Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL: ധോണിക്ക് തെറ്റിയില്ല, ദേ കിടക്കുന്നു സൂര്യ! വേട്ടയാടി അതേ വീക്ക്‌നെസ്

ഐപിഎല്ലില്‍ തകര്‍പ്പന്‍ ഇന്നിങ്‌സുകളുമായി പഴയ ഫോമിലേക്കു തിരിച്ചെത്തിയ മുംബൈ ഇന്ത്യന്‍ സൂപ്പര്‍ താരം സൂര്യകുമാര്‍ യാദവിന് ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ ഇതാവര്‍ത്തിക്കാനായില്ല. താരത്തിന്റെ വീക്ക്‌നെസ് രവീന്ദ്ര ജഡേജയെ ആയുധമാക്കി സിഎസ്‌കെ ക്യാപ്റ്റന്‍ എംഎസ് ധോണി മുതലെടുക്കുകയായിരുന്നു. ചെപ്പോക്കില്‍ നടന്ന ക്ലാസിക്ക് പോരാട്ടത്തില്‍ സ്‌കൈയ്ക്കു 26 റണ്‍സ് മാത്രമേ ടീം സ്‌കോറിലേക്കു സംഭാവന ചെയ്യാനായുള്ളൂ.

22 ബോളുകള്‍ നേരിട്ട സൂര്യയുടെ ഇന്നിങ്‌സില്‍ മൂന്നു ഫോറുകളുള്‍പ്പെട്ടിരുന്നു. നാലം വിക്കറ്റില്‍ നെഹാല്‍ വദേരയ്‌ക്കൊപ്പം 55 റണ്‍സിന്റെ കൂട്ടുകെട്ടുമായി മുംബൈയെ സൂര്യ മുന്നോട്ടു നയിക്കവെയാണ് ജഡേജ സിഎസ്‌കെയ്ക്കു നിര്‍ണായക ബ്രേക്ക്ത്രൂ നല്‍കിയത്. 11ാം ഓവറിലെ മൂന്നാമത്തെ ബോളില്‍ സൂര്യയെ ക്ലീന്‍ ബൗള്‍ഡാക്കി മുംബൈയെ ജഡ്ഡു ഞെട്ടിക്കുകയായിരുന്നു.

SURYAKUMAR YADAV

102 കിമി വേഗതയുള്ള ബോളായിരുന്നു അത്. കട്ട് ഷോട്ടിനു ശ്രമിച്ച സൂര്യക്കു ടൈമിങ് പാടെ പിഴയ്ക്കുകയായിരുന്നു. പ്രതീക്ഷിച്ചതിനേക്കാള്‍ വേഗത്തിലെത്തിയ ബോള്‍ സ്റ്റംപുകളില്‍ പതിച്ചപ്പോള്‍ അദ്ദേഹം നിസ്സഹായനായി. മോശം ഷോട്ട് സെലക്ഷന്‍ തന്നെയാണ് സൂര്യക്കു വിക്കറ്റ് നഷ്ടമാക്കിയത്. ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേയുള്ള സൂര്യയുടെ വീക്ക്‌നെസാണ് ജഡ്ഡു ഒരിക്കല്‍ക്കൂടി മുതലെടുത്തത്.

മാത്രമല്ല സ്‌കൈയ്ക്കതിരേയുള്ള മികച്ച റെക്കോര്‍ഡ് അദ്ദേഹം കാത്തുസൂക്ഷിക്കുകയും ചെയ്തു. ഐപിഎല്ലില്‍ ഇതുവരെ 11 ഇന്നിങ്‌സുകളില്‍ നിന്നും ജഡേജയ്‌ക്കെതിരേ 45 റണ്‍സ് മാത്രമേ സൂര്യക്കു നേടാനായിട്ടുള്ളൂ. 15 എന്ന ദയനീയ ശരാശരിയാണ് ജഡ്ഡുവിനെതിരേ അദ്ദേഹത്തിനുള്ളത്. സ്‌ട്രൈക്ക് റേറ്റ് 76.3 മാത്രമാണ്. നാലു തവണ സൂര്യയെ ജഡേജ പുറത്താക്കുകയും ചെയ്തു.

ടി20 ഫോര്‍മാറ്റില്‍ രവീന്ദ്ര ജഡേജ ഏറ്റവുമധികം തവണ പുറത്താക്കിയ ഇന്ത്യന്‍ ബാറ്ററായും സൂര്യകുമാര്‍ യാദവ് മാറിയിരിക്കുകയാണ്. മറ്റാരെയും അദ്ദേഹ നാലു തവണ ഈ ഫോര്‍മാറ്റില്‍ മടക്കിയിട്ടില്ല. മൂന്നു തവണ വീതം പുറത്താക്കപ്പെട്ട വിരാട് കോലി, രോഹിത് ശര്‍മ, ദിനേശ് കാര്‍ത്തിക്, സഞ്ജു സാംസണ്‍, റോബിന്‍ ഉത്തപ്പ, രാഹുല്‍ ത്രിപാഠി, മനോജ് തിവാരി, മന്‍ദീപ് സിങ് എന്നിവരാണ് ഈ ലിസ്റ്റിലെ മറ്റു ഇന്ത്യന്‍ ബാറ്റര്‍മാര്‍.

അതേസമയം, ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കെതിരേ സൂര്യയുടെ റെക്കോര്‍ഡ് വളരെ മോശമാണെന്നു കണക്കുകള്‍ അടിവരയിടുന്നു. 13 ഇന്നിങ്‌സുകളില്‍ ആറു തവണയാണ് അദ്ദേഹം ഇടംകൈയന്‍ സ്പിന്നര്‍മാര്‍ക്കു വിക്കറ്റ് സമ്മാനിച്ചിട്ടുള്ളത്.

ചെന്നൈയ്ക്കു 140 റണ്‍സ് വിജയലക്ഷ്യം

ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു 140 റ്ണ്‍സിന്റെ വിജയലക്ഷ്യമാണ് മുംബൈ ഇന്ത്യന്‍സ് നല്‍കിയിരിക്കുന്നത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട മുംബൈയെ മികച്ച ബൗളിങിലൂടെ എട്ടു വിക്കറ്റിനു 139 റണ്‍സിലൊതുക്കുകയായിരുന്നു. ടോപ്പ് ത്രീ ഫ്‌ളോപ്പായെങ്കിലും നെഹാല്‍ വദേരയുടെ (64) കന്നി ഫിഫ്റ്റി മുംബൈയെ രക്ഷിക്കുകയായിരുന്നു. 52 ബോളുകള്‍ നേരിട്ട താരത്തിന്റെ ഇന്നിങ്‌സില്‍ എട്ടു ഫോറും ഒരു സിക്‌സറുമുള്‍പ്പെട്ടിരുന്നു. സൂര്യകുമാര്‍ യാദവ് (26), ട്രിസ്റ്റണ്‍ സ്റ്റബ്‌സ് (20) എന്നിവരാണ് രണ്ടക്കം കടന്ന മറ്റുള്ളവര്‍.

MATHEESA PATHIRANA

കാമറൂണ്‍ ഗ്രീന്‍ (6), ഇഷാന്‍ കിഷന്‍ (7), നായകന്‍ രോഹിത് ശര്‍മ (0), ടിം ഡേവിഡ് (2), അര്‍ഷദ് ഖാന്‍ (1) എന്നിവര്‍ക്കൊന്നും ബാറ്റിങില്‍ കാര്യമായ സംഭാവന നല്‍കാനായില്ല. ഇഷാന്‍- ഗ്രീന്‍ ജോടിയെയാണ് ഈ മല്‍സരത്തില്‍ മുംബൈ ഓപ്പണറായി പരീക്ഷിച്ചത്. രോഹിത് വണ്‍ഡൗണായി ഇറങ്ങുകയായിരുന്നു. എന്നാല്‍ ഈ പരീക്ഷണം വന്‍ ദുരന്തമായി മാറി.

Story first published: Saturday, May 6, 2023, 17:26 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+