For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ചെപ്പോക്കില്‍ റണ്‍മഴ, ത്രില്ലറില്‍ ചെന്നൈ നേടി

ചെന്നൈ: ഐപിഎല്ലില്‍ റണ്‍മഴ കണ്ട പോരാട്ടത്തില്‍ ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ വിജയക്കൊടി പാറിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആവേശകരമായ മല്‍സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെ 12 റണ്‍സാണ് എംഎസ് ധോണിയും സംഘവും പരാജയപ്പെടുത്തിയത്.

ഈ സീസണിലെ ആദ്യ വിജയം കൂടിയാണ് ചെന്നൈ സ്വന്തമാക്കിയത്. ലഖ്‌നൗവിനാവട്ടെ സീസണിലെ ആദ്യ പരാജയവും നേരിട്ടു. ആദ്യ കളിയില്‍ ഗുജറാത്ത് ടൈറ്റന്‍സിനോടു ചെന്നൈ പരാജയപ്പെട്ടിരുന്നു. ലഖ്‌നൗവിനെതിരായ ജയത്തോടെ ടൂര്‍ണമെന്റിലേക്കു ശക്തമായ തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് ധോണിപ്പട.

ruturaj -CONWAY

ചേസ് ചെയ്യാന്‍ വളരെ ദുഷ്‌കരമായ വിജയലക്ഷ്യമായിരുന്നു ലഖ്‌നൗവിനു മുന്നില്‍ ചെന്നൈ വച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങിന് അയക്കപ്പെട്ട ചെന്നൈ ഏഴു വിക്കറ്റിനു 217 റണ്‍സെന്ന കൂറ്റന്‍ സ്‌കോറാണ് പടുത്തുയര്‍ത്തിയത്. റണ്‍ചേസില്‍ ലഖ്‌നൗ ഇതേ നാണയത്തില്‍ തിരിച്ചടിച്ചെങ്കിലും പിന്നീട് വിക്കറ്റുകള്‍ തുടരെ നഷ്ടമാവുകയായിരുന്നു.

ഓപ്പണിങ് വിക്കറ്റില്‍ കൈല്‍ മയേഴ്‌സ്- നായകന്‍ കെഎല്‍ രാഹുല്‍ ജോടി 79 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. വെറും അഞ്ചോവറിലായിരുന്നു. എന്നാല്‍ ധോണി സ്പിന്നര്‍മാരെ കൊണ്ടുവന്നതോടെ ലഖ്‌നൗവിനു വിക്കറ്റുകള്‍ നഷ്ടമായിക്കൊണ്ടിരുന്നു. വിക്കറ്റ് പോവാതെ 78ല്‍ നിന്നും അവര്‍ നാലിന് 105ലേക്കു വീണു. ഒടുവില്‍ ഏഴു വിക്കറ്റിനു 205 റണ്‍സെടുത്ത് ലഖ്‌നൗ പരാജയവും സമ്മതിച്ചു.

തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലും ഫിഫ്റ്റി നേടിയ വിന്‍ഡീസ് താരം മയേഴ്‌സാണ് (53) ലഖ്‌നൗവിന്റെ ടോപ്‌സകോറര്‍. 22 ബോളുകള്‍ നേരിട്ട അദ്ദേഹം എട്ടു ഫോറും രണ്ടു സിക്‌സറുമടിച്ചു. നിക്കോളാസ് പൂരന്‍ (18 ബോളില്‍ 32), ആയുഷ് ബദോനി (18 ബോളില്‍ 23), നായകന്‍ രാഹുല്‍ (18 ബോളില്‍ 20) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം നടത്തിയ മറ്റുള്ളവര്‍. നാലു വിക്കറ്റെടുത്ത ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ മോയിന്‍ അലിയാണ് ചെന്നൈ ബൗളര്‍മാരില്‍ മികച്ചുനിന്നത്. നാലോവറില്‍ 26 റണ്‍സിനാണ് അദ്ദേഹം നാലു പേരെ പുറത്താക്കിയത്. അലിയുടെ കരിയര്‍ ബെസ്റ്റ് പ്രകടനം കൂടിയാണിത്. തുഷാര്‍ ദേശ്പാണ്ഡെയ്ക്കു രണ്ടു വിക്കറ്റ് ലഭിച്ചു.

BISHNOI

നേരത്തേ ഓപ്പണര്‍ റുതുരാജ് ഗെയ്ക്വാദ് (57), ഡെവന്‍ കോണ്‍വേ (47) എന്നിവരുടെ ഇന്നിങ്‌സുകളാണ് ചെന്നൈയെ ഏഴു വിക്കറ്റിനു 217 റണ്‍സിലെത്തിച്ചത്. തുടര്‍ച്ചയായി രണ്ടാമത്തെ മല്‍സരത്തിലാണ് റുതുരാജ് ഫിഫ്റ്റി പ്ലസ് നേടിയത്. ഈ മല്‍സരത്തില്‍ 31 ബോളിലാണ് അദ്ദേഹം നാലു സിക്‌സറും മൂന്നു ഫോറുമടക്കം 57 റണ്‍സെടുത്തത്. കോണ്‍വേ 29 ബോളില്‍ അഞ്ചു ഫോറും രണ്ടു സിക്‌സറുമടിച്ചു. റുതുരാജ്- കോണ്‍വേ ഓപ്പണിങ് സഖ്യമണ് മല്‍സരം ലഖ്‌നൗവില്‍ നിന്നും തട്ടിയെടുത്തത്.

ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് ഒമ്പതോവറില്‍ 110 റണ്‍സ് ടീം സ്‌കോറിലേക്കു കൂട്ടിച്ചേര്‍ത്തിരുന്നു. റുതുരാജും കോണ്‍വേയും മടങ്ങിയ ശേഷം ശിവം ദുബെ 27 (16 ബോള്‍, 3 സിക്‌സ്, 1 ഫോര്‍), അമ്പാട്ടി റായുഡു 27* (14 ബോള്‍, 2 ഫോര്‍, 2 സിക്‌സ്), മോയിന്‍ അലി 19 (13 ബോള്‍, 3 ഫോര്‍), എംഎസ് ധോണി 12 (3 ബോള്‍, 2 സിക്സര്‍) എന്നിവരുടെ ഇന്നിങ്‌സുകളും സിഎസ്‌കയെ 200 കടക്കാന്‍ സഹായിച്ചു. ലഖ്‌നൗവിനു വേണ്ടി രവി ബിഷ്‌നോയിയും മാര്‍ക്ക് വുഡും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

MS DHONI

ടോസിനു ശേഷം ലഖ്‌നൗ ക്യാപ്റ്റന്‍ കെഎല്‍ രാഹുല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ തന്നെ ചെന്നൈ ഈ കളിയിലും നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ലഖ്‌നൗ ഒരു മാറ്റത്തോടെയാണ് ഇറങ്ങിയത്. പേസര്‍ ജയദേവ് ഉനാട്കട്ടിനു പകരം യഷ് ടാക്കൂര്‍ പ്ലെയിങ് ഇലവനിലേക്കു വന്നു.

ഉദ്ഘാടന മല്‍സരത്തില്‍ നിലവിലെ ചാംപ്യന്‍ാരായ ഗുജറാത്ത് ടൈറ്റന്‍സിനോടു ചെന്നൈ പരാജയപ്പെട്ടിരുന്നു. അഞ്ചു വിക്കറ്റിനായിരുന്നു ഹാര്‍ദിക് പാണ്ഡ്യയുടെ ടീം ചെന്നൈയുടെ കഥ കഴിച്ചത്. ജയിക്കാമായിരുന്ന ടോട്ടല്‍ നേടിയിട്ടും അതു പ്രതിരോധിക്കാന്‍ സിഎസ്‌കെയക്കു പ്രതിരോധിക്കാനായില്ല. ഏഴു വിക്കറ്റിനു 178 റണ്‍സായിരുന്നു ചെന്നൈ സ്‌കോര്‍ ചെയ്തത്. മറുപടിയില്‍ ഗുജറാത്ത് നാലു ബോളും അഞ്ചു വിക്കറ്റുകളും ബാക്കിനില്‍ക്കെ ലക്ഷ്യത്തിലെത്തുകയായിരുന്നു.

എന്നാല്‍ ഹോം മാച്ചില്‍ ഡേവിഡ് വാര്‍ണര്‍ നയിച്ച ഡല്‍ഹി ക്യാപ്പിറ്റല്‍സിനെയായിരുന്നു ആദ്യ മല്‍സരത്തില്‍ ലഖ്‌നൗ കെട്ടുകെട്ടിച്ചത്. 50 റണ്‍സിന്റെ ആധികാരിക വിജയമായിരുന്നു അവര്‍ സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലഖ്‌നൗ ആറു വിക്കറ്റിനു 193 റണ്‍സെന്ന വലിയ ടോട്ടല്‍ പടുത്തുയര്‍ത്തി. മറുപടിയില്‍ ഡിസി മോശമല്ലാതെ തുടങ്ങിയെങ്കിലും പിന്നീട് തകര്‍ന്നടിയുകയായിരുന്നു. അഞ്ചു വിക്കറ്റുകളെടുത്ത ഇംഗ്ലണ്ട് സ്പീഡ് സ്റ്റാര്‍ മാര്‍ക്ക് വുഡായിരുന്നു ഡിസിയുടെ അന്തകനായത്.

പ്ലെയിങ് ഇലവന്‍

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ഡെവന്‍ കോണ്‍വേ. റുതുരാജ് ഗെയ്ക്വാദ്, മോയിന്‍ അലി, ബെന്‍ സ്‌റ്റോക്‌സ്, അമ്പാട്ടി റായുഡു, രവീന്ദ്ര ജഡേജ, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ദീപക് ചാഹര്‍, മിച്ചെല്‍ സാന്റ്‌നര്‍, രാജ്‌വര്‍ധന്‍ ഹംഗര്‍ഗേക്കര്‍.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്- കെഎല്‍ രാഹുല്‍ (ക്യാപ്റ്റന്‍), കൈല്‍ മയേഴ്‌സ്, ദീപക് ഹൂഡ, ക്രുനാല്‍ പാണ്ഡ്യ, നിക്കോളാസ് പൂരന്‍(വിക്കറ്റ് കീപ്പര്‍), മാര്‍ക്കസ് സ്റ്റോയ്‌നിസ്, കെ ഗൗതം, മാര്‍ക്ക് വുഡ്, യഷ് ടാക്കൂര്‍, രവി ബിഷ്‌നോയ്, ആവേശ് ഖാന്‍.

Story first published: Monday, April 3, 2023, 16:39 [IST]
Other articles published on Apr 3, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+