For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2023: ഓള്‍റൗണ്ട് ഷോ, പക്ഷെ ജഡേജക്ക് ആരാധകരുടെ പൊങ്കാല! കാരണമിതാണ്

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 16ാം സീസണിന്റെ ഫൈനലില്‍ സിഎസ്‌കെ സ്ഥാനം നേടിയിരിക്കുകയാണ്. ഒന്നാം ക്വാളിഫയറില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ തോല്‍പ്പിച്ചാണ് സിഎസ്‌കെയുടെ ഫൈനല്‍ പ്രവേശനം. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ ഏഴ് വിക്കറ്റിന് 172 റണ്‍സ് നേടിയപ്പോള്‍ മറുപടിക്കിറങ്ങിയ ഗുജറാത്തിന് 157 റണ്‍സാണ് നേടാനായത്.

ബാറ്റുകൊണ്ട് പ്രതീക്ഷക്കൊത്ത് ഉയരാനായില്ലെങ്കിലും ബൗളിങ്ങില്‍ കൃത്യമായ തന്ത്രം മെനഞ്ഞ് സിഎസ്‌കെ വിജയം നേടിയെടുക്കുകയായിരുന്നു. എംഎസ് ധോണിയുടെ ക്യാപ്റ്റന്‍സി ബ്രില്യന്‍സിനാണ് ആദ്യം കൈയടിക്കേണ്ടത്. മത്സരത്തില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം സിഎസ്‌കെയുടെ വിജയത്തില്‍ നിര്‍ണ്ണായകമായി. ബാറ്റിങ്ങിനിറങ്ങി 16 പന്തില്‍ 22 റണ്‍സ് നേടിയ ജഡേജ നാല് ഓവറില്‍ 18 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി.

ravindra jadeja

കളിയിലെ താരമായില്ലെങ്കിലും മോസ്റ്റ് വാല്യുവബിള്‍ അസറ്റ് ഓഫ് ദി മാച്ച് അവാര്‍ഡ് ജഡേജക്കാണ് ലഭിച്ചത്. അവസാന മത്സരത്തിനിടെ ജഡേജയും എംഎസ് ധോണിയും തമ്മില്‍ അഭിപ്രായ ഭിന്നതയുണ്ടെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ധോണി ജഡേജയെ ശകാരിക്കുന്നുവെന്ന് തോന്നുന്ന ചിത്രങ്ങളും പ്രചരിച്ചിരുന്നു. ഇതിന്റെ പേരില്‍ ജഡേജക്കെതിരേ സൈബര്‍ ആക്രമണവും ഉണ്ടായിരുന്നു.

ഇപ്പോള്‍ സിഎസ്‌കെ ഫൈനലില്‍ പ്രവേശിക്കുകയും ജഡേജക്ക് പുരസ്‌കാരം ലഭിക്കുകയും ചെയ്തതോടെ ജഡേജ ട്വിറ്ററില്‍ ഒരു പോസ്റ്റിട്ടിരുന്നു. ഇപ്പോള്‍ ആ പോസ്റ്റിന് പൊങ്കാലയിടുകയാണ് ആരാധകര്‍. പ്രതിഭയുണ്ടെങ്കിലും വിശ്വസിക്കാന്‍ കൊള്ളാത്തവനാണെന്നും നന്ദിയില്ലാത്ത താരമാണ് ജഡേജയെന്നുമാണ് ആരാധകര്‍ പറയുന്നത്. അപ്‌സ്റ്റോക്‌സാണ് ജഡേജക്ക് പുരസ്‌കാരം നല്‍കിയത്.

'അപ്‌സ്റ്റോക്‌സിന് മനസിലായി, പക്ഷെ ഇപ്പോഴും ചില ആരാധകര്‍ക്ക് മനസിലായിട്ടില്ല' എന്നാണ് ജഡേജ ട്വിറ്ററില്‍ കുറിച്ചത്. താന്‍ മികച്ച താരമാണെന്ന് പറയാതെ പറയുകയാണ് ജഡേജ ചെയ്തിരിക്കുന്നത്. ധോണിയെ ചെറുതായി കളിയാക്കുന്ന തരത്തിലും താനാണെന്ന് കേമനെന്ന തരത്തിലുള്ള ധ്വനിയും കഴിഞ്ഞ ദിവസം നടന്ന സംഭവങ്ങളും ജഡേജയുടെ പോസ്റ്റും ചേര്‍ത്തുവെക്കുമ്പോള്‍ മനസിലാവും.

ഇതാണ് ആരാധകരെ പ്രകോപിപ്പിച്ചിരിക്കുന്നത്. ജഡേജയെ എയറിലാക്കുന്ന തരത്തിലുള്ള വിമര്‍ശനങ്ങളാണ് ആരാധകര്‍ ഉയര്‍ത്തുന്നത്. ജഡേജയെ വളര്‍ത്തിയത് സിഎസ്‌കെ ആണെന്നും ധോണിയാണെന്നും മറന്നുകൊണ്ടാണ് ജഡേജ സംസാരിക്കുന്നതെന്നും ടീമിനെക്കാളും വലുത് താനാണെന്ന മനോഭാവമാണെന്നുമാണ് ആരാധകരുടെ പരിഹാസം. വെറുതെ പ്രകോപിപ്പിച്ച് ടീമിനുള്ളില്‍ കുത്തിത്തിരിപ്പുണ്ടാക്കുന്നതാണ് ജഡേജയുടെ ജോലി.

ടീമിനായി നന്നായി കളിക്കുന്നുണ്ടെങ്കിലും മനോഭാവം അംഗീകരിക്കാന്‍ സാധിക്കുന്നതല്ല. സിഎസ്‌കെ ഇത്തവണ ആദ്യം നിലനിര്‍ത്തിയ താരമാണ് ജഡേജ. എല്ലാവരും ബഹുമാനിക്കുകയും അംഗീകരിക്കുകയും ചെയ്ത താരം. എന്നാലിപ്പോള്‍ സിഎസ്‌കെയില്‍ തുടരാന്‍ ജഡേജക്ക് ആഗ്രഹമില്ല. അതാണ് ഇപ്പോഴത്തെ പ്രതികരണങ്ങളില്‍ നിന്ന് വ്യക്തമാവുന്നത്. അതുകൊണ്ട് തന്നെ ജഡേജ സിഎസ്‌കെ വിട്ട് സന്തോഷം ലഭിക്കുന്ന മറ്റൊരു ടീമിലേക്ക് പോകണമെന്നാണ് ആരാധകര്‍ പറയുന്നത്.

deepak chahar, ms dhoni

സിഎസ്‌കെ അവസാന സീസണില്‍ ജഡേജക്ക് നായകസ്ഥാനം നല്‍കുകയും ധോണിയെക്കാള്‍ പ്രതിഫലം നല്‍കുകയും ചെയ്തു. എന്നാല്‍ നായകനായി ജഡേജക്ക് തിളങ്ങാനായില്ല. പാതിവഴിയില്‍ ജഡേജയില്‍ നിന്ന് ധോണി നായകസ്ഥാനം ഏറ്റെടുക്കുകയും പിന്നീട് ജഡേജ പരിക്കേറ്റ് പുറത്താവുകയും ചെയ്തു. ഇതോടെ സിഎസ്‌കെയും ജഡേജയും തമ്മില്‍ ഉടക്കാണെന്ന അഭ്യൂഹവും ഉയര്‍ന്നു.

ഈ സീസണില്‍ ജഡേജ പുതിയ ടീമിനായി കളിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നെങ്കിലും ധോണിയുടെ ഇടപെടലിനെത്തുടര്‍ന്ന് ജഡേജ സിഎസ്‌കെയില്‍ തുടരുകയായിരുന്നു. ഇത്തവണ തകര്‍പ്പന്‍ പ്രകടനമാണ് ജഡേജ കാഴ്ചവെക്കുന്നതെങ്കിലും ടീം മാനേജ്‌മെന്റുമായി അത്ര നല്ല ബന്ധമല്ല. ധോണി-ജഡേജ അഭിപ്രായ ഭിന്നതയുടെ വാര്‍ത്തയോട് പ്രതികരിച്ച് ജഡേജയുടെ ഭാര്യയടക്കം രംഗത്തെത്തിയിരുന്നു. അടുത്ത സീസണില്‍ ജഡേജ മറ്റൊരു ടീമിലേക്കെത്താന്‍ സാധ്യത കൂടുതലാണ്.

Story first published: Wednesday, May 24, 2023, 15:59 [IST]
Other articles published on May 24, 2023
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+