Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: ഗംഭീറിന് ആശ്വാസം, ആ നാണക്കേട് ഇനി രോഹിത്തിന്! ഓപ്പണിങ് വിട്ടിട്ടും രക്ഷയില്ല

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ മോശം ഫോം തുടരുകയാണ്. എല്‍ ക്ലാസിക്കോ പോരില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ അദ്ദേഹം നടത്തിയ വലിയൊരു പരീക്ഷണം ദുരന്തത്തില്‍ കലാശിച്ചു. ഓപ്പണിങ് വിട്ട് മൂന്നാം നമ്പറിലേക്കു ഇറങ്ങിയിട്ടും ഹിറ്റ്മാന്റെ ബാറ്റ് തീതുപ്പിയില്ല.

മൂന്നു ബോളുകല്‍ നേരിട്ട അദ്ദേഹം പൂജ്യത്തിനു പുറത്താവുകയായിരുന്നു. തുടര്‍ച്ചയായി രണ്ടാമത്തെ കളിലിയാണ് രോഹിത് ഡെക്കായത്. പഞ്ചാബ് കിങ്‌സുമായുള്ള തൊട്ടുമുമ്പത്തെ മാച്ചിലും അദ്ദേഹത്തിനു അക്കൗണ്ട് തുറക്കാന്‍ സാധിച്ചിരുന്നില്ല.

ROHITSHARMA

ഈ മല്‍സരത്തില്‍ ഡെക്കായതോടെ വലിയൊരു നാണക്കേടിന്റെ റെക്കോര്‍ഡും രോഹിത്തിനെ തേടിയെത്തിയിരിക്കുകയാണ്. ഐപിഎല്ലിന്റെ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഡെക്കായിട്ടുള്ള ക്യാപ്റ്റനെന്ന റെക്കോര്‍ഡാണ് അദ്ദേഹത്തിന്റെ പേരിലായത്. 11ാം തവണയാണ് രോഹിത്തിന് ക്യാപ്റ്റനെന്ന നിലയില്‍ റണ്‍സെടുക്കാന്‍ സാധിക്കാതെ പോയത്.

10 ഡെക്കുകളെന്ന മുന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ക്യാപ്റ്റന്‍ ഗൗതം ഗംഭീറിന്റെ റെക്കോര്‍ഡ് രോഹിത് മറികടക്കുകയായിരുന്നു. ഈ ലിസ്റ്റില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസങ്ങളായ ആദം ഗില്‍ക്രിസ്റ്റ്, ഷെയ്ന്‍ വോണ്‍ എന്നിവരാണ് ഇരുവരും ഏഴു തവണ വീതമാണ് ഡെക്കായിട്ടുള്ളത്.

കൂടാതെ ഐപിഎല്‍ ചരിത്രത്തില്‍ ഏറ്റവുമധികം തവണ ഡെക്കായിട്ടുള്ള താരമെന്ന വമ്പന്‍ റെക്കോര്‍ഡും രോഹിത് തന്റെ പേരിലാക്കിയിരിക്കുകയാണ്. 16ാം തവണയാണ് ഹിറ്റ്മാനെ ടൂര്‍ണമെന്റില്‍ ഡെക്കായിരിക്കുന്നത്. 15 തവണ വീതം ഡെക്കായ സുനില്‍ നരെയ്ന്‍, മന്‍ദീപ് സിങ്, ദിനേശ് കാര്‍ത്തിക് എന്നിവരെ രോഹിത് മറികടക്കുകയായിരുന്നു. 232 ഇന്നിങ്‌സുകളിലാണ് അദ്ദേഹം 16 തവണ പൂജ്യത്തിനു ക്രീസ് വിട്ടത്. എന്നാല്‍ നരെയ്ന്‍ 94ഉം മന്‍ദീപ് 98ഇം ഇന്നിങ്‌സുകളേ കളിച്ചിട്ടുള്ളൂ. ഡിക്കെ 217 ഇന്നിങ്‌സുകളില്‍ കളിച്ചുകഴിഞ്ഞു.

ROHIT SHARMA

ചെന്നൈയ്‌ക്കെതിരേ ബാറ്റിങ് ഓര്‍ഡറില്‍ സര്‍പ്രൈസ് ബാറ്റങ്ങളായിരുന്നു രോഹിത് വരുത്തിയത്. ഇഷാന്‍ കിഷനു പകരം ഓസ്‌ട്രേലിയയുടെ വമ്പനടിക്കാരനായ ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെയാണ് ഓപ്പണിങില്‍ ഇറക്കിയത്. പവര്‍പ്ലേയുടെ ആനുകൂല്യം പരമാവധി മുതലെടുക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നു ഇത്. പക്ഷെ ഈ പരീക്ഷണം വിജയം കണ്ടില്ല. ടീം സ്‌കോര്‍ 13ല്‍ നില്‍ക്കെ രണ്ടാം ഓവറില്‍ തന്നെ തുഷാര്‍ ദേശ്പാണ്ഡെയുടെ ബൗളിങില്‍ ആറു റണ്‍സെടുത്ത ഗ്രീന്‍ ക്ലീന്‍ ബൗള്‍ഡ്.

ഇതോടെ രോഹിത്തിനെ പ്രതീക്ഷിച്ചതിനേക്കാള്‍ നേരത്തേ ക്രീസിലെത്തേണ്ടി വന്നു. മൂന്നാം ഓവറിലെ രണ്ടാമത്തെ ബോളില്‍ ഇഷാന്‍ കിഷനെ (7) ദീപക് ചാഹറുടെ ബൗളിങില്‍ മഹീഷ് തീക്ഷണ പിടികൂടി. നാലാമനായി സൂര്യകുമാര്‍ യാദവിനു പകരം നെഹാല്‍ വദേരയെ ഇറക്കി മുംബൈയുടെ മറ്റൊരു പരീക്ഷം. പക്ഷെ ഇതേ ഓവറിലെ അഞ്ചാമത്തെ ബോളില്‍ രോഹിത്തും പുറത്ത്. വിക്കറ്റിനു പിറകിലേക്കു ഷോട്ടിനു ശ്രമിച്ച അദ്ദേഹത്തിനു പിഴയ്ക്കുകയായിരുന്നു. നേരെ രവീന്ദ്ര ജഡേജയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്.

Story first published: Saturday, May 6, 2023, 16:18 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+