്രകടനത്തോടെ ടീമിന്റെ നട്ടെല്ലാവുകയാണ് കോണ്‍വെ. സീസണില്‍ 400 റണ്‍സ് പിന്നിട്ട കോണ്‍വെ വമ്പനൊരു റെക്കോഡും സ്വന്തം പേരിലാക്കിയിരിക്കുകയാണ്. അവസാന ആറ് ഇന്നിങ്‌സില്‍ തുഅഞ്ച് ഇന്നിങ്‌സുകളില്‍ അദ്ദേഹം അമ്പതിലധികം റണ്‍സ് നേടിക്കഴിഞ്ഞു.

ഈ സീസണില്‍ ഇതിനോടകം അഞ്ച് ഫിഫ്റ്റി നേടുന്ന മൂന്നാമത്തെ താരമാണ് കോണ്‍വെ. നേരത്തെ വിരാട് കോലി, ഫഫ് ഡുപ്ലെസിസ് എന്നിവര്‍ ഈ നേട്ടത്തിലേക്കെത്തിയിരുന്നു. ശിവം ദുബെയും (17 പന്തില്‍ 28) സിഎസ്‌കെ നിരയില്‍ തിളങ്ങി. ഒരു ഫോറും രണ്ട് സിക്‌സുമാണ് ദുബെ പറത്തിയത്. റുതുരാജ് ഗെയ്ക് വാദ് (31 പന്തില്‍ 37) ഓപ്പണിങ്ങില്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവെച്ചു.

50, 83, 77*, 56, 8, 92* എന്നിങ്ങനെയാണ് അവസാന ആറ് ഇന്നിങ്‌സിലെ കോണ്‍വേയുടെ പ്രകടനം. റുതുരാജുമായുള്ള ഓപ്പണിങ് കൂട്ടുകെട്ടിലും കോണ്‍വേ കരുത്തുകാട്ടുന്നു. ഈ സീസണില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ രണ്ടാമത്തെ കൂട്ടുകെട്ടാണ് കോണ്‍വേയും റുതുരാജും. 438 റണ്‍സാണ് ഇരുവരുടേയും ഈ സീസണിലെ സമ്പാദ്യം. 504 റണ്‍സുമായി ആര്‍സിബിയുടെ വിരാട് കോലിയും ഫഫ് ഡുപ്ലെസിസുമാണ് തലപ്പത്ത്.

370 റണ്‍സുമായി രാജസ്ഥാന്റെ ജോസ് ബട്‌ലര്‍-യശ്വസി ജയ്‌സ്വാള്‍ കൂട്ടുകെട്ട് മൂന്നാം സ്ഥാനത്തുണ്ട്. ഈ സീസണില്‍ സിഎസ്‌കെയുടെ മികച്ച പ്രകടനത്തിന്റെ അടിത്തറ ഓപ്പണര്‍മാരുടെ മികച്ച ഫോമാണ്. വരുന്ന മത്സരങ്ങളില്‍ ഇവര്‍ക്കത് തുടരനാവുമോയെന്നത് കണ്ടറിയാം.

Story first published: Sunday, April 30, 2023, 17:38 [IST]
Other articles published on Apr 30, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+