Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2023: 199 സ്‌ട്രൈക്കറേറ്റ്! രഹാനെ എങ്ങനെ ഇങ്ങനെയായി? ധോണി നല്‍കിയ 'ശക്തിമരുന്ന്' എന്ത്?

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണ്‍ പുരോഗമിക്കവെ അത്ഭുതപ്പെടുത്തുന്ന ബാറ്റിങ് പ്രകടനവുമായി ഞെട്ടിക്കുകയാണ് സിഎസ്‌കെയുടെ അജിന്‍ക്യ രഹാനെ. ഇന്ത്യയുടെ പരിമിത ഓവര്‍ ടീമില്‍ നിന്ന് തഴയപ്പെട്ടിട്ട് വര്‍ഷങ്ങളായ രഹാനെ ഐപിഎല്ലില്‍ ആര്‍ക്കും വേണ്ടാത്തവനായിട്ട് നാളുകളേറെയായി. അവസാന സീസണില്‍ കെകെആറിന്റെ ഭാഗമായിരുന്നെങ്കിലും പ്രകടനം നിരാശപ്പെടുത്തി.

ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയരാനാവുന്നില്ലെന്ന് മാത്രമല്ല വലിയ സ്‌ട്രൈക്കറേറ്റില്‍ കളിക്കാനും സാധിക്കില്ലെന്നതാണ് രഹാനെ തഴയപ്പെടാനുള്ള കാരണം. രാഹുല്‍ ദ്രാവിഡിനെപ്പോലെ ക്ലാസിക് താരമെന്ന വിശേഷണം നേടിയ രഹാനെയെ സിഎസ്‌കെ ടീമിലെടുത്തപ്പോള്‍ ബെഞ്ചിലിരുന്ന് സീസണ്‍ അവസാനിപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ എല്ലാവരുടെയും പ്രതീക്ഷ തെറ്റിക്കുകയാണ് രഹാനെ.

ajinkya rahane

ഈ സീസണില്‍ വമ്പനടികൊണ്ട് എല്ലാവരെയും വിസ്മയിപ്പിക്കാന്‍ രഹാനെക്ക് സാധിക്കുന്നു. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരേ 29 പന്തില്‍ 71 റണ്‍സാണ് രഹാനെ അടിച്ചെടുത്തത്. ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ കടന്നാക്രമിച്ചാണ് രഹാനെ കളിച്ചത്. 244.82 സ്‌ട്രൈക്കറ്റില്‍ ബാറ്റുവീശിയ രഹാനെ പേസിനെയും സ്പിന്നിനെയും ഒരുപോലെ അടിച്ചുപറത്തുകയാണ്.

അഞ്ച് മത്സരം കളിച്ച് 209 റണ്‍സാണ് രഹാനെ അടിച്ചെടുത്തിരിക്കുന്നത്. 52.55 ശരാശരിയിലും 199.04 സ്‌ട്രൈക്കറേറ്റിലും കളിക്കുന്ന രഹാനെ 18 ഫോറും 11 സിക്‌സും ഇതിനോടകം നേടിക്കഴിഞ്ഞു. ക്ലാസിക് താരത്തില്‍ നിന്ന് എങ്ങനെയാണ് രഹാനെ ഇങ്ങനെ മാറിയതെന്നതാണ് ആരാധകര്‍ക്കറിയേണ്ടത്. എല്ലാവരും എംഎസ് ധോണിയെയാണ് രഹാനെയുടെ മാറ്റത്തിന് കാരണമായി പറയുന്നത്.

രഹാനെയുടെ കഴിവില്‍ വിശ്വാസമുള്ള ധോണി പൂര്‍ണ്ണ പിന്തുണ രഹാനെക്ക് നല്‍കുന്നു. ഇഷ്ടത്തിനനുസരിച്ച് കളിക്കാന്‍ പൂര്‍ണ്ണ സ്വാതന്ത്ര്യം അനുവദിക്കുകയും ആസ്വദിച്ച് കളിക്കാന്‍ നിര്‍ദേശിക്കുന്നതും രഹാനെക്ക് മാനസികമായി വലിയ ആശ്വാസം നല്‍കുമെന്നുറപ്പ്. ഇതാണ് രഹാനെയുടെ ഇത്തരമൊരു വമ്പന്‍ പ്രകടനത്തിന് കാരണം. സമ്മര്‍ദ്ദമില്ലാതെ കളിക്കാനുള്ള അവസരം സിഎസ്‌കെ രഹാനെക്ക് നല്‍കുന്നു.

അതുകൊണ്ട് തന്നെ രഹാനെ ആസ്വദിച്ച് കളിക്കുന്നു. കരിയറില്‍ ഇതുവരെ കളിക്കാത്ത ഷോട്ടുകളാണ് ഇത്തവണ രഹാനെ സിഎസ്‌കെയ്ക്കായി കളിക്കുന്നത്. മൈതാനത്തിന്റെ എല്ലാ ഭാഗത്തേക്കും ഷോട്ട് കളിക്കാന്‍ രഹാനെക്ക് സാധിക്കുന്നു. സ്പിന്നിനെതിരേ സ്വീപ് സിക്‌സുകള്‍ മനോഹരമായി നേടാന്‍ രഹാനെക്ക് പ്രത്യേക കഴിവുണ്ട്. ക്ലാസിക് താരത്തിന്റെ ക്ലാസിക് വൈഭവത്തോടെയാണ് രഹാനെയുടെ സിക്‌സര്‍ നേട്ടം.

ajinkya rahane

മുംബൈ ഇന്ത്യന്‍സിനെതിരേ 27 പന്തില്‍ 61 റണ്‍സ് നേടിയ രഹാനെ വലിയൊരു മുന്നറിയിപ്പ് എല്ലാവര്‍ക്കും നല്‍കിയിരുന്നു. ഇതൊരു ഭാഗ്യത്തിന് ലഭിച്ച ഇന്നിങ്‌സല്ലെന്ന് വരുന്ന മത്സരങ്ങളിലൂടെ രഹാനെ തെളിയിച്ചു. രാജസ്ഥാന്‍ റോയല്‍സിനെതിരേ 19 പന്തില്‍ 31 റണ്‍സുമായി രഹാനെയുടെ കാമിയോ. ആര്‍സിബിക്കെതിരേ 20 പന്തില്‍ 37 റണ്‍സ് നേടിയ രഹാനെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 10 പന്തില്‍ 9 റണ്‍സുമായി മടങ്ങി.

ഹൈദരാബാദിനെതിരേ നിരാശപ്പെടുത്തിയതിന്റെ ക്ഷീണം കെകെആറിനെതിരേ രഹാനെ തീര്‍ത്തു. വലിയ കായിക ക്ഷമതയില്ലാത്ത താരമായതിനാല്‍ത്തന്നെ രഹാനെയില്‍ ഇത്തരമൊരു പ്രകടനം ആരും പ്രതീക്ഷിച്ചിട്ടില്ല. ഇതിന് മുമ്പ് ഇത്തരത്തില്‍ പ്രതീക്ഷ നല്‍കുന്ന പ്രകടനം രഹാനെ നടത്തിയിട്ടില്ലെന്നതാണ് വസ്തുത. എന്നാല്‍ ഇപ്പോള്‍ എല്ലാ കണക്കുകൂട്ടലുകളും തെറ്റിച്ച് രഹാനെ വിസ്മയിപ്പിക്കുമ്പോള്‍ ആരാധകരും സന്തോഷിക്കുന്നു.

Story first published: Sunday, April 23, 2023, 22:47 [IST]
Other articles published on Apr 23, 2023
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+