For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ബാറ്റിങ് 'മറന്ന' ജഡ്ഡു, അഞ്ചിങ്‌സില്‍ രണ്ടക്കം കടന്നത് ഒരിക്കല്‍ മാത്രം!

ഐപിഎല്ലില്‍ ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയുടെ ബാറ്റിങിലെ ദയനീയ ഫോം ചെന്നൈ സൂപ്പര്‍ കിങ്‌സിനു വലിയ തലവേദനയായി മാറിയിരിക്കുകയാണ്. ഈ സീസണില്‍ കളിച്ച രണ്ടു മല്‍സരങ്ങൡും അദ്ദേഹം ഒറ്റയക്ക സ്‌കോറിനു പുറത്തായി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള മാച്ചില്‍ ടീം വലിയ സ്‌കോറില്‍ നില്‍ക്കവെയായിരുന്നു അദ്ദേഹം ക്രീസിലെത്തിയത്. ഫിനിഷറുടെ ദൗത്യമായിരുന്നു അദ്ദേഹത്തെ ടീം ഏല്‍പ്പിച്ചത്.

പക്ഷെ ജഡ്ഡുവിന് ഈ റോളില്‍ തിളങ്ങാന്‍ സാധിച്ചില്ല. ആറു ബോളുകള്‍ നേരിട്ട അദ്ദേഗം മൂന്നു റണ്‍ മാത്രമെടുത്ത് പുറത്തായി. 20ാം ഓവറിലെ ആദ്യ ബോളിലായിരുന്നു ജഡേജയുടെ മടക്കം. വമ്പന്‍ ഷോട്ടിനു മുതിര്‍ന്ന അദ്ദേഹത്തെ മാര്‍ക്ക് വുഡിന്റെ ബൗളിങില്‍ രവി ബിഷ്‌നോയ് പിടികൂടി. നേരത്തേ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള ഉദ്ഘാടന മല്‍സരത്തിലും ജഡ്ഡു ബാറ്റിങ്ങില്‍ ക്ലിക്കായിരുന്നില്ല. രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രമെടുത്ത് താരം ക്രീസ് വിടുകയായിരുന്നു.

RAVINDA JADEJA

കഴിഞ്ഞ സീസണില്‍ ചെന്നൈയുടെ നായകസ്ഥാനത്തേക്കു വന്നതു മുതലാണ് രവീന്ദ്ര ജഡേജയുടെ ഫോമില്‍ വന്‍ ഇടിവുണ്ടായത്. ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം അദ്ദേഹത്തിന്റെ വ്യക്തിഗത പ്രകടനത്തെ ബാധിക്കുകയായിരുന്നു. ഇതിനിടെ സിഎസ്‌കെ ടീമും തോല്‍വികളിലേക്കു കൂപ്പുകുത്തിക്കൊണ്ടിരുന്നു. തുടര്‍ന്നാണ് സീസണിന്റെ മധ്യത്തോടെ ജഡേജ നായക സ്ഥാനമൊഴിഞ്ഞത്. തുടര്‍ന്നു എംഎസ് ധോണി വീണ്ടും ക്യാപ്റ്റന്‍സി ഏറ്റെടുക്കുകയായിരുന്നു. അതിനു ശേഷം ചുരുക്കം മല്‍സരങ്ങളില്‍ മാത്രമേ ജഡേജ കളിച്ചുള്ളൂ. 'പരിക്ക്' കാരണം സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ നിന്നും അദ്ദേഹം പിന്‍മാറുകയായിരുന്നു.

ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങള്‍ ജഡേജയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിള്ളലും വീഴ്ത്തി. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ നിന്നും സിഎസ്‌കെയുമായി ബന്ധപ്പെട്ട ഫോട്ടോസും വീഡിയോസുമെല്ലാം ജഡ്ഡു നീക്കവും ചെയ്തു. ഇതോടെ ഈ സീസണില്‍ അദ്ദേഹം സിഎസ്‌കെയില്‍ ഉണ്ടാവില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ നായകന്‍ ധോണിയുടെ ഇടപെലിനെ തുടര്‍ന്നു ജഡേജ സിഎസ്‌കെയില്‍ തന്നെ തുടരുകയായിരുന്നു. എന്നാല്‍ സിഎസ്‌കെയില്‍ നേരത്തേയുണ്ടായ തിരിച്ചടികളില്‍ നിന്നും താരം മുക്തനായിട്ടില്ലെന്നാണ് ഈ സീസണിലെ രണ്ടു മല്‍സരങ്ങള്‍ തെളിയിക്കുന്നത്.

RAVINDRA JADEJA SHOT

ഐപിഎല്ലില്‍ രവീന്ദ്ര ജഡേജയുടെ അവസാനത്തെ അഞ്ച് ഇന്നിങ്‌സുകളെടുക്കുകയാണെങ്കില്‍ നാലിലും അദ്ദേഹം ഒറ്റയക്ക് സ്‌കോറിനാണ് പുറത്തായിട്ടുള്ളത്. ഉയര്‍ന്ന സ്‌കോര്‍ 21 റണ്‍സാണ്. 16 ബോളുകളില്‍ നിന്നായിരുന്നു ഇത്. ശേഷിച്ച നാല് ഇന്നിങ്‌സുകളില്‍ 1 (1 ബോള്‍), 3 (5 ബോള്‍), 1 (2 ബോള്‍), 3 (6 ബോള്‍) എന്നിങ്ങനെയാണ് സ്‌കോറുകള്‍.

Story first published: Monday, April 3, 2023, 22:40 [IST]
Other articles published on Apr 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+