For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ജഡ്ഡുവിനോടു ധോണി പ്രതികാരം ചെയ്യുന്നോ? സംശയിക്കാന്‍ കാരണമുണ്ട്!

നാലു തവണ ജേതാക്കളായ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഐപിഎല്ലിലെ തങ്ങളുടെ ആദ്യത്തെ വിജയം പിടിച്ചെടുത്തിരിക്കുകയാണ്. ഒരിടവേളയ്ക്കു ശേഷം ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ തിരിച്ചെത്തിയ സിഎസ്‌കെ തങ്ങളുടെ ആരാധകരെ നിരാശപ്പെടുത്തിയില്ല. അല്‍പ്പം വിയര്‍ത്താണെങ്കിലും ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ വിജയവും വിലപ്പെട്ട രണ്ടു പോയിന്റും സ്വന്തമാക്കാന്‍ എംഎസ് ധോണിക്കും സംഘത്തിനും കഴിഞ്ഞു.

പക്ഷെ രണ്ടു മല്‍സരങ്ങളിലെ പ്രകടനം പരിഗണിക്കുമ്പോള്‍ ബൗളിങില്‍ ചെന്നൈ ഇനിയുമേറെ മെച്ചപ്പെടാനുണ്ടെന്നു വ്യക്തമായിരിക്കുകയാണ്. അനുഭവസമ്പത്ത് തീരെ കുറഞ്ഞ ഈ പേസ് നിരയെയും വച്ച് ധോണിക്കു എത്ര ദൂരം ടീമിനെ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുമെന്നു കാത്തിരുന്നു തന്നെ കാണണം. ബാറ്റിങ് അതിശക്തമാണെങ്കിലും ബൗളിങ് അതിന്റെ പകുതി പോലുമെത്തില്ലെന്നതാണ് ചെന്നൈയുടെ പ്രധാന പോരായ്മ.

MS DHONI RAVINDRA JADEJA

അതിനിടെ സ്റ്റാര്‍ ഓള്‍റൗണ്ടറും കഴിഞ്ഞ സീസണില്‍ കുറച്ചു മല്‍സരങ്ങളില്‍ നായകനുമായ രവീന്ദ്ര ജഡേജയെ സിഎസ്‌കെ നായകന്‍ ഒതുക്കുന്നുണ്ടോയെന്ന സംശയം ബലപ്പെടുകയാണ്. കാരണം ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച മാച്ച് വിന്നര്‍മാരില്‍ ഒരാളായ ജഡ്ഡുവിന് കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും യാതൊരു ഇംപാക്ടും ബാറ്റിങിലോ, ബൗളിങിലോ സൃഷ്ടിക്കാനായിട്ടില്ല. ബൗളിങില്‍ നേരത്തേ ധോണിയുടെ പ്രധാന ആയുധമായിരുന്നു ജഡേജ. പക്ഷെ ഇപ്പോള്‍ ജഡ്ഡുവിനെ അദ്ദേഹം വേണ്ട രീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും മാത്രമല്ല അനുയോജ്യമല്ലാത്ത സന്ദര്‍ഭങ്ങളിലാണോ ബൗള്‍ ചെയ്യിക്കുന്നതെന്നും ചോദ്യങ്ങളുയരുന്നുണ്ട്.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള കഴിഞ്ഞ മല്‍സരത്തില്‍ ധോണിയുടെ നീക്കം ഈ സംശയം വര്‍ധിപ്പിക്കുകയും ചെയ്യുന്നുണ്ട്. സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചായിട്ടും നേരത്തേ ചെപ്പോക്കില്‍ മികച്ച റെക്കോര്‍ഡുള്ള താരമായിട്ടും ജഡേജയെ ധോണി ബൗള്‍ ചെയ്യിക്കാന്‍ വളരെയേറെ വൈകിയിരുന്നു. പകരം ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലി, ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചെല്‍ സാന്റ്‌നര്‍ എന്നിവരിലാണ് അദ്ദേഹം വിശ്വാസമര്‍പ്പിച്ചത്. മാത്രമല്ല രണ്ടു പേരുടെയും നാലോവര്‍ ക്വാട്ട പൂര്‍ത്തിയാക്കിയ ശേഷമാണ് ഒരു പാര്‍ട്ട് ടൈം ബൗളറെപ്പോലെ ജഡ്ഡുവിനെ ധോണി ബൗള്‍ ചെയ്യാന്‍ വിളിക്കുന്നത്.

RAVINDRA JADEJA

ലഖ്‌നൗവിന്റെ റണ്‍റേറ്റ് കൂടിക്കൊണ്ടിരിക്കവെ, 15ാം ഓവറിലാണ് രവീന്ദ്ര ജഡേജയെക്കൊണ്ട് ധോണി ബൗള്‍ ചെയ്യിച്ചത്. ഈ സമയത്താവട്ടെ അപകടകാരിയായ ഇടംകൈയന്‍ ബാറ്റര്‍ നിക്കോളാസ് പൂരന്‍ ക്രീസിലുമുണ്ടായിരുന്നു. ഇടംകൈയനായ ജഡ്ഡുവിനെ പൂരന് മുന്നിലേക്കു ധോണി 'ഇരയായി' ഇട്ടു കൊടുക്കുന്നതു പോലെയായിരുന്നു ഇത്.

ജഡ്ഡൂവിനെ പൂരന്‍ ശരിക്കും കൈകാര്യവും ചെയ്തു. രണ്ടു സിക്‌സറുകളാണ് അദ്ദേഹം ഈ ഓവറില്‍ പറത്തിയത്. 14 റണ്‍സ് ഓവറില്‍ ജഡ്ഡു വിട്ടുകൊടുക്കുകയും ചെയ്തു. അതിനു ശേഷം കളിയില്‍ അദ്ദേഹം ബൗള്‍ ചെയ്തതുമില്ല. നേരത്തേ ലഖ്‌നൗവിന്റെ വലംകൈയന്‍ ബാറ്റര്‍മാര്‍ ക്രീസിലുള്ളപ്പോഴൊന്നും ജഡേജയെക്കൊണ്ട് ഒരോവര്‍ പോലും ബൗള്‍ ചെയ്യിക്കാന്‍ ധോണി ശ്രമിച്ചിരുന്നില്ല.

ഡെത്ത് ഓവറില്‍ മികച്ച റെക്കോര്‍ഡല്ല ജഡേജയുടേത്. എന്നിട്ടും അദ്ദേഹത്തെ ധോണി വൈകിപ്പിച്ചതാണ് ചില ആരാധകരെ ചൊടിപ്പിച്ചത്. കഴിഞ്ഞ സീസണില്‍ ക്യാപ്റ്റന്‍സിയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങളെ തുടര്‍ന്നു സിഎസ്‌കെ ടീം മാനേജ്‌മെന്റും ജഡേജയും തമ്മില്‍ സൗന്ദര്യപ്പിണക്കമുണ്ടായിരുന്നു. സിഎസ്‌കെയുമായി ബന്ധപ്പെട്ടുള്ള ചിത്രങ്ങളും വീഡിയോസും ജഡ്ഡു സോഷ്യല്‍ മീഡിയ പേജുകളില്‍ നിന്നും ഒഴിവാക്കുകയും ചെയ്തിരുന്നു.

ഇതോടെ ഇനിയൊരിക്കലും അദ്ദേഹം ഫ്രാഞ്ചൈസിക്കായി കളിക്കില്ലെന്നായിരുന്നു എല്ലാവരും ഉറപ്പിച്ചത്. എന്നാല്‍ ധോണി ഇടപെട്ട് ജഡേജയെ അനുനയിപ്പിക്കുകയും തുടര്‍ന്നു താരം ക്ലബ്ബില്‍ തുടരാന്‍ സമ്മതം മൂളുകയുമായിരുന്നു. കഴിഞ്ഞ സീസണിലെ പ്രശ്‌നങ്ങളുടെ പേരില്‍ ധോണി ഇപ്പോള്‍ ജഡേജയോടു പകരം വീട്ടുകയാണോയെന്നും സോഷ്യല്‍ മീഡിയയില്‍ ചിലര്‍ ചോദിക്കുന്നുണ്ട്.

Story first published: Tuesday, April 4, 2023, 12:07 [IST]
Other articles published on Apr 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+