For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: വൈഡിന് റിവ്യു, ബൗളിങ് ചേഞ്ചുകള്‍ അബദ്ധം- ദുരന്തമായി രാഹുലിന്റെ ക്യാപ്റ്റന്‍സി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് നായകന്‍ കെഎല്‍ രാഹുലിന്റെ ക്യാപ്റ്റന്‍സിക്കെതിരേ വന്‍ വിമര്‍ശനം. ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള ആദ്യ മാച്ചില്‍ നായകനായി അദ്ദേഹം കസറിയിരുന്നു. പക്ഷെ ചെപ്പോക്കില്‍ ചെന്നൈക്കെതിരേ കിളി പോയ അവസ്ഥയിലായിരുന്നു രാഹുല്‍.

പ്രത്യേകിച്ചും പവര്‍പ്ലേയില്‍ സിഎസ്‌കെയെ മികച്ച ബൗളര്‍മാരെ ഇറക്കി പ്രതിരോധത്തിലാക്കാന്‍ ശ്രമിക്കാതെ അവരെ കയറൂരി വിടുകയായിരുന്നു. അദ്ദേഹത്തിന്റെ മണ്ടത്തരം കാരണം സിഎസ്‌കെയുടെ ഓപ്പണിങ് ജോടികളായ റുതുരാജ് ഗെയ്ക്വാദും ഡെവന്‍ കോണ്‍വേയും അനായാസം റണ്‍സ് വാരിക്കൂട്ടുകയും ചെയ്തു.

KL RAHUL

ആറോവറില്‍ വിക്കറ്റ് നഷ്ടമില്ലാതെ സിഎസ്‌കെ വരാരിക്കൂട്ടിയത് 79 റണ്‍സായിരുന്നു. ചെപ്പോക്കില്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ സ്‌കോര്‍ കൂടിയാണിത്. നേരത്തേ 75 റണ്‍സായിരുന്നു ചെപ്പോക്കില്‍ ചെന്നൈയുടെ ഉയര്‍ന്ന സ്‌കോര്‍. ഇതാണ് രാഹുലിന്റെ പിഴവുകള്‍ കാരണം സിഎസ്‌കെ തിരുത്തിയത്. പവര്‍പ്ലോയില്‍ ആദ്യത്തെ അഞ്ചോവറില്‍ തന്റെ തുറുപ്പുചീട്ടായ മാര്‍ക്ക് വുഡിനെക്കൊണ്ട് ബൗള്‍ ചെയ്യിക്കാന്‍ രാഹുല്‍ ശ്രമിച്ചില്ല.

ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരായ തൊട്ടുമുമ്പത്തെ മാച്ചില്‍ അഞ്ചു വിക്കറ്റുകള്‍ പിഴുത് വുഡ് പ്ലെയര്‍ ഓഫ് ദി മാച്ചായിരുന്നു. എന്നിട്ടും തന്റെ സ്‌ട്രൈക്ക് ബൗളര്‍ക്കു ആദ്യത്തെ അഞ്ചോവര്‍ രാഹുല്‍ നല്‍കിയില്ലെന്നതാണ് കൗതുകകരമായ കാര്യം. മാത്രമല്ല രണ്ടാം ഓവറില്‍ തന്നെ വൈഡെന്നു വ്യക്തമായ ബോളിനെിരേ റിവ്യു വിളിച്ചും രാഹുല്‍ മണ്ടത്തരം കാണിച്ചു.

RUTURAJ GAIKWAD

വെസ്റ്റ് ഇന്‍ഡീസ് താരം കൈല്‍ മയേഴ്‌സിനെക്കൊണ്ടായിരുന്നു രാഹുല്‍ ആദ്യ ഓവര്‍ ബൗള്‍ ചെയ്യിച്ചത്. ഈ ഓവറില്‍ ആറു റണ്‍സ് ചെന്നൈ നേടി. തൊട്ടടുത്ത ഓവര്‍ ആവേശ് ഖാനായിരുന്നു. രണ്ടു ഫോറും അഞ്ചു വൈഡു റണ്ണുമടക്കം 17 റണ്‍സ് ഈ ഓവറില്‍ സിഎസ്‌കെ വാരിക്കൂട്ടി. മൂന്നാം ഓവറില്‍ മയേഴ്‌സ് വിട്ടുകൊടുത്തത് 10 റണ്‍സായിരുന്നു. നാലം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യയെ കൊണ്ടുവന്നെങ്കിലും ഏഴു റണ്‍സ് താരം വിട്ടുകൊടുത്തു. കെ ഗൗതമിനായിരുന്നു അഞ്ചാം ഓവര്‍. മൂന്നു സിക്‌സറുകളക്കം ചെന്നൈ അടിച്ചെടുത്തത് 20 റണ്‍സായിരുന്നു.

റുതുരാജും കോണ്‍വേയും ക്രീസില്‍ നിലയുറപ്പിച്ച ശേഷമായിരുന്നു ആറാം ഓവറില്‍ വുഡിനെ രാഹുല്‍ വിളിച്ചത്. പക്ഷെ അപ്പോഴേക്കും വൈകിപ്പോയിരുന്നു. സിഎസ്‌കെ ഓപ്പണര്‍മാര്‍ അദ്ദേഹത്തെ ശരിക്കും കൈകാര്യം ചെയ്തു. മൂന്നു ഫോറും ഒരു സിക്‌സറുമടക്കം 19 റണ്‍സ് ചെന്നൈ തങ്ങളുടെ അക്കൗണ്ടിലേക്കു കൂട്ടിച്ചേര്‍ത്തു.

അതേസമയം, ടോസിനു ശേഷം ലഖ്‌നൗ നായകന്‍ രാഹുല്‍ ഈ മല്‍സരത്തില്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാം ജയത്തോടെ പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കു കയറുകയാണ് അവരുടെ ലക്ഷ്യം. എന്നാല്‍ ഉദ്ഘാടന മല്‍സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു തോറ്റ ചെന്നൈ സൂപ്പര്‍ കിങ്്‌സ് ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡെവന്‍ കോണ്‍വേ. റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മിച്ചെല്‍ സാന്റ്‌നര്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍(വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, കെ ഗൗതം, മാര്‍ക്ക് വുഡ്, യഷ് ടാക്കൂര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍.

Story first published: Monday, April 3, 2023, 20:40 [IST]
Other articles published on Apr 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+