Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: തനി രാവണന്‍! രോഹിത്തിന്റെ വിക്കറ്റിന് പിന്നില്‍ ധോണി മാജിക്ക്! കുടുക്കിയതിങ്ങനെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെതിരേ മുംബൈ ഇന്ത്യന്‍സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ മുംബൈക്ക് സിഎസ്‌കെയുടെ തട്ടകത്തില്‍ പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണിങ്ങില്‍ രോഹിത് ശര്‍മ മൂന്നാം നമ്പറിലേക്കിറങ്ങിയതോടെ കാമറൂണ്‍ ഗ്രീനും ഇഷാന്‍ കിഷനും ചേര്‍ന്നാണ് ഓപ്പണിങ് ഇറങ്ങിയത്.

എന്നാല്‍ ഈ കൂട്ടുകെട്ട് ക്ലിക്കായില്ല. മൂന്നാമനായി ഇറങ്ങിയ രോഹിത് ശര്‍മ മൂന്ന് പന്ത് നേരിട്ട് ഡെക്കിന് പുറത്തായി വലിയ നാണക്കേടിലേക്കെത്തിയിരിക്കുകയാണ്. ദീപക് ചഹാറിന്റെ പന്തിനെ ധോണിയുടെ തലക്ക് മുകളിലൂടെ ബൗണ്ടറി നേടാനുള്ള രോഹിത്തിന്റെ ശ്രമം പാളി. ദീപക്കിന്റെ സ്വിങ് ചെയ്ത പന്തില്‍ രോഹിത്തിന് ടൈമിങ് പിഴച്ചപ്പോള്‍ രവീന്ദ്ര ജഡേജയുടെ കൈയില്‍ ഭദ്രം. സീസണിലെ രോഹിത്തിന്റെ രണ്ടാം ഡെക്കാണിത്.

rohit-ms dhoni

ഇപ്പോഴിതാ രോഹിത്തിനെ കുടുക്കിയ എംഎസ് ധോണിയുടെ തന്ത്രമാണ് ഇപ്പോള്‍ എല്ലായിടത്തും ചര്‍ച്ചയാവുന്നത്. ദീപക്കിന്റെ ഓവറില്‍ സാധാരണ പേസര്‍മാര്‍ക്ക് നില്‍ക്കുന്നതുപോലെ അല്‍പ്പം പിന്നോട്ടിറങ്ങിയാണ് ധോണി കീപ്പിങ് ആരംഭിച്ചത്. എന്നാല്‍ രോഹിത് രണ്ട് പന്ത് ഡോട്ടാക്കിയതോടെ സ്റ്റംപിന് പിന്നിലേക്ക് ധോണിയെത്തി. ധോണി പേസിനെതിരേ സ്റ്റംപിന് അടുത്ത കീപ്പ് ചെയ്തതോടെ രോഹിത് സമ്മര്‍ദ്ദത്തിലായി.

ഇതോടെയാണ് സാഹസിക ഷോട്ടിന് ശ്രമിച്ച് രോഹിത് പുറത്താവുന്നത്. ധോണി സ്റ്റംപിന് പിന്നിലേക്ക് കയറി നിന്ന തൊട്ടടുത്ത പന്തില്‍ത്തന്നെ രോഹിത്തിന്റെ വിക്കറ്റ് വീണുവെന്നതാണ് കൗതുകരമായ കാര്യം. രോഹിത്തിന്റെ മോശം ഫോമിനെയും ദൗര്‍ബല്യത്തെയും നന്നായി മുതലെടുക്കാന്‍ ധോണിക്കായി. കൃത്യമായ ഫീല്‍ഡിങ് വിന്യാസത്തോടൊപ്പം ധോണിയുടെ കണക്കുകൂട്ടലുകളും കൃത്യമായതോടെ രോഹിത് ഈ കെണിയില്‍ വീഴുകയായിരുന്നു.

ധോണിയുമായുള്ള നേര്‍ക്കുനേര്‍ കണക്കില്‍ മുന്‍തൂക്കമുള്ള നായകനാണ് രോഹിത്തെങ്കിലും താരത്തിനെതിരേ പദ്ധതികള്‍ മെനയുന്നതില്‍ ധോണിയുടെ മിടുക്ക് ഒന്ന് വേറെ തന്നെയാണ്. ഇന്നത്തെ ഡെക്കോടെ വലിയ നാണക്കേടിലേക്കാണ് രോഹിത് എത്തിയിരിക്കുന്നത്. ഐപിഎല്ലില്‍ കൂടുതല്‍ തവണ തലപ്പത്താണ് രോഹിത്. ഇത് 16ാം തവണയാണ് രോഹിത് ഡെക്കാവുന്നത്.

15 തവണ ഡെക്കായ ദിനേഷ് കാര്‍ത്തിക്, സുനില്‍ നരെയ്ന്‍, മന്ദീപ് സിങ് എന്നിവരെ പിന്തള്ളിയാണ് രോഹിത് ഈ നാണംകെട്ട റെക്കോഡില്‍ ഒന്നാം സ്ഥാനത്തേക്കെത്തിയത്. അവസാന 11 ഐപിഎല്‍ ഇന്നിങ്‌സില്‍ നിന്ന് ഇത് നാലാം തവണയാണ് രോഹിത് ഡെക്കിന് പുറത്താവുന്നത്. ഈ സീസണില്‍ ഒരു ഫിഫ്റ്റി നേടിയത് മാറ്റിനിര്‍ത്തിയാല്‍ രോഹിത് സമ്പൂര്‍ണ്ണ ദുരന്തമാണ്. നായകസ്ഥാനം മാത്രമല്ല വിരമിക്കേണ്ട സമയമായെന്ന് തന്നെ പറയാം.

ms dhoni, deepak chahar

നായകനെന്ന നിലയിലും പൂജ്യത്തിന് പുറത്തായത് രോഹിത്തിന് നാണക്കേടായി. നായകനെന്ന നിലയില്‍ കൂടുതല്‍ ഡെക്കാവുന്ന താരമാണ് രോഹിത്തിപ്പോള്‍. 11 തവണയാണ് രോഹിത് ഡെക്കായത്. 10 തവണ ഡെക്കാണ് മുന്‍ കെകെആര്‍ നായകന്‍ ഗൗതം ഗംഭീറാണ് രണ്ടാം സ്ഥാനത്ത്. അവസാന സീസണില്‍ അവസാന സ്ഥാനക്കാരായ മുംബൈക്ക് ഇത്തവണത്തെ ഐപിഎല്‍ വളരെ പ്രധാനപ്പെട്ടതാണ്. എന്നാല്‍ രോഹിത്തിന്റെ മോശം ഫോം ടീമിനെ പിന്നോട്ടടിക്കുകയാണ്.

നായകനെന്ന നിലയിലെ ബുദ്ധികൊണ്ട് രോഹിത്തിന് തുടരാന്‍ സാധിച്ചേക്കുമെങ്കിലും ബാറ്റിങ് പ്രകടനം വിലയിരുത്തുമ്പോള്‍ തീര്‍ത്തും നിരാശപ്പെടേണ്ടി വരും. യാതൊരു ഉത്തരവാദിത്തവുമില്ലാതെ വന്ന് നിരാശപ്പെടുത്തി മടങ്ങുകയാണ് രോഹിത്. 2016ന് ശേഷമുള്ള രോഹിത്തിന്റെ ടി20 കണക്കുകള്‍ നോക്കുമ്പോള്‍ 122 ഇന്നിങ്‌സില്‍ നിന്ന് നേടിയത് 21 ശരാശരിയും 121 സ്‌ട്രൈക്കറേറ്റും മാത്രം. ഇതില്‍ 20 തവണ ഡെക്കിനും പുറത്തായി. 2018മുതല്‍ ഇതുവരെയുള്ള ഐപിഎല്‍ ശരാശരി 23 മാത്രമാണ്.

Story first published: Saturday, May 6, 2023, 16:55 [IST]
Other articles published on May 6, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+