ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ബാറ്റിങ് ലൈനപ്പിലെ ഏറ്റവും ദുര്‍ബല കണ്ണിയായി മാറിയിരിക്കുകയാണ് മധ്യനിര താരം അമ്പാട്ടി റായുഡു. ആദ്യം ബാറ്റ് ചെയ്യുമ്പോള്‍ പ്ലെയിങ് ഇലവനിലും റണ്‍ചേസില്‍ ഇംപാക്ട് പ്ലെയറായും പരീക്ഷിക്കുന്ന റായുഡു ബാറ്റിങില്‍ വന്‍ ദുരന്തമായി തീര്‍ന്നിരിക്കുകയാണ്. ഈ സീസണിനു ശേഷം അദ്ദേഹത്തെ സിഎസ്‌കെ ഒഴിവാക്കാനുള്ള സാധ്യതയും വര്‍ധിച്ചിട്ടുണ്ട്.
കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള ബാറ്റിങില്‍ യാതൊരു ചലനവുമുണ്ടാക്കാനാവാതെയാണ് റായുഡു ക്രീസ് വിട്ടത്. നാലാം നമ്പറിലേക്കു പ്രൊമോട്ട് ചെയ്യപ്പെട്ട അദ്ദേഹത്തിനു ഫോം വീണ്ടെടുക്കാനുള്ള ഏറ്റവും മികച്ച അവസരമായിരുന്നു ഇത്. പക്ഷെ ഏഴു ബോളില്‍ നാലുഫണ്‍സ് മാത്രമെടുത്ത് റായുഡു ക്രീസ് വിട്ടു.

11ാം ഓവറിലെ ആദ്യ ബോളിലായിരുന്നു വെറ്ററന്‍ താരം പുറത്തായത്. സുനില്‍ നരെയ്‌നെതിരേ റായുഡു സ്വീപ്പ് ഷോട്ടിനു ശ്രമിക്കുകയായിരുന്നു. പക്ഷെ ടൈമിങ് അമ്പെ പരാജയമായി. ബോള്‍ നേരെ ഓഫ് സ്റ്റംപ് തെറിപ്പിക്കുകയും ചെയ്തു. ഈ സീസണില്‍ ചെന്നൈയുടെ 13 മല്‍സരങ്ങളില്‍ 10ലും റായുഡു ബാറ്റിങിന് ഇറങ്ങിയിരുന്നു. ഇവയില്‍ നിന്നും ആകെ നേടാനായത് 122 റണ്‍സ് മാത്രമാണ്. 15.25 എന്ന ദയനീയ ശരാസരിയിലാണിത്. പുറത്താവാതെ നേടിയ 27 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍. ഒരു മല്‍സരത്തില്‍ റായുഡു ഡെക്കാവുകയും ചെയ്തു.
സിഎസ്‌കെയിലെ വന്‍ ഫ്‌ളോപ്പായി മാറിയ അമ്പാട്ടി റായുഡുവിനെതിരേ വലിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ ഭാഗത്തു നിന്നുയരുന്നത്. വിരമിച്ച ഒരു ക്രിക്കറ്ററെ നിങ്ങള്‍ നിര്‍ബന്ധിച്ച് കളിക്കളത്തിലേക്കു തിരികെ കൊണ്ടു വരരുത് എന്നതിനു ഏറ്റവും നല്ല ഉദാഹരണമാണ് അമ്പാട്ടി റായുഡു.
ഒന്നിനും കൊള്ളാത്ത അമ്പാട്ടി റായുഡുവിനെയും മോയിന്‍ അലിയെയും കളിപ്പിക്കുന്നത് സിഎസ്‌കെ ഇനിയെങ്കിലും നിര്‍ത്തണം. അമ്പാട്ടി റായുഡുവിനെ വച്ചുള്ള പരീക്ഷണം ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇനിയെങ്കിലും നിര്‍ത്തണം. സീസണിനു ശേഷം ടീമില്‍ നിന്നും എടുത്തു പുറത്തു കളയണമെന്നും ആരാധകര്‍ ആവശ്യപ്പെടുന്നു.

കഴിവുള്ള ഷെയ്ഖ് റഷീദിനെപ്പോലെയുള്ള യുവതാരങ്ങള്‍ ടീമിലുള്ളപ്പോള്‍ എന്തിനാണ് ഫോമൗട്ടാ യ അമ്പാട്ടി റായുഡുവിനെ നിരന്തരം കളിപ്പിച്ച് ചെന്നൈ സൂപ്പര്‍ കിങ്‌സ് തിരിച്ചടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. സ്പിന്നര്‍മാര്‍ക്കെതിരേ നന്നായി കളിക്കുന്നവരെയാണ് മധ്യനിരയില്‍ ടീമിന് ആവശ്യം. അല്ലാതെ കാലാവധി കഴിഞ്ഞ അമ്പാട്ടി റായുഡുവിനെപ്പോലെയുള്ളവരല്ല.
അമ്പാട്ടി റായുഡുവാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് നിരയിലെ ഏറ്റവും മോശം ബാറ്റര്‍. മിച്ചെല്‍ സാന്റ്‌നറെ ഒഴിവാക്കി മഹീഷ് തീക്ഷണയെ കളിപ്പിക്കുന്നതും എംഎസ് ധോണിയുടെ വലിയൊരു മണ്ടത്തരമാണെന്നും ആരാധകര്‍ തുറന്നടിച്ചു. ഈ സീസണില്‍ ഇത്രയുമധികം ഇന്നിങ്‌സുകളില്‍ ബാറ്റിങില്‍ ഫ്‌ളോപ്പായിട്ടും അമ്പാട്ടി റായുഡുവിനെ എന്തുകൊണ്ടാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഇലവനില്‍ നിലനിര്‍ത്തുന്നത്?
ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സ് ടീമില്‍ ഏറ്റവുമധികം നിരാശപ്പെടുത്തിയ രണ്ടു പേര്‍ അമ്പാട്ടി റായുഡുവും മോയിന്‍ അലിയുമാണ്. റായുഡുവിനെ സംബന്ധിച്ച് ഇതാണ് വിരമിക്കാനുള്ള സമയം. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഈ മല്‍സരത്തിലെ ബാറ്റിങ് വളരെ മോശമാണ്. വിക്കറ്റുകള്‍ വലിച്ചെറിയുകയാണ് ചെയ്തതത്. എങ്ങനെയാണ് ബാറ്റ് ചെയ്യേണ്ടത് എന്നു പോലും അമ്പാട്ടി റായുഡുവിനും മോയിന്‍ അലിക്കും അറിയില്ലെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.