For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: നായകനായി ഇനി ഞാനുണ്ടാവില്ല! കലിപ്പില്‍ ധോണി, കാരണമറിയാം

ഐപിഎല്ലിന്റെ 16ാം സീസണിലെ ആദ്യ വിജയം കൊയ്‌തെങ്കിലും ചെന്നൈ സൂപ്പര്‍ കിങ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണി തന്റെ പേസര്‍മാരുടെ പ്രകടനത്തില്‍ ഒട്ടും സന്തുഷ്ടനല്ല. സാധാരണയായി വളരെ കൂളായി കാണപ്പെടാറുള്ള അദ്ദേഹം മല്‍സരശേഷം അവര്‍ക്കെതിരേ പൊട്ടിത്തെറിക്കുകയും ചെയ്തിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ സിഎസ്‌കെയുടെ ക്യാപ്റ്റന്‍ സ്ഥാനത്തു തന്നെ കാണില്ലെന്നാണ് അദ്ദേഹം അവര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ നടന്ന മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ 12 റണ്‍സിന്റെ നിറംമങ്ങിയ വിജയമാണ് ചെന്നൈ സ്വന്തമാക്കിയത്. ഒരോവര്‍ കൂടി ലഖ്‌നൗവിന് കിട്ടിയിരുന്നെങ്കില്‍ ഒരുപക്ഷെ മല്‍സരഫലം മറ്റൊന്നാവുമായിരുന്നു.

MS DHONI BOWLERS

ഈ സീസണിലെ തന്നെ ഏറ്റവുമുയര്‍ന്ന ടോട്ടലാണ് ലഖ്‌നൗവിനെതിരേ ചെന്നൈ പടുത്തുയര്‍ത്തിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട അവര്‍ ഏഴു വിക്കറ്റിന് 217 റണ്‍സെന്ന വലിയ സ്‌കോര്‍ പടുത്തുയര്‍ത്തി. ചെന്നൈ അനായാസം മല്‍സരം ജയിക്കുമെന്നായിരുന്നു എല്ലാനരും ഉറപ്പിച്ചത്. പക്ഷെ ലഖ്‌നൗ ഇതേ നാണയത്തില്‍ മറുപടി നല്‍കി. വിക്കറ്റുകള്‍ ഒരു ഘട്ടത്തില്‍ വീണു കൊണ്ടിരുന്നിട്ടും അവരുടെ അഗ്രസീവ് സമീപനത്തില്‍ മാറ്റമുണ്ടായില്ല. ഒടുവില്‍ ഏഴു വിക്കറ്റിന് 205 റണ്‍സെടുത്ത് ലഖ്‌നൗ മല്‍സരം അടിയറവയ്ക്കുകയായിരുന്നു. വെറും രണ്ടു സിക്‌സറുകള്‍ അകലെയാണ് അവര്‍ക്കു അവിസ്മരണീയമായ ഒരു ജയം നഷ്ടമായത്.

ലഖ്‌നൗ ബാറ്റര്‍മാരുടെ മിന്നുന്ന പ്രകടനത്തേക്കാള്‍ ചെന്നൈ ബൗളര്‍മാരുടെ ദയനീയ പ്രകടനമാണ് കളിയില്‍ തുറന്നു കാണിക്കപ്പെട്ടത്. പ്രത്യേകിച്ചും പേസര്‍മാരുടെ പ്രകടനം ദയനീമായിരുന്നു. അനുഭവസമ്പത്ത് കുറഞ്ഞ ചെന്നൈ നിരയിലെ യുവ ബൗളര്‍മാര്‍ എക്‌സ്ട്രായിനത്തില്‍ റണ്‍സ് വാരിക്കോരി നല്‍കി. 18 റണ്‍സണ് എക്‌സ്ട്രായായി അവര്‍ നല്‍കിയത്. 13 വൈഡുകളും മൂന്നു നോ ബോളുകളും ഉള്‍പ്പെടെയായിരുന്നു ഇത്. പേസര്‍മാരുടെ ഈ പ്രകടനമാണ് മല്‍സരശേഷം ധോണിയെ ക്ഷുഭിതനാക്കിയത്.

ഫാസ്റ്റ് ബൗളിങില്‍ ഞങ്ങള്‍ കുറച്ചുകൂടി മെച്ചപ്പെടേണ്ടതുണ്ട്. സാഹചര്യങ്ങള്‍ക്കു അനുസരിച്ച് ബൗള്‍ ചെയ്യേണ്ടത് ആവശ്യമാണ്. എതിര്‍ ടീം ബൗളര്‍മാര്‍ എന്താണ് ചെയ്യുന്നതെന്നു ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. ഒരു കാര്യം ബൗളര്‍മാര്‍ നോ ബോളുകളും അധികം വൈഡുകളും എറിയുന്നത് അവസാനിപ്പിച്ചേ തീരൂ. അല്ലെങ്കില്‍ നിങ്ങള്‍ക്കു പുതിയൊരു ക്യാപ്റ്റന് കീഴില്‍ കളിക്കേണ്ടി വരും. ഇതു എന്റെ രണ്ടാമത്തെ മുന്നറിയിപ്പാണ്. തുടര്‍ന്നാല്‍ ഞാന്‍ ക്യാപ്റ്റന്‍ സ്ഥാനമൊഴിയും. പിച്ച് നല്ലതായതു കൊണ്ടു മാത്രമാണ് ഞങ്ങള്‍ക്കു ഇവിടെ അധിക റണ്‍സ് നേടാന്‍ കഴിഞ്ഞതെന്നും എംഎസ് ധോണി മല്‍സരശേഷം വ്യക്തമാക്കി.

CSK CELEBRATE

ക്യാപ്റ്റന്‍സി കരിയറില്‍ ഇതാദ്യമായിട്ടാണ് എംഎസ് ധോണി ഈ തരത്തില്‍ താന്‍ നായകസ്ഥാനമൊഴിയുമെന്നു ടീമിനു മുന്നറിയിപ്പ് നല്‍കുന്നത്. ക്യാപ്റ്റന്‍ സ്ഥാനത്തു നിന്നം പടിയിറങ്ങിയാല്‍ പിന്നീടൊരിക്കലും ഈ റോളില്‍ അദ്ദേഹത്തെ കാണില്ലെന്നുറപ്പാണ്. കാരണം ഇതു ധോണിയുടെ അവസാനത്തെ ഐപിഎല്‍ സീസണ്‍ ആയിരിക്കുമെന്നു നേരത്തേ സിഎസ്‌കെ ടീം മാനേജ്‌മെന്റ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ സീസണിനു മുമ്പ് തന്നെ അദ്ദേഹം നായകസ്ഥാനമൊഴിഞ്ഞിരുന്നു.

സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയെ ചുമതല ഏല്‍പ്പിക്കുകയും ചെയ്തിരുന്നു. പക്ഷെ ടീമിന്റെ ദയനീയ പ്രകടനത്തെ തുടര്‍ന്ന് സീസണിന്റെ പകുതിയോടെ ജഡേജ ക്യാപ്റ്റന്‍സി ഒഴിഞ്ഞു. തുടര്‍ന്നാണ് ധോണിക്കു വീണ്ടും ചുമതല ഏറ്റെടുക്കേണ്ടി വന്നത്. എന്നാല്‍ ബൗളര്‍മാര്‍ ഫ്‌ളോപ്പ് ഷോ തുടര്‍ന്നാല്‍ ഈ സീസണില്‍ മറ്റൊരു ക്യാപ്റ്റന്‍സി മാറ്റം കൂടി സിഎസ്‌കെയില്‍ സംഭവിച്ചേക്കും.

ലഖ്‌നൗവിനെതിരായ മല്‍സരത്തില്‍ സ്പിന്‍ ജോടികളായ മോയിന്‍ അലി, മിച്ചെല്‍ സാന്റ്‌നര്‍ എന്നിവര്‍ക്കൊഴികെ മറ്റാര്‍ക്കും മികവ് പുലര്‍ത്താനായില്ല. ശേഷിച്ച അഞ്ചു ബൗളര്‍മാരും റണ്‍സ് വാരിക്കോരി നല്‍കി. നാലു വിക്കറ്റുകളെടുത്ത അലിയാണ് ചെന്നൈയുടെ വിജയശില്‍പ്പി. സാന്റ്‌നര്‍ക്ക് ഒരു വിക്കറ്റും ലഭിച്ചു. ദീപക് ചാഹര്‍ നാലോവറില്‍ 56 റണ്‍സാണ് വഴങ്ങിയത്. ബെന്‍ സ്റ്റോക്‌സ് ഒരോവറില്‍ 18ഉം തുഷാര്‍ ദേശ്പാണ്ഡെ നാലോവറില്‍ 45ഉം (രണ്ട് വിക്കറ്റ്) രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍ രണ്ടോവറില്‍ 24ഉം രവീന്ദ്ര ജഡേജ ഒരോവറില്‍ 14 റണ്‍സും വിട്ടുകൊടുത്തു.

Story first published: Tuesday, April 4, 2023, 6:31 [IST]
Other articles published on Apr 4, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+